ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART IV. 283

ൎത്ത കാണുന്നു— അത ശെരിയല്ലായ്കകൊണ്ട മെൽപ്രകാരം ഇത്ര
നാളും ഉള്ളത മെലാൽ വിഭജിച്ച കണക്കിൽ ചെൎക്കെണ്ടത കൂടാ
തെ മെലാൽ ജമക്ക ചെരുന്നത കുടി പീടിക പാണ്ടികശാല അ
താത വകയിൽതന്നെ ചെൎക്കുകയും വെണം.

൪ നഗരവീതിയിൽ കച്ചൊ
ടക്കാര കഒച്ചൊടത്തിന്നായി വാ
ങ്ങി സൂക്ഷിക്കുന്ന തെങ്ങാ
യ ഇടുന്ന കൂട
ഇത കടപ്രംവീതി താലൂക്കുകളി
ലും തെങ്ങാകച്ചൊടം ഉള്ള ദി
ക്കുകളിലും മാത്രം വെണ്ടതാകു
ന്നു.

ചില്ലറ വകക്ക വിവരം

൧ കൊങ്ങൻ ചക്ക വ്യാപാരം വക
സ്വൊന്തം പ്രവൃത്തിവക
൧൧ ഇരുമ്പൂത്താല
൧൨ കൊട്ടവൻ ആല
൨ നാടൻ ചക്ക വ്യാപാരം വക
സ്വൊന്തം പ്രവൃത്തിവക
൧൩ തൊണി ഓടം വക
൧൪ വലിയ വല
൧൫ ചെറുവല മുതലായ്ത
കടപ്പുറം താ
ലൂക്കകളിൽ
കടലിൽ പ
രുമാറുന്ന വകക്കാകുന്നു
൩ തട്ടാൻ ചുത്തി
൪ ആശാരി മഴു ൧൬ പപ്പടക്കല്ല
൫ കൊല്ലൻ കൂടം ൧൭ വെട്ടകൽ പണിക്കാരവക മഴു
൬ കൊശവൻ ചൂട്ടാല ൧൮ ൟൎച്ചവാൾ ഒരവാളിന്ന ചെൎന്ന കു
റിയ വാളകൾ ഉണ്ടാകുന്നതിന്ന ഒക്കെ
ക്കും ഒരു ജമയായി നിശ്ചയിക്കണം
൬ കൊശവൻ ചൂട്ടാല
൭ നെയിത്തതറി
൮ മൂശാലി മൂശ
൯ കടച്ചിചാണ
൧൦ ഏക്കവില്ല
ഭജാരസ്ഥലങ്ങളിൽ മാത്രം
നികുതികെട്ടണം
൧൯ വ്യാപാരം ചെയ്യുന്ന കാളകൾ

കത്തിവക

൧ കത്തി ൩. ഉറുളി
൨ ചട്ടി ൪ കിണ്ണം
൫ കൊമ്പ കണ

൨൮ ആമത—ജമാവന്തി അന്ന്യെഷണം തുടങ്ങീട്ട ഇപ്പൊ
ൾ പത്ത കൊല്ലത്തൊളമായീട്ടും അംശം അധികാരി മെനൊന്മാ
ര ജമാവന്തിക്കാൎയ്യത്തിൽ വെണ്ടുംവണ്ണം താല്പൎയ്യത്തൊട കൂടി പ്ര
വെശിച്ച നടക്കാതെയും ജമക്ക ചെരെണ്ടുന്ന നിലം പറമ്പ കു
ടി പീടിക ചക്ക തറി കത്തി ചട്ടി മുതലായ്ത മുഴുവനും ജമക്ക ചെ
ൎപ്പിക്കാതെയും ഇരിക്കുന്ന പ്രകാരവും അതിനാൽ താലൂക്കിൽനി
ന്ന കാൎയ്യസ്തന്മാരെ അയച്ച എല്ലാവകയും പൈമാശി ചെയ്യി
ക്കെണ്ടിവരുന്നു എന്നും ആവക കാൎസ്തന്മാൎക്ക അംശത്തിലെ
അവസ്തകൾ അധികാരി മെനവൻമാരെപൊലെ നിശ്ചയം
ഉള്ളതല്ലായ്കകൊണ്ട ജമക്ക ചെരെണ്ടത മുഴുവനും ചെരാൻ
സംഗതി വരുന്നില്ലെന്നും ഹജൂരിൽനിന്ന അജിമാശിക്ക കാൎയ്യ

൦ ൦ 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/293&oldid=179894" എന്ന താളിൽനിന്ന് ശേഖരിച്ചത്