ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 245

ച്ച വന്നതിന്ന ൨–ാം അന്ന്യായക്കാരനൊടും ൭–ാം പ്രതി ഒഴികെ
ശെഷം പ്രതിക്കാര സാക്ഷിക്കാരൊടും വിസ്തരിച്ചത കൂടാതെ
ഒടുക്കം ൧–ാം പ്രതിക്കാരത്തി കൎക്കിടകം ൧൪൹ക്ക ജൂലായി
൨൮൹ ഒര ഹരജി ബൊധിപ്പിച്ചതിന്ന വക്കീൽ മകൻ ചെട
യൻ കുട്ടിയൊടും വിസ്തരിച്ച ആയരജിയും— നടപ്പ സംഗതിയെ
കുറിച്ച വാദിക്കുന്ന ൟ പറമ്പിന്റെ അതിരും സ്ഥിതിയും അറി
വാൻ ഞാൻ തന്നെ ആ സ്ഥലത്ത ചെന്ന ഇതിന്റെ ജന്മി
യെ കൂടി വരുത്തി നിൎത്തി അന്ന്യായം പ്രതികൾ കാണിച്ച ത
ന്ന അതിര നൊക്കി അളപ്പിച്ചതിന്റെ പ്ലാൻ വരച്ച ആയ്തും
അന്ന്യായക്കാര കാണിച്ച വിധിപകൎപ്പും ൧ാം പ്രതി വക്കീൽ കാ
ണിച്ച ൯൫ാമതിലെ ഒറ്റി വെള്ളൊല അസ്സൽ ആധാര പ
കൎപ്പും ൟ പറമ്പിന്റെ ഓരെട പൈമാശി കണക്ക നൊക്കി പ
കൎപ്പിച്ച ആയ്തും ഇതിൽ ചെൎത്തിരിക്കുന്നു— വിസ്താരത്തിൽ ൨–ാം
അന്ന്യായക്കാരൻ വയസ്സപ്രായം കുറഞ്ഞ കുട്ടിയാകകൊണ്ടും
൧ാം അന്ന്യായക്കാരത്തി ഹാജരാവായ്കകൊണ്ടും അവളെ കെട്ടി
യവനായും— ൨–ാം അന്ന്യായക്കാരന്റെ ബാപ്പയായും ൟ വ്യവ
ഹാരം നടത്തിച്ച വരുന്നവനായും കാണുന്ന അന്മത കൂട്ടിയെ
കൂടി നിൎത്തി ൨ാം അന്ന്യായക്കാരൻ പറഞ്ഞത മെപ്പടി പറമ്പി
ൽ ചെൎന്ന ൫ തെങ്ങിന്നും അത നിൽക്കുന്ന സ്ഥലത്തിന്നും മാ
ത്രമാകുന്നു തനിക്ക വാദമുള്ളത എന്നും ആ അഞ്ച തെങ്ങും സ്ഥ
ലവും തന്റെ കൈവശം നടപ്പുള്ള മെൽ പറഞ്ഞ പറമ്പിൽ ചെ
ൎന്നത എന്നും ൟ സ്ഥലത്തിന്ന കുറെ കൊല്ലം മുമ്പെ മരിച്ച
പൊയതന്റെ ശെഷക്കാരും പ്രതിക്കാരത്തിയുടെ മരിച്ചപൊ
യ പെറ്റ ഉന്മയും മറ്റും തമ്മിൽ അതിരവാദമായി അദാലത്ത
അന്ന്യായം ചെയ്ത വിധി ഉണ്ടായിട്ടുണ്ടെന്നും അന്ന ൟ പറ
മ്പിന്റെ ആധാരവും നികുതി പട്ടയവും കൊടതിയിൽ കൊടുത്തി
രുന്നത തിരിച്ച വാങ്ങീട്ടില്ലെന്നും ൧൦൧൪ പൈമാശിപ്രകാരം ആ
കെ ൧൩ തെങ്ങുള്ളതിൽ ഒന്ന പീടിക പണിക്ക വെണ്ടി മുറിച്ച
ത കഴിച്ച ൭ തെങ്ങ പുരവെയിലിയുടെ പുറത്തും അഞ്ച തെങ്ങ
വെയിലിക്കകത്തും ഇപ്പൊൾ കാണുന്നതിൽ പുറത്തുള്ള ഏഴ
തെങ്ങുന്മെൽ നിന്നാകുന്നു തെങ്ങായ കരിക്ക മുതലായ്ത പ്രതിക്കാ
ര വലിപ്പിച്ച ഓലവെട്ടിച്ച കെട്ടിയ്ത എന്നും ആ ഏഴ തെങ്ങും
ൟ അന്ന്യായം ഉണ്ടാകുന്നവരെ അടക്കി അനുഭവിച്ച പൊ
ന്നത താനും തന്റെ പെറ്റ ഉന്മയും മരിച്ചപൊയ ശെഷക്കാ
രും ആകുന്നു എന്നും അപ്രകാരം നടന്ന വന്നതാകുന്നു എന്ന
വലിയ കത്തമുകാന്മിയിൽ നിന്ന ൧ാം പ്രതിക്ക സത്യം ചെയ്ത
കൊടുക്കാമെന്നും ഇല്ലെങ്കിൽ ൧ാം പ്രതിക്കാരത്തി സത്യം ചെയ്താ
ൽ ആയ്ത കെട്ടി ഒഴിഞ്ഞകൊടുക്കാമെന്നും തനിക്ക വെണ്ടി സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/255&oldid=179854" എന്ന താളിൽനിന്ന് ശേഖരിച്ചത്