ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 37

ങ്ങളിൽ നെല്ലും ഉണ്ടായിരുന്നില്ലാ. ൨൪൹ അവിടുന്ന ഒന്നഒന്നര
നാഴിക ദൂരെ ഇനിക്കുള്ള വിള കൊയ്യിപ്പാൻ പൊയിട്ട അൎദ്ധരാ
ത്രിയായപ്പൊൾ മാത്രമെ കുടിക്ക വന്നിട്ടുള്ളു. ൨൪൹ ഞാൻ വാ
യുവിന്റെ ദീനത്തിൽ കിടപ്പിലായിരുന്നു ആയവസ്ത തെളിവാ
ൻ മന്മികുട്ടി പക്ര ഇവരും മറ്റും വളരെ ആൾ സാക്ഷി ഉണ്ട.
സാക്ഷിക്കാരെ ഞാൻ തന്നെ നാളെ ഹാജരാക്കാം എന്റെ കള
ത്തിന്ന ഞാൻ പൂട്ടീട്ടുള്ളതിന്ന പുറമെ പാപ്പിനിജെരി അധികാരി
യും ഒരു ആമീനും വന്ന ഒരു പൂട്ട പൂട്ടിരിക്കുന്ന പ്രകാരം ൨൬
൹ ഞാൻ കെട്ടിരിക്കുന്നു. ഇനിക്ക ദീനമായി പൊകകൊണ്ടആ
യ്ത ചെന്ന നൊക്കാൻ കൂടിട്ടില്ലാ അവര പൂട്ട പൂട്ടിക്കുവാൻ എന്ത
സംഗതി എന്ന ഞാൻ അറിയില്ലാ മറ്റൊന്നും ബൊധിപ്പിക്കാ
നില്ലാ.

ൟ വായിച്ച കെട്ടത പറഞ്ഞ അതെ
പ്രകാരം തന്നെയൊ

അക്ടൊബർ ൨൨൹ ൨ാമത.

നീ ബൊധിപ്പിച്ച സാക്ഷി ഞാൻ ബൊധിപ്പിച്ച സാക്ഷി
ക്കാര ഹാജരുണ്ടൊ ര രണ്ടാളും ഹാജരുണ്ട ൟ ര

ണ്ട സാക്ഷി വിസ്തരിച്ചാൽ മതി ൨൪ രാവിലെ മുതൽ രാത്രി
യാകുന്നത വരെക്കും ഞാൻ ഇനിക്കുള്ള തട്ടാരൊം പടിപ്പുറം ൟ
നിലങ്ങളിൽ വിള കൊയ്യിക്ക അല്ലാതെ ആ വയലിൽനിന്ന എ
വിടെയും പൊയിട്ടില്ലെന്നും ൨൯൹ ഞാൻ വായുവിന്റെ ദീന
ത്തിൽ കിടപ്പിലായിരുന്നു എന്നും കുടിയിൽനിന്ന ആ ദിവസം
പുറത്ത പൊയിട്ടില്ലെന്നും സാക്ഷിക്കാര അറിയും ൨൪൹ രാവി
ലെ മുതൽ വയ്യുന്നെരം വരെക്കും സാക്ഷിക്കാര രണ്ടാളും എ
ന്റെ കൃഷിക്ക സമീപം നെല്ല മൂൎച്ചക്ക വെണ്ടി വയലിൽ വന്ന
കണ്ടിരിക്കുന്നു. പിന്നെ ൨൭൹ ഇനിക്ക വായുവിന്റെ ദീനം തു
ടങ്ങി കിടപ്പിലാകയാൽ ൨൯൹ ഉച്ചസമയം സാക്ഷിക്കാര ൨
ആളും ദീനം കാണ്മാൻ വന്ന എന്റെ കുടിയിൽ വന്ന കണ്ടിരി
ക്കുന്നു. ഇനിക്ക ദീനത്തിന്റെ സൌഖ്യക്കെട കൊണ്ട സാക്ഷി
ക്കാര ൨ ആളും ഒരുമിച്ച വന്നുവൊ വെവ്വെറെ വന്നുവൊ ഏത
പ്രകാരമെന്നും അവര പിന്നെ എപ്പൊൾ പൊയി എന്നും എനി
ക്ക കുറ്റിയില്ലാ സാക്ഷിക്കാര വരുമ്പൊൾ കുടിക്കകിഴക്കെ തെണാ
ലിൽ ഞാൻ പത്തായത്തിന്മെൽ ആണ കിടന്നിരുന്നത.

ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽക്ക.

കൊട്ടയം താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി. അന്ന്യായം കുഞ്ഞികുട്ടി മുതൽ ൫ാൾ പ്രതി കടത്തനാട്ടകാ
രൻ പയ്തൽ കുറുപ്പ മുതൽ ൨ാൾ ൧ാം പ്രതിയുടെ ആനയെ കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/47&oldid=179610" എന്ന താളിൽനിന്ന് ശേഖരിച്ചത്