ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 THE MALAYALAM READER

പ്പിച്ചിരിക്കുന്നത ആ ചന്തുകുട്ടി നായരെ ഞാൻ കണ്ടതിലും ആ
യംശത്തിൽ പൊയ സമയം പണി എടുത്ത കണ്ടതിലും ൟ കൊ
ൽക്കാരൻ പണിക്ക ശെഷിയും ജാഗ്രതയും ഉണ്ടെന്നും നിശ്ച
യിച്ചാൽ പണി ശെരിയായി നടക്കുമെന്നും തൊന്നിരിക്കുകൊ
ണ്ട ചന്തുകുട്ടി നായരെ ആ കൊൽക്കാരൻ പണിക്ക സ്ഥിരപ്പെ
ടുത്താൻ കല്പനയാകെണ്ടതിന്ന വെണ്ടി അധികാരിബൊധിപ്പി
ച്ച റിഫൊട്ടും ഇതൊട ഒന്നിച്ച അയച്ച വസ്തുത ബൊധിപ്പിച്ചി
രിക്കുന്നു.

തച്ചമ്പാറ കൊൽക്കാരൻ പണിക്ക നിശ്ചയിപ്പാനായിട്ട ഒരു
വനെ ശിപാൎശി ചെയ്യാൻ അധികാരിക്ക കല്പന കൊടുത്തിരിക്ക
കൊണ്ട ആ പണിക്ക നിശ്ചയിക്കെണ്ടുന്ന വിവരം വഴിയെ
ബൊധിപ്പിച്ചുകൊൾകയും ചെയ്യാം.

വിശെഷിച്ച മെൽ പറഞ്ഞ ചന്തുകുട്ടി നായരുടെ വീട കൊ
ഴിക്കൊട്ടാകുന്നു കുറെ കാലമായിട്ട അവൻ മണ്ണാൎക്കാട്ട പാൎത്തവ
രുന്നത എന്നും അറിഞ്ഞിരിക്കുന്നു. എന്ന ൧൦൨൯ മെടമാസം ൨൨
൹ക്ക ൧൮൫൪ മെയി ൩൹ പെരുന്തൽ മണ്ണനിന്ന.

അസിഷ്ടാണ്ട കൽക്കട്ടർക്ക.

എറനാട താലൂക്കു താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി. ജൂ
ൻ ൨൧൹ ൧൫൧ാം നമ്പ്രായി ഉണ്ടായ കല്പന പ്രകാരം നിലമ്പൂ
ര അധികാരി മുഖാന്തരം കള്ള ചന്ദനം പിടിപ്പാനുണ്ടായിരുന്ന
ഒറ്റകാരൻ ആൾക്കാര മുതലായവരുടെ വിവരവും വിഹിത പ്ര
കാരം ഇനാം സംഖ്യ എഴുതിയും ൧൮൫–൮ സലക്ക ഒരു പട്ടിക
ഉണ്ടാക്കിരിക്കകൊണ്ട ആയ്തും പാണ്ടിക്കാട മുസ്സൽമാൻ പെഷ്കാ
ര മുഖാന്തരം മെൽ പ്രകാരം ചന്ദനം പിടിപ്പാനുണ്ടായിരുന്നവ
രുടെ പട്ടിക അയപ്പാൻ ജൂൻ ൨൭൹ ൧൧൨ാം നമ്പ്രായി വള്ളു
വനാട താസിൽദാൎക്ക ഉണ്ടായ കല്പനയുടെ പകൎപ്പ ആചന്ദനം
ൟ താലൂക്ക മുഖാന്തരം പെഷ്കാര പിടിച്ച ഏല്പിച്ചതാകയാൽ ഇ
വിടെ നിന്ന പട്ടിക ഉണ്ടാക്കി അയപ്പാൻ ആ താലൂക്കിൽനിന്ന
എഴുത്തൊട കൂടി അയച്ച എത്തുകയാൽ ആളുകളുടെ വിവരം
പെഷ്ക്കാൎക്ക എഴുതി അയച്ച വരുത്തി ആ വകക്കും ഇനാം സം
ഖ്യ ഇട്ട ൧൨൦–൪–൬ സലക്ക പട്ടിക ഉണ്ടാക്കി ആ പട്ടികയും ൟ
ഹരജിയൊടു കൂടി സന്നിധാനത്തിങ്കലെക്കയച്ചിരിക്കുന്നു. ജൂ
ലായി ൯൹ പെഷ്കാര എഴുതിയ മറുപടിയിൽ ൟ ചന്ദനം പി
ടിപ്പാനുണ്ടായ ഒറ്റകാരുടെ വിവരം പ്രസ്ഥാപിച്ചാൽ അവൎക്ക
വിരൊധമുണ്ടാകകൊണ്ട അവരുടെ ഇനാം പെഷ്കാര മുഖാന്ത
രം കിട്ടിയാൽ മതി എന്ന പറഞ്ഞപ്രകാരവും ശെഷം ആളുകൾ
സന്നിധാനത്തിങ്കൽ ഹാജരാവാൻ അറിയിച്ചിരിക്കുന്നു എന്നും
കാണുന്നതാകകൊണ്ട കള്ളചന്ദനം മാത്രമായി പിടിച്ചതിന്ന മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/30&oldid=179590" എന്ന താളിൽനിന്ന് ശേഖരിച്ചത്