ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

298 THE MALAYALAM READER

കൊല്ലം ൧൦൦൬ആമത ചിങ്ങശ്ശെനി കന്നിവ്യാഴം തുലാഞായ
റ്റിൽ എഴുതിയ അട്ടിപ്പെറ്റൊല കരുണമാവത— പുത്തംവീട്ടിൽ
കൊമപ്പൻ ഇട്ടീണാൻ—തമ്പിമാരും— പെരിങ്ങൊട്ടവലത്ത തങ്ങൾ
ക്കുള്ള കാവുങ്ങൽ പറമ്പിന്ന അതിര— കിഴക്ക എറിയാട്ട പൊക്കരു
ടെ ജന്മം ചെറുകാട്ട പറമ്പിലെ തൊട്ടിലെ ചൊലയുടെ പടി
ഞ്ഞാറെ അതൃക്കന്ന കീഴുപ്പട്ട തൊടാൽ പകുതിക്കന്ന പടിഞ്ഞാട്ടും—
തെക്കെ അതിര മമ്പാട്ട നായരെ പറമ്പിന്റെ അതൃക്കന്ന മാട അ
റ്റവും പടിഞ്ഞാറെ അതിര മാടഅറ്റവും— വടക്കെ അതിര കല്ലഴു
കിന്റെയും തൊട്ടിന്റെയും തെക്കൊട്ടും— ൟ നാല അതൃക്കകത്തു
ള്ള കുണ്ടം അടിമാറിയൊടുകൂടി ൨൭ തന്നിലകപ്പെട്ട നിലവും പല
വും മറ്റും എപ്പെർപട്ടതും കൂടി അന്ന നാലരകണ്ടപെറുംവില അ
ൎത്ഥവുംവാങ്ങി അന്നടക്കം അനന്തരവരെയും മുൻനിൎത്തി അട്ടി
പ്പെറ നീരുദകമായി എഴുതികൊടുത്താൻ പുത്തംവീട്ടിൽ കൊമപ്പ
ൻ ഇട്ടീണാൻ— തമ്പിമാരും— അന്മാൎക്കമെൟച്ചൊന്ന അതിരുകൾ
ക്കകത്ത അകപ്പെട്ട പറമ്പിൽ നിലവും പലവും മറ്റും എപ്പെർ
പട്ടതും കൂടി അന്ന നാലരകണ്ടുപെറുംവില അൎത്ഥവും കൊടു
ത്ത അയലും പതിയും അന്നടക്കം അനന്തിരവരെയും മുൻ
നിൎത്തി അട്ടിപ്പെർനീരുദകമായി എഴുതിച്ച കൊണ്ടാൻ ചാലി
യം മുതലായ തിരൂരങ്ങാടിയിൽ ആലിമൂത്തകാക്കവീട്ടിൽ കി
ഴക്കെ അകത്ത പുതിശ്ശെരി മൂത്താലി— തമ്പിമാരും— ഇന്മാൎക്കമെ
ൟച്ചൊന്ന പറമ്പിന്ന അന്നപെറും വില അൎത്ഥവും വാ
ങ്ങി അട്ടിപ്പെർനീരുമകമായി എഴുതികൊടുത്താൻ പുത്തംവീട്ടി
ൽ കൊമപ്പൻ— തമ്പിമാരും— അന്മാൎക്കമെം ൟച്ചൊന്ന പറമ്പിന്ന
അന്നപെറുംവില അൎത്ഥവും കൊടത്ത അട്ടിപ്പെർനീരുദകമാ
യി എഴുതിച്ചുകൊണ്ടാൻ പുതിശ്ശെരിമൂത്താലി തമ്പിമാരും ഇന്മാ
ൎക്കമെ ൟ അട്ടിപ്പെറ്റൊല എഴുതികൊടുത്ത മെക്കും എഴുതിച്ച
കൊണ്ട മെക്കും ഇപ്പടിക്ക മൊളഞ്ഞൂര ശങ്കുനായരും പുതിയെട
ത്ത വെലുണ്ണിനായരും പാറമൽ മുയ്തിയനും പറമ്പത്ത അയ്ത്രു
സ്സും സാക്ഷിയാകെ കൊളംപറമ്പിൽ കുഞ്ഞൊക്കര കയ്യഴുത്ത.

കൊല്ലം ൧൦൨൭ആമത തുലാംവ്യാഴം മകരഞായറ്റിൽ എഴുതിയ
അട്ടപ്പെറ്റൊല കരുണമാവത—ചാലിയംമുതലായതിരൂരങ്ങാടി
യിൽ പുതിയവീട്ടിൽ അമ്പലംവീട്ടിൽ അകത്ത വത്തത്ത മന്മ
താലി അയ്ത്രു തമ്പിമാരും കൂടി മറയൂരദെശത്ത തങ്ങൾക്കുള്ള ക
രിഞ്ചാപാടി ഉഭയത്തിൽ പാതിക്ക അതിര കിഴക്ക— തൊട്ടിന്റെ
പടിഞ്ഞാറൊട്ടും— തെക്ക മെലെപൊക്ക ഉഭയത്തിന്റെ വടക്കൊ
ട്ടും— പടിഞ്ഞാറ ആണിതൊട്ടിന്റെ കിഴക്കൊട്ടും— വടക്ക ൟരാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/308&oldid=179910" എന്ന താളിൽനിന്ന് ശേഖരിച്ചത്