ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 15

പ്പിക ജാസ്തി കൂടിട്ടുണ്ടെന്ന പറഞ്ഞ നികുതിക്ക മുട്ടിക്കുന്നു എന്നാ
കുന്നു ൨ാം ഹരജിക്കാരന്റെയും അപെക്ഷ.

ൟ സംഗതികൊണ്ടും മെനവനൊട വിസ്തരിച്ച കയ്പീത്തും മെ
പ്പടി റിഫൊട്ടും നൊക്കുമ്പൊൾ ഹരജിക്കാരൻ പെരിൽ രണ്ട നി
ലത്തിന്ന ൬൦ാം ഫസലി വരെ ൪꠰ ഉറുപ്പിക ൪൬ റെസ്സ നികുതി
ശിഷ്ടവും കൂടി ഉള്ളതിന്ന പുറമെ ൬൧ാം ഫസലിക്ക ഒരു ഉറുപ്പിക
യും ൯൮ റെസ്സും ജാസ്തി കൂടിയ്തൊടു കൂടി ൫꠱ ഉറുപ്പിക ൪൪ റെസ്സ
ജെമ ഉണ്ടെന്നും ൬൨ാം ഫസലിക്ക നിലം മുഴുവനും തരിശാകയാ
ൽ ആ ഉറുപ്പിക രെമീശൻ നിൎത്തികൊടുത്തപ്രകാരവും ൟ കൊ
ല്ലം മെപ്പടി രണ്ട ഹരജിക്കാരും നിലം നടന്നിട്ടില്ലാ എന്നും രണ്ട
നാല നാഴിക സമീപം ഒന്നും കുടിപാടും നിലങ്ങളം ഇല്ലായ്ക കൊ
ണ്ടും ദുഷ്ട മൃഗങ്ങളുടെ ഉപദ്രവം ഉണ്ടാകകൊണ്ടും ആൎക്കും ആനി
ലങ്ങൾ നടക്കാൻ മനസ്സില്ലെന്നും കാണുന്നു. മെൽപ്രകാരം അല്ലാ
തെ ഹരജിപ്രകാരം അക്രമമായി അധികാരി നികുതിക്ക ചൊ
ദിച്ചതായി കാണുനില്ലായ്ക കൊണ്ട മെൽ എഴുതിയവരുടെ ഹര
ജി രണ്ടും മെനവന്റെ രണ്ട കയ്പീത്തും ഒല റപ്പൊടത്ത ഒന്നും ഇ
തൊടു കൂടി സന്നിധാനത്തിങ്കലെക്കയച്ച വിവരം ബൊധിപ്പി
ച്ചിരിക്കുന്നു ൟ കൊല്ലം നിലം നടപ്പാക്കെണ്ടതിലെക്കുള്ള സ
മയം തെറ്റിയ്തകൊണ്ട മെലാലെക്ക ആളുണ്ടാകുമൊ എന്ന അ
ന്ന്യെഷിച്ച എല്പിച്ച നടത്തി വിവരം ബൊധിപ്പിച്ചുകൊൾക
യും ചെയ്യാം എന്ന ൧൦൨൮ മിഥുനം ൫൹ക്ക ൧൮൫൩ാമത ജൂൻ
മാസം ൧൭൹ കതിരൂരനിന്ന.

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

ചിറക്കൽ താലൂക്ക താസീൽദാർ—ബൊധിപ്പിക്കുന്ന ഹരജി.
കഴിഞ്ഞ കൎക്കിടകം കിസ്തിന്ന വസൂലായ മുതലിൽ ൟ താലൂക്കി
ലെയും കവ്വായി താലൂക്കിലെയും മാസ്ഫടി വകയും ഹജൂര വകമു
തലിൽ ചിലവിന്ന നീക്കി വെച്ചതും കഴിഞ്ഞ ഇരുസാൽ പ്രകാ
രം ൪൨ ഉറുപ്പിക ൪ ണ നാളെ രാവിലെ വടക്കെ തുക്ടി ഖജാന
യിൽ കൊണ്ടുപൊയി എണ്ണവും നൊട്ടവും കൊടുപ്പാനായി കൊ
ൽക്കാരൻ നെടിയത്ത ചന്തുവിനെ എല്പിച്ച ഒരു സഞ്ചിയിലാ
ക്കി കെട്ടി മുദ്ര വെച്ച ബന്തൊവസ്തായി അയച്ചിരിക്കുന്നു!

രണ്ട തറ ആറ അംശം കള്ള റാക്ക കുത്തക വക മുതൽ കത്ത
കക്കാരന്റെ മകൻ കണ്ണൻ ഇന്ന മാത്രം ഖജാനക്ക അടച്ചതും
അതിനാൽ ഇരുസാൽ അയപ്പാൻ താമസം വെണ്ടി വന്നതും
ആകുന്നു. കിസ്ത മുതൽ പിറെറത്തെ മാസം ൫൹ലകത്ത അട
ക്കെണ്ടുന്ന നിയമപ്രകാരം അടപ്പാൻ ആമീൻ കച്ചെരി മുഖാ
ന്തരം താക്കീതി ചെയ്തിട്ട ഒന്നാമത്തെ കിസ്തിന്ന തന്നെ അടക്കാ
തെ അധികം താമസിച്ചടക്കുകയും കുത്തകക്കാരൻ ഉണ്ണി ബൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/25&oldid=179584" എന്ന താളിൽനിന്ന് ശേഖരിച്ചത്