ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 THE MALAYALAM READER

തിൽ തൽക്കാലം കണ്ടിട്ടില്ലാ എങ്കിലും ൟ കാൎയ്യത്തിൽ സൎക്കാരി
ലെക്ക ഉത്തരവാദി മെൽകുത്തകക്കാരനാകകൊണ്ട പത്ത ഉറുപ്പി
ക പിഴ കല്പിക്കെണ്ടത എന്ന എന്റെ അഭിപ്രായത്തിൽ തൊ
ന്നിരിക്കുന്നതിനാൽ മെപ്പടി കയ്പീത്ത രണ്ടും ഇതൊടു കൂടി സ
ന്നിധാനത്തിങ്കലയച്ചിരിക്കുന്നു. ആലുപ്പി തലശ്ശെരിയാകയാൽ
അവനെ വരുത്തി ൟ കാൎയ്യത്തിലെക്കുള്ള സമാധാനം വാങ്ങി
സന്നിധാനത്തിങ്കലെക്ക ഹാജരാക്കാൻ തലശ്ശെരി പൊലീസാ
മീൻ കച്ചെരിക്ക എഴുതി അയച്ചിട്ടും ഉണ്ട. എന്ന ൧൦൨൮ മിഥു
നം ൬൹ക്ക ൧൮൫൩ ജൂൻ മാസം ൧൮൹.

വിശെഷിച്ച കിഴുകുത്തകക്കാരനെയും അവന്റെ ആളായ
തൊണി കടത്തുന്നവനെയും സന്നിധാനം മുമ്പാകെ താക്കീതി
ചെയ്ത വിടെണ്ടതിനായി ഇതിനൊടു കൂടി അയച്ചിട്ടും ഉണ്ട
൹ മെൽ.

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക

കൊട്ടയം താലൂക്ക താസീൽദാര—ബൊധിപ്പിക്കുന്ന ഹരജിഃ
൧—ചന്തു—൨— വൈതൽ—ഇവര ബൊധിപ്പിച്ച രണ്ട ഹര
ജി. ൫൨ ആഗസ്ത ൧൯൹ത്തെ ൨൭൫ാം നമ്പ്ര കല്പന ഒന്നിച്ച
അയച്ചത എത്തി അറികയും ചെയ്തു.

സൎക്കാര പരവരി വക താൻ നടന്ന വരുന്ന പൊത്തകുണ്ട
ഞാല വാലക്കതാഴ. രണ്ട നിലത്തിന്ന കൂടി ശിഷ്ടത്തൊടു കൂടി
൬꠲ ഉറുപ്പിക ജമ ഉള്ളതിന്ന പുറമെ ൭ ഉറുപ്പിക കൂടി ജാസ്തി കൂ
ടിട്ടുണ്ടെന്ന പറഞ്ഞ അധികാരി നികുതിക്ക മുട്ടിക്കുന്നത സങ്കട
മെന്നും മറ്റും ആകുന്നു. ൧ാം ഹരജിക്കാരൻ ബൊധിപ്പിച്ചിരി
ക്കുന്നത.

ൟ സംഗതിക്ക മണത്തണ മെനവൻ അണ്ണാത്തര പട്ടരൊ
ട വിസ്തരിച്ച കയ്പീത്തും അധികാരിയും മെനവനും കൂടി എടവം
൩൦൹ ബൊധിപ്പിച്ച റപ്പൊടത്തും നൊക്കുമ്പൊൾ ൬൦ാം ഫസ
ലി വരെ ൨ നിലത്തിന്ന കൂടി ൬꠲ ഉറുപ്പിക ൩൪꠱ റെസ്സാണ ജ
മ എന്നും അതൊടു കൂടി ഏതാൻ തരിശ നിലം നടപ്പാക്കിയ്ത ൬൧ാം
ഫസലിയിൽ പൈമാഷി ചെയ്ത ൫꠲ ഉറുപ്പിക ൨൩꠱ റെസ്സ ജാ
സ്തി കൂടിട്ടുണ്ടെന്നും അത പ്രകാരം ൧൨꠱ ഉറുപ്പിക ൫൮ റെസ്സ
ആ കൊല്ലം നികുതി അടച്ചതായും വാലക്കൽ താഴ നിലം ൬൨ാം
ഫസലിക്ക മുഴവൻ നടപ്പില്ലായ്കയാൽ ൩꠲ ഉറുപ്പിക ൩൬ റെസ്സ
രെമീശൻ നിൎത്തിയ്ത കഴിച്ച ൮꠲ ഉറുപ്പിക ൨൩ റെസ്സ ൬൨ാം ഫ
സലിക്ക ജമ ഉള്ളതിൽ ൭꠱ ഉറുപ്പിക മെടം വരെ വസൂലായിരിക്കു
ന്നു എന്ന കാണുന്നു.

മെൽപ്രകാരം പരവരി വക താൻ നടക്കുന്ന അതൃക്കൂൽ നില
ത്തിന്ന ൩꠱ ഉറുപ്പിക ശിഷ്ടത്തൊട കൂടി ജമ ഉള്ളതിന്ന ൩꠲ ഉറു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/24&oldid=179583" എന്ന താളിൽനിന്ന് ശേഖരിച്ചത്