ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 21

മ്പെ ഇവിടെനിന്ന ഇനാം കൊടുത്തിട്ടില്ലായ്കയാൽ ചന്ദനവും ക
ള്ള പുകെലയും കൂടിട്ടും കള്ള പുകെല തന്നെയും മുമ്പെ പിടിച്ചതി
ന്ന കൊടുത്ത വന്നിരിക്കുന്ന ക്രമപ്രകാരം ആകെ ഉള്ള ഇനാം
സംഖ്യയിൽ പകുതി ഒറ്റക്കാരനും ശെഷം കൊണ്ട വെറെ ഉള്ള
എല്ലാവൎക്കും ഒപ്പപ്പം ശെരി ഇട്ടും പട്ടികയിൽ ഇനാം സംഖ്യഎ
ഴുതിട്ടുള്ളതാകയാലും ൟ വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന ൧൦൨൯ കൎക്കിടകം ൧൦൹ക്ക ൧൮൫൪ ജൂലായി മാസം ൨൪൹
മഞ്ചെരിനിന്ന.

അസിഷ്ടാണ്ട കൽക്കട്ടൎക്ക.

വള്ളുവനാട താലൂക്ക താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി.
ൟ താലൂക്കിൽ പലമ്പൂര അംശം അരിപ്രെദെശത്ത ആങ്ങൊട്ട
പറമ്പിന്റെ വടക്ക ഭാഗം ഒടുക്കം കുന്നിന്റെ മുകളിൽ കല്ലിൻ കൂ
ട്ടത്തിൽ ഒരു നരി വന്നു ൟ മെടമാസം ൧൯൹ക്ക എപ്രെൽ മാ
സം ൩൦൹ പകൽ ഉണ്യയന്റെ ഒര ആടിന്റെ പിടിക്കുകയാൽ
അന്ന തന്നെ ഉണ്യന്റെ മകൻ ഉണ്യാലി എന്നവൻ ആളുകളെ
കൂട്ടി ചെന്ന നൊക്കുമ്പൊൾ മെപ്പടി നരിയെ കല്ലളയിൽ നിന്ന
കാണുകയും കല്ലളയിൽനിന്ന ചാടിയപ്പൊൾ മെപ്പടി ഉണ്യാലി
വെടിവെച്ച വെടികൊണ്ടു വലത്തെ കാല മൊടങ്ങി വീണും അ
പ്പൊൾ ഉടനെഉണ്യാലിയുടെ അനുജൻഅയ്ത്രസ്സ കുന്തംകൊണ്ട
കുത്തിയും കൊന്നിരിക്കുന്ന പ്രകാരവും ൟ നരി പുഴക്കാട്ടിരി അം
ശത്തിൽ പനങ്ങാങ്ങര ദെശത്ത ചുള്ളിപാറ എന്ന പാടത്തനിന്ന
ഒര പശുവിനെ പിടിച്ച അവിടെനിന്ന വന്നിട്ടാണ മെൽപ്ര
കാരം ആടിനെ പിടിച്ചത എന്നും അരിപ്രദെശത്ത മുഖ്യസ്തന്മാ
രും പലമ്പൂര അംശം അധികാരിയും എഴുതിയ റിഫൊട്ടുകളൊട കൂ
ടി നരിയുടെ തൊലും നഖം ൧൮-ം പല്ല ൩-ം ഹാജരാക്കി കാട്ടുകയും
ചെയ്തിരിക്കുന്നു. പഴുക്കാ പുള്ളി നരിയാകുന്നു. തൊല അളപ്പിച്ച
തിൽ വാല കൂടാതെ ഒടല ൫ അടിയും വാല ൩ അടിയും കൂടി ൮
അടി നീളവും ഉയരം ൨꠱ അടിയും കണ്ടിരിക്കുന്നു. പല്ല ഒന്ന കുറ
വുള്ളതിന്റെ സംഗതികൊണ്ട ഉണ്യാലിയൊട ചൊദിച്ചാറെ നാ
ല പല്ലഉള്ളതിൽ ഒന്ന പൊട്ടിപൊയി കുറ്റി ആയിരുന്നതിനാൽ
പറിച്ച എടുപ്പാൻ കിട്ടിട്ടില്ലെന്നും പറകയും ആ സംഗതിക്ക അ
ധികാരിക്ക കല്പനയച്ച മറുപടി വരുത്തിയ്തിലും ഒരു പല്ല പൊടി
ഞ്ഞ പൊയിട്ടുള്ളത ശെരിയെന്നും കണ്ടിരിക്കുന്നു. ൟ നരിയെ
കുലപ്പെടുത്തിയ്തായി പറയുന്നത നല്ല നാട്ടുപുറവും ജനങ്ങൾ
ക്കും കാലികൾക്കും മറ്റും ഉപദ്രവം ഉള്ളതും ആയസ്ഥലമാകുന്നു.
വെടി വെച്ച ഉടനെ തൊല പൊളിക്കും മുമ്പെ ൟ നരിയുടെ ശ
വം സന്നിധാനത്തിങ്കൽ കൊണ്ടവന്ന കാട്ടിയ്തായും ഉണ്യാലി
മെൽ പ്രകാരം വെടി വെച്ചത നിജമെന്നും അന്ന്യെഷണത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/31&oldid=179592" എന്ന താളിൽനിന്ന് ശേഖരിച്ചത്