ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 THE MALAYALAM READER

ക്ഷയിൽ ഉൾപ്പെടുത്താൻ തക്ക സംഗതികൾ ഒന്നും ഉണ്ടായിട്ടി
ല്ലെന്നും കണ്ടിരിക്കകൊണ്ട പിടിച്ച ൧ാം പ്രതിയെ വിട്ടയപ്പാ
നും ശെഷം പ്രതികളെ പിടിപ്പാൻ ആവശ്യമില്ലെന്നും പറമ്പ
തെളിവ പ്രകാരം അന്ന്യായക്കാരൻ നടക്കുന്നതിന്മെൽ പ്രതിക
ൾ ചെന്ന യാതൊരു തകരാറും തെൎച്ചയും ചെയ്ത പൊകരുതെ
ന്നും ൧ാം പ്രതി വിചാരിക്കുന്നവകാശം സീവിൽ വ്യവഹാര
ത്താൽ നിവൃത്തി വരുത്തി കൊള്ളെണ്ടതല്ലാതെ പൊലീസ്സിൽനി
ന്ന ആ ഭാഗം ഗുണമായി ഒരു കല്പന കൊടുപ്പാൻ സംഗതിക
ണ്ടിട്ടില്ലെന്നും കല്പിച്ച അന്ന്യായം നീക്കി,

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

ചെറനാട താലൂക്ക വാളക്കുളം അംശത്തിൽ മുയ്തിൻ ബൊ
ധിപ്പിക്കുന്ന അഫീൽ സംകടം ഹരജി. പടിഞ്ഞാറെ മെലെ കൂറ
പറമ്പിന്റെ കാൎയ്യത്തിൽ ചെറനാട ഹെഡപൊലീസാപ്സര മെ
യി ൨൨൹ കല്പിച്ച തീൎപ്പ മാറ്റി കിട്ടെണ്ടതിന്ന താഴെ കാണി
ക്കുന്ന സംഗതികളാൽ ദൃഷ്ടാന്തമാകും വാദിക്കുന്ന പഠമ്പ ൧൦൨൯
ധനുമാസം ൩൦൹ അഫീൽ പ്രതി അബ്ദുള്ള കുട്ടി എന്റെ പെ
ങ്ങളൊട തീര വാങ്ങുകയും മീനം ൫൹ ഞാൻ മുതലായ്വര കയ്യെ
റ്റം ചെയ്കയും ചെയ്ത പ്രകാരം അന്ന്യായവും ഹെഡപൊലീ
സാപ്സരുടെ വിസ്താരങ്ങൾ നടപ്പിനെ കുറിച്ചും ആ ഭാഗം അ
ബ്ദുള്ള കുട്ടിക്ക തീൎപ്പ കല്പിച്ചും കാണുന്ന—അന്ന്യന്റെ മുതൽ എ
ളുപ്പത്തിൽ കൈവശം വരുത്തുവാനായി വൃഥാവിൽ പൊലീസ്സ
കാണിച്ച ഹരജി കൊടുക്കയും പരപ്പായ വിസ്താരങ്ങൾ ചെയ്ത
മനപൂൎവ്വമായി പക്ഷമായ തീപ്പുകൾ കല്പിക്കയും ചെയ്യുന്ന നടപ്പ
ൟ ദിക്കിൽ അധികമുള്ളതും നെരിനെ വിട്ട അതുപൊലെ ഇ
തും കല്പിച്ചതല്ലാതെ ഒട്ടും നെരല്ലന്ന താഴെ പറയുന്ന സംഗതി
കളാൽ ദൃഷ്ടാന്തമാകും— ൟ വാദിക്കുന്ന പറമ്പിന്റെ നികുതി
൧൦൨൦ മുതൽ ൨൮ വരെ ഞാൻ കൊടുത്ത രെശീതി വാങ്ങുകയും
ഞാൻ നടക്കുകയും ചെയ്ത വരുന്നത ഒൎക്കാതെ അധികാരിയെ
കൈവശമാക്കി ൟ കൊല്ലത്തെ നികുതി അബ്ദുള്ള കൂട്ടി കൊടു
ത്തതല്ലാതെ ൟ വാദിക്കുന്ന പറമ്പ അവന്റെ കൈവശവും
നടപ്പും അല്ലാ ൟ കാൎയ്യത്തിൽ ൨ാം സാക്ഷിയായ മുയ്തിൻ കു
ട്ടി ഹാജി എന്റെയും മറ്റും മെൽ അന്ന്യായം ബൊധിപ്പിക്ക
യും അത അന്ന്യെഷണത്തിന്ന സബാപ്സര വരികയും ആ അ
ന്ന്യെഷണത്തിലും അബ്ദുള്ള കുട്ടി നടപ്പാണെന്ന കണ്ടിരിക്കു
ന്ന പ്രകാരം തീൎപ്പിൽ കാണുന്നു— രണ്ടാം സാക്ഷിയായ മുയ്തിൻ
കുട്ടി ഹാജി അബ്ദുള്ള കുട്ടിക്ക ഗുണം വരുവാൻ ഒരിമ്പടുകയും
അവൻ സാക്ഷിയും നെരകെടായി എന്റെ മെൽ അന്ന്യായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/200&oldid=179775" എന്ന താളിൽനിന്ന് ശേഖരിച്ചത്