ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

274 THE MALAYALAM READER

വരത്തിന്ന പലെ പ്രാവിശ്യവും കല്പനകൾ അയച്ചിട്ടും ഉണ്ടെ
ല്ലൊ ൟ കാൎയ്യത്തിന്ന മെൽപ്രകാരം കല്പിച്ചിട്ട ഇപ്പൊൾ രണ്ട
കൊല്ലത്തിൽ അധികമായിട്ടും ചില താലൂക്കുകളിൽ ആവക കണ
ക്കുകൾ മുഴവനും വെടിപ്പാക്കി കൊത്ത കെട്ടിവെച്ചപ്രകാരം കാ
ണുന്നതും ഇല്ലാ തഹശ്ശീൽദാരന്മാര കല്പനപ്രകാരം ശെരിയായി
നടന്നും നടത്തിച്ചും വരുന്നു എങ്കിൽ ഇപ്രകാരം വരുവാൻ
സംഗതിയില്ലായ്കകൊണ്ട ൟ കാൎയ്യത്തിൽ ഒടുക്കം ൪൩ സത്തെ
മ്പ്ര മാസം ൧൹ അയച്ച കല്പനപ്രകാരം നടന്ന മറുപടി ബൊ
ധിപ്പിക്കുകയും വെണം.

ഉഭയം വക

൮—ാമത യാതൊര കുടിയാനെങ്കിലും തന്റെ ജമക്ക ചെൎന്ന
നിലങ്ങളിൽ ഏതാനും നിലം തരിശായി കിടക്കുന്നു എന്നെങ്കിലും
വെള്ളക്കെടുകൊണ്ടും മറ്റും വിള നഷ്ടം വന്ന പൊയി എന്ന
ങ്കിലും ഹരജികൾ ബൊധിപ്പിച്ചാൽ ആയ്ത സൂക്ഷ്മത്തൊളം ത
ഹശ്ശീൽദാർകൾ അന്ന്യെഷണം ചെയ്കയും വിള നൊക്കിക്കുക
യും ചെയ്ത ആ വക കുടിയാന്മാൎക്ക രെമീശൻ നിൎത്തെണ്ടതായി
കണ്ടാൽ ൫൩—ാം ഫസലി ഒര കൊല്ലത്തെക്കെ അവസ്ത പൊലെ
നിൎത്തി ഇതൊട കൂടി അയക്കുന്ന ൧ാം നമ്പ്രമാതിരി പ്രകാരം
രെമീശൻ കണക്കുണ്ടാക്കി അയച്ച കൊൾകയും വെണം— വിള
കൊയ്യുന്നതിന്ന മുമ്പെ തന്നെ നൊക്കിക്കെണ്ടത ചെയ്യാതെ ചി
ല താലൂക്കിൽ വിള കൊയിതതിന്റെ ശെഷം നൊക്കിച്ചും—
അന്ന്യെഷിച്ചും സുമാറായി നഷ്ടം എഴുതി വരുന്നപ്രകാരം കാ
ണുന്നു— ആയ്ത ശെരിയായ നടപ്പ അല്ലായ്കകൊണ്ട മെലാൽ അ
പ്രകാരം വന്ന പൊകയും അരുത.

൯ാമത— അധികം നിലം ഉള്ള കുടിയാന്മാൎക്ക ഏതാനും നില
ത്തിൽ തരിശ മുതലായ സംഗതിയാൽ നഷ്ടം ഉണ്ടെങ്കിലും ശെ
ഷം ഉള്ള നിലങ്ങളിൽ ലാഭം ഉണ്ടാകുന്നതിനാൽ നഷ്ടം തീരു
ന്നതാകകൊണ്ട അപ്രകാരം ഉള്ള കുടിയാന്മാരുടെ വക നില
ങ്ങളും നികുതി കുറച്ച കിട്ടുവാനുള്ള താല്പൎയ്യം കൊണ്ട എങ്കിലും ജ
മക്കാര നടത്തിപ്പാൻ പ്രാപ്തി ഉണ്ടായി ആയ്വരുടെ ഉദാസീന
തകൊണ്ട എങ്കിലും നടത്താതെ തരിശായി കിടക്കുന്നതായാൽ
ആ വക നിലങ്ങളും മെൽപ്രകാരം നോക്കി കണക്കയപ്പാൻ
ആവിശ്യവും ഇല്ലാ— അപ്രകാരം ബൊധിപ്പിക്കുന്ന കുടിയാന്മാ
രുടെ ഹരജിപ്രത്ത അവരുടെ ഒട്ട ജമയും നിൎത്താൻ സംഗതി ക
ണ്ടീട്ടില്ലാത്ത വിവരങ്ങളും എഴുതി തഹശ്ശീൽദാർകൾ ഒപ്പിട്ട ആ
ഹരജികൾ കച്ചെരിയിൽ സൂക്ഷിച്ച ജമാപന്തി കച്ചെരി താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/284&oldid=179885" എന്ന താളിൽനിന്ന് ശേഖരിച്ചത്