ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

232 THE MALAYALAM READER

ള്ള പാൎപ്പും നടപ്പും അല്ലാതെ കിഴുക്കട ഒരിക്കലും തന്റെ കൈവശം
നടപ്പും പാൎപ്പും ആയിട്ടില്ലന്ന ൧ാം പ്രതിയുടെ കയ്പീത്തിനാ
ൽ വ്യവസ്ഥ വന്നിരിക്കുന്നു— പുന്നപ്പഴ അഫൻ നീലകണ്ഠൻ ന
മ്പൂതിരിയുടെ ഹരജിയിലും ആധാരത്തിലും അന്ന്യായ സാക്ഷി
വാക്കിലും അന്ന്യായ ഭാഗത്തെ വാദത്തിലെക്ക നിജമായ തെളിവാ
യിരിക്കുന്നു—മരിച്ച സാവിത്രി എന്ന അന്തൎജ്ജനത്തിന്റെ ഇല്ലകു
ടിയിരിപ്പ പറമ്പിൽ ഒന്നാംപ്രതിയുടെ അനുജൻ വാസുദെവൻ
നമ്പൂതിരി മുതലായ്വര കയ്യെറ്റം ചെയ്തപ്രകാരം ആയഅന്തൎജ്ജനം
മരിക്കും മുമ്പെ ൧൮൪൮ ജനവരി ൨൮൹ ബൊധിപ്പിച്ച അന്ന്യാ
യം അന്നത്തെ താസിൽദാര വിസ്തരിച്ച അന്തൎജ്ജനം നടപ്പാ
നായി ൪൮ പിപ്രപരി ൨൯൹ ഒരു തീൎപ്പ ചെയ്തതായി കിഴുക്കട
റിക്കാൎഡിൽ കാണുമാനുണ്ട— ആ വിസ്താരത്തിൽ ആയന്തൎജ്ജനം
കൊടുത്ത കയ്പീത്തും— ഒന്നാം പ്രതിയും അന്തൎജ്ജനവും തമ്മിൽ ചി
ലെ വസ്തു വഹ സംബന്ധമായി മുമ്പെ കഴിഞ്ഞ വന്ന അദാല
ത്ത വ്യവഹാരത്തിൽ ഉണ്ടായ വിധി പകൎപ്പ വിസ്താരത്തിൽ
ചെൎത്തതും നൊക്കുമ്പൊൾ അന്തൎജ്ജനത്തിന്റെ മുതലിന്ന ൧ാം
പ്രതിക്ക പ്രമാണമായ കൎത്തൃത്വം ഉണ്ടന്ന വിചാരിപ്പാൻ സം
ഗതി കാണുന്നതും— ൧ാം പ്രതിയുടെ വാദം ൪൩ലെ ൧൯ാം നമ്പ്ര
ആകടിലെ താല്പൎയ്യത്തിന്ന സംബന്ധിക്കുമെന്ന തൊന്നുന്നതും
ഇല്ല— വാദിക്കുന്ന വസ്തു ൧ാം പ്രതി കൈവശം ഒരിക്കലും നടപ്പും
ആധാരവും ഇല്ലന്ന ൧ാം പ്രതി തന്നെ സമ്മതിക്കുന്ന അവസ്ഥ
ക്ക ആ ഭാഗത്തെ കുറിച്ച അധികമായ ആക്ഷെപത്തിന്റെ ആ
വിശ്യം തൊന്നീട്ടും ഇല്ല— ൟ സംഗതികൾ ഒക്കെയും നൊക്കിയ്തി
ൽ അന്ന്യായപ്പെട്ടിരിക്കുന്ന കാടമ്പറ്റെ ഇല്ലവും ഇല്ലകുടിയിരിപ്പ
പറമ്പ മുതലായ വസ്തു വഹകൾ സകലവും ആ ഇല്ലത്തെക്ക മു
ഖ്യമായ അവകാശിയായിരുന്ന സാവിത്രി എന്ന അന്തൎജ്ജന
ത്തൊട ൧൦൨൩ാമത മീന മാസത്തിൽ പുന്നപ്പുഴെ അപ്പൻ നീല
കണ്ഠൻ നമ്പൂതിരി ജന്മം വാങ്ങി ഇല്ലവും ഇല്ലകടിയിരിപ്പ പ
റമ്പും ആ കൊല്ലം മെടമാസം മുതൽക്ക അന്ന്യായക്കാരന കൊടു
ത്ത നടത്തിച്ച വന്നിരുന്ന പ്രകാരവും അന്തൎജ്ജനം ജീവനൊ
ടു കൂടി ഉള്ളപ്പൊൾ തന്നെ നമ്പൂതിരി കൈവശമായി നികിതി
കൊടുത്ത വന്നിരുന്നപ്രകാരവും അന്ന്യായക്കാരനും നമ്പൂതിരി
യും കൊടുത്ത ആധാര സാക്ഷികളാൽ വ്യക്തമായ തെളിവായി
രിക്കുന്ന അവസ്ഥക്ക പ്രതിക്കാരന്റെ അവകാശത്തെ കുറിച്ച
ഒന്നും വിചാരിപ്പാനില്ല— മുതൽ കൊണ്ടുപൊയ പ്രകാരം അന്ന്യാ
യക്കാരൻ പറയുന്നത വിസ്താരത്തിൽ തെളിഞ്ഞീട്ടും പ്രതിക്കാരെ
ശിക്ഷയിൽ ഉൾപ്പെടുത്താൻ മതിയായ സംഗതി കണ്ടീട്ടും ഇ
ല്ല— ഇങ്ങിനെ ഇരിക്കുന്ന ൟ കാൎയ്യത്തിൽ കിഴുക്കട നടപ്പും ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/242&oldid=179822" എന്ന താളിൽനിന്ന് ശേഖരിച്ചത്