ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 207

ടക്ക പുഴയൊട ചെൎന്നതായിട്ടും ആയ്ത ൬ പൂട്ടുള്ള കൊൽക്ക ൬൧൧
പെരുക്കത്തിനുള്ള സ്ഥലവും അത പുതുതായി വെട്ടി കിളച്ച നന്നാ
ക്കി വിള എറിക്കിയ്തായിട്ടും ആയ്ത ൧ാം പ്രതി ചെയ്തത എന്നും
അങ്ങിനെ ഒന്നാം പ്രതി ചെയ്ത ജന്മിയുടെ ചൊൽപ്പടിക്ക എ
ന്നും ൨൬ലെക്ക അതിൽ വിള എറക്കിയ്തും ൧ാം പ്രതിയാകുന്നു എ
ന്നും ആധികാരി മുഖ്യസ്ഥന്മാരുടെ റപ്പൊടത്തിനാലും മറ്റും കാ
ണുന്നതാകകൊണ്ട ഇങ്ങിനെ ഇരിക്കുന്ന ൟ ൬൧൧ പെരുക്ക
ത്തിന്റെ സ്ഥലം ൨ാം അന്ന്യായക്കാരന്റെ സന്നതിൽപ്പെട്ടതും
തനിക്ക കിട്ടെണമെന്നും വിചാരിക്കുന്നതിന്ന ആയ്ത സീവിൽ
വ്യവഹാരം കൊണ്ടല്ലാതെ പൊലീസ്സിൽനിന്ന ഒന്നും കല്പിപ്പാ
ൻ പാടില്ലായ്കകൊണ്ട ൟ കാൎയ്യം നീക്കുകയും ചെയ്തു.

മജിസ്ത്രെട്ടിലെക്ക

കൂറ്റനാടു താലൂക്ക—അംശത്തിൽ ഗൊവിന്ദൻ നായര ബൊ
ധിപ്പിക്കുന്ന ഹരജി— ൪൫ൽ അപ്പീൽ ൪൩ാം നമ്പ്രിൽ അന്ന്യായം
മരിച്ചപൊയ ശങ്കര ജെഷ്ഠന പ്രതി ലക്ഷ്മി നെശ്യാര മുതലായ്വ
ര കൊടുക്കെണ്ടും ഉറപ്പികക്ക പ്രതിവക മുതൽ ലെലത്തിൽ വി
റ്റ കൊണ്ടീട്ടുള്ള സന്നതിൽ പറയുന്ന കിഴക്കെ മൈമലം എന്ന
നിലം ൧൦൨൬ലെക്ക വെറുമ്പാട്ടം നടപ്പാൻ ൟഴുവൻ ചെന്നന
കൊടുത്തതിൽ ൯ കണ്ടം അവൻ രാമന കൊടുത്തിരിക്കുന്നു എ
ന്നവെച്ച രാമൻ മുതലായ്വര ബലമായി കന്ന പൂട്ടിയ സംഗതി
ക്കും മറ്റും ഞാനും പാട്ടക്കാരൻ ചെന്നനും താലൂക്കിൽ ഹരജിക
ൾ ബൊധിപ്പിച്ച കാൎയ്യം അന്ന്വെഷണം ചെയ്ത ബൊധിപ്പി
പ്പാൻ അകടീങ്ക അധികാരിക്ക കല്പന അയച്ചതിന്ന രാമൻ ക
യ്യെറിയ കണ്ടങ്ങൾ സന്നതിൽ ഉൾപ്പെട്ടതാണെന്നും രാമന അ
തിന്മെൽ ഒരു അവകാശം ഇല്ലന്നും അധികാരി മുഖ്യസ്തമാര
സത്ത്യമായി മറുപടി ബൊധിപ്പിച്ചതിന്റെ ശെഷം ആ കാൎയ്യം
രണ്ടാമതും അന്ന്വെഷിപ്പാൻ അധികാരിക്ക കല്പന ഉണ്ടായ്തി
ന്ന രാമൻ നടന്നിരിക്കുന്ന സ്ഥലം സന്നതിലെ അതൃക്ക അ
കത്തുള്ളതാണന്നും അളവ ശെരി എന്നും— വിള എറക്കിയ്ത രാമ
നാകുന്നു എന്നും എന്റെ ശത്രുക്കാരുടെ വാക്ക കെട്ട അധികാ
രി ബൊധിപ്പിച്ച റപ്പൊടത്ത താസീൽദാര സ്വീകരിച്ച വിള
രാമൻ എടുപ്പാനും ഞാൻ സീവിൽ വ്യവഹാരം ചെയ്വാനും ക
ല്പിച്ച തീൎപ്പ സമ്മത മല്ലായ്കയാൽ ആ കാൎയ്യത്തിന്ന അപ്പീൽ
ആയി സന്നിധാനത്തിങ്കലെക്ക കഴിഞ്ഞു കന്നി ൨൬൹ തഫാ
ൽ വഴിയായി ബൊധിപ്പിച്ച ഹരജിക്ക ഇതവരെയും ഒരു ക
ല്പന ഉണ്ടായിട്ടില്ലാത്തതിനാൽ വളരെ സങ്കടവും മുതൽ നഷ്ട
വും ആയി വന്നിരിക്കുന്നു എന്റെ സന്നതിൽപ്പെട്ട അതൃക്കക

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/217&oldid=179795" എന്ന താളിൽനിന്ന് ശേഖരിച്ചത്