ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 237

ഞ്ഞീട്ടുണ്ടെന്നും ആ കടലാസ്സകൾ നൊക്കിയാൽ അറിയാം. ൮ാമത
താലൂക്ക കാൎയ്യസ്ഥന്മാര മെൽപ്രകാരം പുന്നപ്പുഴനമ്പൂതിരിക്ക
സ്വന്തമുള്ള ആളുകളെ പൊലെ ആയിവരികയും ഞങ്ങൾ സ്ഥി
തിയായി മറുശീമയിൽ തിരുവിതാങ്കൊട്ട പാൎത്തവരുന്നവരാക
യാൽ ൟ രാജ്യത്ത സഹായികൾ ഇല്ലാതെയും ൟ അവകാശ
വഴക്കുള്ള മുതൽ അപഹരിച്ച ഭാഗം ചെയ്ത എടുപ്പാനായി അ
ന്ന്യായഭാഗത്തുള്ളവര തുടങ്ങുകയും ചെയ്തീട്ടുള്ളതാകകൊണ്ട എട
വമാസത്തിൽ ഞങ്ങൾ വന്ന പാൎത്ത മുതൽക്ക ആ പറമ്പിൽ
ഞങ്ങൾ ഉണ്ടാക്കിയ്തായ തസ്യാദികളും വാഴമുതലായ്തും താലൂക്ക
കല്പനയാണന്ന വെച്ച അന്ന്യായക്കാര ബലമായി കൊണ്ടു
പൊയി തുടങ്ങുകയും ഇല്ലത്ത അടച്ചിരിക്കുന്ന ആത്തെന്മാരായ
ഒന്നാം ഹരജിക്കാരത്തി മുതലായ്വരെയും മറ്റും— അവമാനിച്ച
അശുദ്ധിവരുത്താനും ഇല്ലം തീണ്ടി തൊടുവാനും തുടങ്ങുകയും
ചെയ്തിരിക്കകൊണ്ട ൟ രാജ്യത്ത ബന്ധു ജനങ്ങൾ ഇല്ലാതെ മ
റു രാജ്യക്കാരായും ബ്രാഹ്മണരായും ഉള്ള ഞങ്ങളെ സങ്കടം വെ
ണ്ടുംവണ്ണം വിചാരിച്ച മെപ്പടി താലൂക്ക വിസ്താരം വരുത്തി
നൊക്കിയും തക്കതായ ഒരു കാൎയ്യസ്ഥനെ ആ സ്ഥലത്ത തന്നെ
അയച്ച വിസ്തരിച്ചും നെര അറിഞ്ഞ താലൂക്ക തീൎപ്പ മാറ്റി സ
ങ്കടം തീൎത്തതരെണ്ടതിന്നും ഇതിന തീച്ചയായ കല്പന ഉണ്ടാ
കുന്നതിലകത്ത മെപ്പടി താലൂക്ക തീൎപ്പ നടത്തിച്ച ഇല്ലത്തനിന്ന
പുറത്താക്കാതെ ഇരിക്കെണ്ടതിന്നും കല്പന ആകെണ്ടതിന്ന വ
ളരെ അപെക്ഷിക്കുന്നു.

കൂറ്റനാട താലൂക്ക ഹെഡ പൊലിസാപ്സര കല്പിച്ച തീൎപ്പ

അന്ന്യായം ഏച്ചു നമ്പ്യാര

പ്രതി
അനന്തിരവൻ കുഞ്ഞുണ്ണി നമ്പ്യാര മുതൽ ൩ാൾ

അന്ന്യായക്കാരന്റെ അന്മാമൻ കുഞ്ഞുണ്ണി നമ്പ്യാര ൧൦൦൮ാ
മത ചിങ്ങമാസത്തിൽ മരിച്ചതിൽ പിന്നെ ഇതവരെ തറവാട്ട
കാൎയ്യാദികൾ സകലവും അന്ന്യായക്കാരൻ നൊക്കി നികിതി മി
ച്ചാരങ്ങൾ മുതലായ്തും കൊടുത്ത കുഞ്ഞുകുട്ടികളെ രക്ഷിച്ചും വ
രുമ്പൊൾ ൧൦൨൪ാമത ധനു മാസം ൫൹ക്ക ൪൮ ഡിസംപ്ര
൧൭൹ രാത്രി അന്ന്യായക്കാരൻ ഭവനത്തിൽ ഇല്ലാത്ത സമയം
കാരണവര കൊമശ്ശനമ്പ്യാരുടെ സഹായത്തൊടും കൂടി പ്രതി
ക്കാര അറകളും പെട്ടികളും തുറന്ന ഓലപ്പെട്ടി ആധാരങ്ങളും ൩൫
ഉറുപ്പികയും ഏതാനും വിത്തും കളവായി എടുത്തിരിക്കുന്നു എ
ന്നും മറ്റും അന്ന്യായക്കാരൻ ൪൯ ജനവരി൯൹ ഹരജി ബൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/247&oldid=179827" എന്ന താളിൽനിന്ന് ശേഖരിച്ചത്