ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 THE MALAYALAM READER

ഉടനെ പാണ്ടിക്കാട്ടും—കാൎയ്യാപട്ടം—തച്ചാട്ടര—ചെത്തല്ലൂര—തിരുവഴം
കുന്ദ— കൊട്ടൊപാടം— അരകുറിശ്ശി— തച്ചമ്പാറ— തെങ്കര— കുമരംപു
ത്തൂര— ൟ ഒൻപത അംശം മെനൊൻമാരെ നാം എത്തുമ്പൊഴക്ക
അങ്ങാടിപ്രത്തും ഹാജരാവാൻ തക്ക പ്രകാരമാക്കികൊൾകയും
ഏറകുറവുള്ള പട്ടയം തെയ്യാറാക്കിച്ച ഒത്തനൊക്കാനും മറ്റും വെ
ണ്ടി താലൂക്കിൽനിന്ന ഒരു ഗുമസ്തനെയും അയച്ചകൊൾകയും അ
ങ്ങാടിപ്രത്ത കച്ചെരിയാക്കി താമസിക്കുന്ന ദിവസങ്ങളിൽ മെ
ലെ കുന്ത—കീഴെകുന്ത — ജമാവന്തി കൂടി ഫയസ്സലാക്കുന്നതാകയാൽ
അവിടെ ഉള്ള മണെഹാരന്മാരെയും ൧. ൨ പ്രമാണി കുടിയാന്മാ
രെയും ൧൯൹ തിങ്കളാഴ്ചക്ക നാം അങ്ങാടിപ്രത്ത എത്തുമ്പൊഴക്ക
അങ്ങാടിപ്രത്ത ഹാജരാവാൻ തക്ക പ്രകാരമാക്കികൊൾകയും വെ
ണം. എന്ന ൧൦൨൯ എടവം ൨൫൹ക്ക ൧൮൫൪ാമത ജൂൻ മാസം
൬൹ മലപ്രത്ത നിന്ന.

അസിഷ്ടാണ്ട മജിസ്ത്രെട്ട.

ചെറനാട താലൂക്ക ഹെഡപൊലീസാപ്സൎക്ക എഴുതിയ കല്പന.
അന്ന്യായം കൃഷ്ണൻ നമ്പ്യാര പ്രതി മാന്ദൻ നമ്പ്യാര മുതൽ ൨ാൾ
അടി കലശൽ ചെയ്കയും ആ കലശലിൽ അന്ന്യായക്കാരന്റെ
കയ്യിന്റെ എല്ല മുറികയും ചെയ്തിട്ടുള്ള കാൎയ്യം താൻ വിസ്തരിച്ച കൃ
മിനാൽ കമ്മിട്ട ചെയ്ത റപ്പൊടത്ത പകൎപ്പ മുതലായ്ത ഡിസമ്പ്ര
൬൹ത്തെ ൩൨൯ാം നമ്പ്ര റിപ്പൊട്ടൊന്നിച്ചയച്ചത എത്തി നൊ
ക്കിയ്തിൽ ൟ കുറ്റം നടന്ന വിവരത്തിന്ന അധികാരി ആദ്യം റ
പ്പൊടത്ത ചെയ്യാതെയും ആ സംഗതിയെ കുറിച്ച ആയാളൊട
വിസ്തരിച്ചതിന്ന ബൊധിപ്പിച്ച സമാധാനം ഒട്ടും മതിയായിട്ടി
ല്ലാതെയും കാണുന്നു ൟ വക കാൎയ്യങ്ങളിൽ ഉടനെ വെണ്ടുന്ന
അന്ന്യെഷണം ചെയ്ത റപ്പൊടത്ത അയക്കാതെ താമസിക്കുന്ന
ത തെറ്റാകകൊണ്ട ആ തെറ്റിന്ന മെപ്പടി അധികാരിക്ക ൟ
പ്രാവിശ്യം ൨ ഉറുപ്പിക പിഴ കല്പിച്ചിരിക്കുന്നു ആയ്ത അയാളുടെ
ൟ മാസത്തെ മാസ്പടിയിൽ കഴിച്ച എഴുതികൊൾകയും വെണം
എന്ന ൧൮൫൪ ഡിസമ്പ്ര ൧൮൹ മലപ്രം.

അസിഷ്ടാണ്ട മജിസ്ത്രെട്ട.

ചെറനാട താലൂക്ക ഹെഡപൊലീസാപ്സൎക്ക എഴുതിയ കല്പന.
ഹെഡപൊലീസാപ്സരന്മാര തീൎപ്പ ചെയ്ത കാൎയ്യങ്ങളിൽ ഭൂമിസം
ബന്ധമായ നമ്പ്രകളുടെയും പൊലീസ്സ മാത്രം ഉള്ളതായ ശെഷം
നമ്പ്രകൾ നശിപ്പിക്കെണ്ടുന്നതിന്റെയും ലീസ്തകൾ പ്രത്യെകമാ
യി ഉണ്ടാക്കി അയപ്പാൻ സൎക്കലരായും പ്രത്യെകം വിവരമായി
നവെമ്പ്ര൨൹ ൨൬൭ാം നമ്പ്രായും തനിക്കയച്ച കല്പനകൾ പ്രകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/36&oldid=179599" എന്ന താളിൽനിന്ന് ശേഖരിച്ചത്