ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 203

വും നെരിന്നും ന്യായത്തിന്നും വിരൊധമാണെന്നും കാൎയ്യത്തി
ന്റെ സത്യം അറിയാതെ കല്പിച്ചതാകകൊണ്ട സംശയം കൂടാ
തെ മാറ്റെണ്ടതാണെന്നും താഴെ പറയുന്ന സംഗതികളെ കൊ
ണ്ട ബൊധിക്കും.

ൟ നിലം വിധിയായ്തിന്റെശെഷം ൧൦൨൫ ചിങ്ങത്തിൽ
൨ാം പ്രതിക്ക കാണചാൎത്തും വിധി നടത്തിതന്നെക്കാമെന്ന ഒ
രു മുറിയും എഴുതികൊടുത്തിരിക്കുന്നു എന്നും പിന്നെ ഒരു മാസ
ത്തൊളം കഴിഞ്ഞ വിധി നടത്താൻ ബൊധിപ്പിച്ച ൧൦൨൬ ക
ന്നിമാസം ൭൹ വിധിനടത്തി തരികയും അതിന്റെ ശെഷം
൬ മാസത്തൊളം കഴിഞ്ഞ കുംഭമാസത്തിൽ നിലം ഞാൻ രണ്ടാം
പ്രതിക്ക കൈവശമാക്കി കൊടുത്തു എന്നും ആണ ൨ാം പ്രതി
വാദിക്കുന്നത.

ൟ നിലം ഒഴിപ്പിപ്പാൻ അദാലത്ത അന്ന്യായപ്പെട്ടപ്പൊൾ
തന്നെ അധികം ദ്രവ്യവകാശം ഉള്ള പ്രകാരം കള്ളാധാരമുണ്ടാ
ക്കി വ്യവഹരിച്ചത സഫലമാവാതെ നെര പ്രകാരം ഒഴിവാൻ
വിധി ഉണ്ടായിരിക്കുമ്പൊൾ ആ പ്രതിക്കു പിന്നെ ചാൎത്തി
കൊടുക്കുന്നതും അല്ല എല്ലൊ.

അത തന്നെയുമല്ലാ രണ്ടാം പ്രതി കൈവശം ഇരിക്കുന്ന നി
ലം ഇനിക്ക ഒഴത്തെ തരുവാൻ വിധി ഉണ്ടായിരിക്കുമ്പൊൾ
ആ ൨ാം പ്രതിക്ക തന്നെ പിന്നെ ചാൎത്തികൊടുത്താൽ ആ വി
വരം അപ്പൊൾ തന്നെ കൊടത്തിയിൽ ബൊധിപ്പിക്ക അല്ലാ
തെ അവന്റെ കൈവശമിരിക്കുന്ന നിലം എന്റെ കൈവശ
മാക്കി പിന്നെ അവന തന്നെ കൊടുക്കാമെന്ന മുറികൊടുപ്പാൻ
സംഗതി വരുന്നതും അല്ല എല്ലൊ. അതിനാൽ തന്നെ ൨ാം പ്ര
തിവക്കൽ ഉണ്ടന്ന പറയുന്ന കാണാധാരവും മുറിയും നെരല്ല
ന്ന ബൊധിപ്പാൻ മുഖ്യമായ സംഗതിയും ഉണ്ട.

അതല്ലാതെ കാണുചാൎത്തും മുറിയും നെരായിട്ടുള്ളതാണെങ്കിൽ
വിധി നടത്തിയ ഉടനെ കൈവശമാക്കി കൊടുപ്പാനും— അത
ചെയ്തീട്ടില്ലങ്കിൽ ൨ാം പ്രതിക്ക ആ വിവരം കൊടത്തിയിൽ എ
ങ്കിലും ബൊധിപ്പിപ്പാനും ഉടനെ സംഗതി ഉള്ളതും ചെയ്തീട്ടി
ല്ലന്ന തന്നെ അല്ലാ— വിധിനടത്തിയ്തിന്റെ ൬ മാസം കഴിഞ്ഞ
കുംഭമാസത്തിൽ കൈവശമാക്കി കൊടുത്തു എന്ന വിസ്താരത്തി
ൽ പറയുന്നതും ഒട്ടും വിശ്വസിച്ച കൂടുന്നതും അല്ല എല്ലൊ കും
ഭമാസത്തിൽ ആണ നിലം തന്റെ കൈവശം വന്നത എന്ന
൨ാം പ്രതി പറഞ്ഞതകൊണ്ട തന്നെ ൬ മാസത്തൊളമുള്ള പണി
ഞാൻ കഴിപ്പിച്ചതാണന്ന പ്രതിയാൽ തന്നെ സന്മതം വന്നീ
ട്ടും ഉണ്ട അതും അല്ലാതെ ൟ നിലത്ത വിള എറക്കിയ്ത ഞാനാ
കുന്നു എന്ന തെളിയിച്ചത യഥാൎത്ഥമല്ലന്ന തൊന്നിരിക്കുന്നു എ
ന്ന താസീൽദാരുടെ തീൎപ്പിൽ പറയുന്നത അലക്ഷ്യമായ ഒരു

D d 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/213&oldid=179789" എന്ന താളിൽനിന്ന് ശേഖരിച്ചത്