ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 223

രവന്മാരും ൟൎഷ്യത വെച്ച എന്റെ കൂടി പൊളിപ്പിക്കെണമെ
ന്ന പറഞ്ഞ ൧൦൦ ഉറുപ്പിക ചൊതിക്കയും ആയ്ത ഞാൻ കൊടുക്കാ
ത്തതിനാൽ എന്നൊട മനഃപൂൎവ്വമായി സിദ്ധാന്തം വിചാരിച്ച
ഞാൻ വാങ്ങുന്ന വസ്തു വഹകൾ ഒക്കെയും തകരാറാക്കാനായി
ഉത്സാഹിച്ച പാത്തുന്മയൊടും മക തിത്തിഉന്മയൊടും കൂടി ൧൬൨
പണം കൊടുത്ത ഞാൻ വാങ്ങി നടന്നും നടത്തിച്ചും രണ്ട
കൊല്ലം സൎക്കാര നികിതി കൊടുത്ത ശീട്ട വാങ്ങി അനുഭവിച്ച
വരുന്നത മെൽ കാണം ചാൎത്തിച്ച ൧ാം പ്രതിയെകൊണ്ട ക
യ്യെറിച്ച വസ്തു കൈവശമാക്കുകയും പൊട്ടക്കുളങ്ങരെ പറമ്പ
൨൨൩ പണം അവകാശമായി ഞാൻ നടക്കുന്നത താശ്ശന്മെന
വൻ തമ്പുരാൻ കയ്യെറി കൈവശമാക്കുകയും ൧൦൦ൽ ചില്ലുവാ
നം പണം അവകാശമുള്ള ആനത്തൊട്ടിന്റെ വടക്ക മുണ്ടക നി
ലം മെപ്പടി താശ്ശന്മെനൊൻ തമ്പുരാന്റെ സംബന്ധിയായ പ
ങ്ങശ്ശമെനവൻ തമ്പുരാൻ മെൽ കാണം ചാൎത്തി വാങ്ങുകയും
ചെയ്തതകൊണ്ട ഒന്നും ഞാൻ പ്രസ്ഥാപിക്കാതെ ഭയപ്പെട്ട ഇ
രുന്നതിനാൽ ഇപ്പൊഴും മെൽ പ്രകാരം ചെയ്യിച്ചതും ഇങ്ങിനെ
൧൨൦൦ പണത്തിന്റെ വസ്തു വഹകൾ ബലമായി തകരാറാക്കി
യ സങ്കടത്തിന്ന താലൂക്കിൽ അന്ന്യായം ബൊധിപ്പിച്ചാൽ തൊ
ൽന്മയായ കല്പന കിട്ടുകയും ചെയ്യുന്നതിനാൽ സന്നിധാനത്തി
ങ്കൽ നിന്ന ദൃഷ്ടി വെച്ച വെണ്ടുന്ന വിസ്താരങ്ങൾ ചെയ്ത സ
ങ്കട നിവൃത്തി വരുത്തി തരാതെ ഇരുന്നാൽ ഞാൻ രാജ്യം വിട്ട
പൊകുന്നതാകുന്നു— അതുകൊണ്ട മെൽ എഴുതിയ സംഗതികളും
ആദ്യ വിസ്താരങ്ങളും നൊക്കി അന്ന്യായ ഭാഗത്ത തെളിവ
പൊരാ എങ്കിൽ മിഥുനം ൨൩൹ ബൊധിപ്പിച്ച ഹരജിയിലെ
പ്രതിക്കാരൊടും ആദ്യവിസ്താരത്തിൽ ഹാജരാക്കി വിസ്തരിക്കാ
ത്ത ൩ മുതൽ ൫ വരെ പ്രതിക്കാരായ പറങ്ങൊടൻ മുതൽ ൩ാൾ
ആ വസ്തു വഹകളുടെ സമീപം ഇരിക്കുന്ന മറ്റും പലരെയും
അധികാരി മെനൊന്മാരെയും മുദ്രൊല വിറ്റ താലൂക്ക ശിരസ്തെ
ദാര തമ്പുരാനെയും ജന്മിയായ സമുദായം അക്കിത്തിരി തമ്പുരാ
നെയും വരുത്തി വെണ്ടുന്ന വിസ്താരങ്ങൾ ചെയ്ത ൫൧ാം വകു
പ്പിനെ സംബന്ധിച്ച ഇയ്യിടെ സെഷൻ കൊൎട്ടിൽനിന്നും ൟ
സന്നിധാനത്തിങ്കൽനിന്നും ഉണ്ടായിട്ടുള്ള കല്പന നൊക്കി ആ
ലൊചിച്ചും സീവിൽ അധികാരത്തിൽ പ്രവെശിച്ച കല്പിച്ചത
പൊലെ ഉള്ള താലൂക്ക തീൎപ്പ മാറ്റി വസ്തു വഹകൾ ഞാൻ കീഴു
ക്കടപ്രകാരം നടപ്പാനായി വെണ്ടുന്ന കല്പന തന്ന സങ്കടം തീ
ൎത്ത രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/233&oldid=179812" എന്ന താളിൽനിന്ന് ശേഖരിച്ചത്