ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 243

മുതലായ്വര ഏതങ്കിലും സങ്കടം വിചാരിക്കുന്നു എങ്കിൽ സീവിൽ
വ്യവഹാരം ചെയ്ത നിവൃത്തിവരുത്തെണ്ടതഎന്നും— അത കൂടാ
തെ—ആരെങ്കിലും എന്തെങ്കിലും തകരാറ ചെയ്താൽ അവര ശിക്ഷ
യിൽ ഉൾപ്പെടുമെന്നും അത പ്രകാരം തീൎപ്പ കല്പിച്ചിരിക്കുന്നു
എന്നും ൧൦൦൮ മുതൽ ഇത വരെ ൧൭ കൊല്ലമായി ഞാൻ തന്നെ
നൊക്കി വന്നിരിക്കുന്നു എന്നും അതുകൊണ്ട കിഴുക്കട തീൎപ്പ പ്ര
കാരം നടത്തിച്ച കൊടുക്കെണമെന്ന മാത്രം ൟ എടവം
൧൧൹— അംശഅധികാരിക്കുണ്ടായ കല്പന ഞാൻ അറിഞ്ഞ
തിന്റെ ശെഷം മെൽപ്രകാരം കല്പിച്ചീട്ടുള്ള തീൎപ്പിന്റെ പകൎപ്പ ഇനിക്ക തരെണമെന്ന ഞാൻ താസീൽദാർ അവർകളെ
ബൊധിപ്പിച്ചതിന്റെ ശെഷം തീൎപ്പ തനിക്ക ആവിശ്യമില്ല
ന്നും പ്രതിക്കാൎക്ക കൊടുക്കെണ്ടതാണന്നും കല്പിച്ച തീൎപ്പ ഇനി
ക്ക തരാതെയും അധികാരിക്കുണ്ടായ കല്പനയിൽ എന്റെ അ
ന്ന്യായത്തിൽ പറയുന്ന പ്രകാരം ആധാരം മുതലായ്ത പ്രതിക്കാ
ര അക്രമമായി എടുത്ത കൊണ്ടപൊയ്ത ഇനിക്ക മടക്കി തരീക്കാ
നെങ്കിലും കളവായി എന്റെ മുതൽ പ്രതിക്കാര എടുത്തുകൊണ്ടു
പൊയീട്ടുള്ളതിന്ന അവൎക്ക തക്കതായി ഒരു ശിക്ഷ കല്പിക്കുക എ
ങ്കിലും ചെയ്തീട്ടില്ലാത്തതിനാൽ തീൎപ്പ ഇനിക്ക സമ്മതമല്ലായ്ക
കൊണ്ടും എന്റെ സങ്കടങ്ങളെ താഴെ ബൊധിപ്പിക്കുന്നു. ൧ാമത
ഞാൻ താലൂക്കിൽ ബൊധിപ്പിച്ച അന്ന്യായ ഹരജിയും— അതി
നെ കുറിച്ച തെളിയിച്ചീട്ടുള്ള സാക്ഷി കയ്പീത്ത മുതലായ്തും—
൨ാമത താലൂക്കിൽ ബൊധിപ്പിച്ചീട്ടുള്ള ഹരജിയും— സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച ഹരജികൾ നാലും പ്രതിക്കാരിൽ കു
ഞ്ഞുണ്ണി എന്നവൻ വക്കൽ കൊമശ്ശനമ്പ്യാര വളരെ വിവര
ത്തൊടുകൂടി കഴിഞ്ഞ ധനു൭൹ താലൂക്കിൽ ബൊധിപ്പിച്ച ഹര
ജിയും— അതിന്ന ഉണ്ടായ മറുപടിയും താലൂക്കിലെ തീൎപ്പും സ
ന്നിധാനത്തിങ്കൽ വരുത്തി നൊക്കിയാൽ മെൽ പറഞ്ഞ പ്രതി
ക്കാരെ കൊണ്ട കൊമശ്ശനമ്പ്യാര എന്റെ മുതൽ നശിപ്പിച്ച ക
ളവാനായി മനഃപൂൎവ്വമായി വിചാരിച്ചിട്ടാകുന്നു എന്നും അതി
ന്ന അനുകൂലമായി താസീൽദാർ അവർകളും വിചാരിച്ചും ഉണ്ടാ
യീട്ടുള്ള തീൎപ്പാകുന്നു എന്ന സന്നിധാനത്തിങ്കൽ ദൃഷ്ടാന്തമായി
തെളിഞ്ഞ ബൊധിക്കുകയും ചെയ്യും— അതുകൊണ്ട മെൽ എഴുതി
യസംഗതികൾ സകലവും നൊക്കിയും താസിൽദാർ അവർകൾ
കൊമശ്ശ നമ്പ്യാരുടെ പ്രബലത വിചാരിച്ച പ്രതികൾക്ക പക്ഷ
മായികല്പിച്ചീട്ടുള്ള തീൎപ്പ മാറ്റി എന്റെ അന്ന്യായത്തിൽപറയുന്ന
പ്രകാരം കള്ളതാക്കൊലുകൾ കൊണ്ട തുറന്ന എടുത്ത പ്രതിക്കാ
ര കൊണ്ടുപൊയീട്ടുള്ള ആധാരങ്ങളും ഉറുപ്പികമുതലായ സാമാ
നങ്ങളും ഇനിക്ക മടക്കി തരിയിപ്പാനും മെൽപ്രകാരം പ്രതിക്കാ

I i 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/253&oldid=179835" എന്ന താളിൽനിന്ന് ശേഖരിച്ചത്