ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE
MALAYALAM READER

PART IV.

മലയാം പ്രവിശ്യയിൽ ൧൨൫൩ആം ഫസലി
ജമാവന്തിഹുഹഗ്മനാമം—

ൟ ൧൨൫൩ ഫസലി ജമാവന്തി അന്ന്യെഷണം—
താഴെ എഴുതിരിക്കുന്ന വിവരപ്രകാരം ചെയ്യു ക
ണക്കുകൾ അയക്കുകയും വെണം—
പറമ്പ വക.

൧ാമത— ഇപ്പൊൾ അതാത താലൂക്കിൽ ഉള്ള മരഫലം പറമ്പ
കൾ ഒക്കെയും നൊക്കി തിൎന്നിരിക്കുന്നതാകകൊണ്ട ആ വക
പറമ്പകളിൽ ഇടി വെട്ടീട്ടും വെള്ളം കൊണ്ടും— കാറ്റ കൊണ്ടും—
മറ്റും സംഗതിയാൽ വൃക്ഷങ്ങൾ പൊയിപ്പൊയിട്ടുണ്ടെന്ന ഏ
ത കുടിയാൻ എങ്കിലും ഹരജി എഴുതി താലൂക്കിൽ ബൊധിപ്പി
ക്കുകയും ആ വക പറമ്പകൾ നൊക്കെണ്ടത ആവിശ്യം തന്നെ
എന്ന തഹശ്ശീൽദാൎക്ക ബൊദ്ധ്യം വരികയും ആയ്ത ചുരുക്കം പ
റമ്പുള്ള കുടിയാന്മാരായിരിക്കുകയും ചെയ്താൽ ആ വക പറമ്പ
കൾ സമയം ഉള്ളപ്പൊൾ തഹസ്സീൽദാർകളും സമയം ഇല്ലെങ്കി
ൽ തഴെ ഉള്ള കാൎയ്യസ്തൻമാൎക്ക ഹരജിക്ക താഴെ കല്പന എഴുതി
കൊടുത്ത അവരെ കൊണ്ടും കഴിഞ്ഞ കൊല്ലം വരെ അയച്ച വ
ന്നിരുന്ന ഹുഗ്മനാമങ്ങളിൽ കല്പിച്ചിരിക്കുന്ന താല്പൎയ്യം പ്രകാരം
നൊക്കിയും നൊക്കിച്ചും കണക്കയക്കുകയും ആ കണക്കിൽ ആ
വക കുടിയാന്മാരുടെ പറമ്പകൾ ഒടുക്കം ഇന്ന കൊല്ലത്തിൽ
നൊക്കി എന്നും അന്ന ഇത്ര കന്മിജാസ്തി ഉണ്ടായിരുന്നു എ
ന്നും അറിവാൻ തക്കവണ്ണം ഒര കള്ളി കൂടി വരച്ച എഴുതി കൊ
ൾകയും വെണം.

൨ാമത— അധികം പറമ്പുള്ള വൻകുടിയാന്മാൎക്ക ചില പറമ്പ
കളിൽ ഇടി വെട്ടിട്ടും മറ്റും മെൽപ്രകാരം വൃക്ഷങ്ങൾ പൊയി
പ്പൊയീട്ടുണ്ടെങ്കിൽ ഒടുക്കത്തെ പൈമാശിയിൽ ആ വക പറ
മ്പകളിലും വെറെ പറമ്പകളിലും കുലക്ക അടുത്തതായി ചെൎത്തി
രിക്കുന്ന വൃക്ഷങ്ങൾ ഫലത്തിൽ ചെൎന്നിരിപ്പാനും അതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/282&oldid=179883" എന്ന താളിൽനിന്ന് ശേഖരിച്ചത്