ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 THE MALAYALAM READER

ന്ന്യായക്കാരൻ പരപ്പനങ്ങാടി ചക്ക കൊണ്ടു പൊയി വിറ്റീട്ടു
ണ്ട എന്നും മറ്റും വിവരങ്ങൾ മൂന്ന മുതൽ ൧൦ വരെ സാക്ഷി
കളും

ഞാൻ നാടി പിടിച്ച നൊക്കിയ്തിനാൽ വായു ഉഷ്ണിച്ചതിനാൽ
ഉണ്ടായ ദീനമാണ എന്ന തൊന്നുന്നു എന്നും അല്ലാതെ ഒരു പ
രുക്കും ഏറ്റ പ്രകാരം കാണുന്നില്ലെന്നും മറ്റും ൧൧ാം സാക്ഷി
യായ വയിദ്യനും ബൊധിപ്പിച്ചിരിക്കുന്നു.

ദസ്താപെജകളാലും അന്ന്യെഷണത്താലും അന്ന്യായക്കാരനും
൧ാം സാക്ഷിയും കൂടി ഓത്ത കഴിഞ്ഞ ഏകദെശം അകത്തയ്യടി
സമയം മടങ്ങി പൊരുമ്പൊൾ പ്രതിക്കാരന്റെ വെലിന്മെൽ ഒ
ര ഓന്തിനെ കണ്ട അതിനെ ഒരു മുള വടികൊണ്ട അന്ന്യായ
ക്കാരൻ തച്ചാറെ പ്രതിക്കാരൻ ചെന്ന വെലി തച്ച കെട വരു
ത്തെണ്ടാ എന്ന പറഞ്ഞ ആ വടി വാങ്ങി അതകൊണ്ട അ
ന്ന്യായക്കാരന്റെ നെഞ്ഞത്ത രണ്ടു കുത്തിയപ്രകാരം കാണു
ന്നുണ്ട എങ്കിലും പ്രതിക്കാരൻ മെല്പ്രകാരം ചെയ്യുന്നത അഞ്ച
വയസ്സ പ്രായമുള്ള ൧ാം സാക്ഷി മാത്രം കണ്ടു എന്ന പറയു
ന്നതല്ലാതെ വെറെ ഒരുത്തരും കണ്ടപ്രകാരം പറയുന്നില്ലായ്ക
കൊണ്ടും കുത്തി എന്ന പറയുന്ന വടി നന്നെ ചെറിയ്താക കൊ
ണ്ടും പ്രതിക്കാരൻ മെല്പ്രകാരം ചെയ്തതിന്റെ ശെഷം പിറ്റെ
ന്ന വരപ്പനങ്ങാടിക്ക ചക്ക വില്ക്കാനും മറ്റും അന്ന്യായക്കാരൻ
പൊയപ്രകാരവും പിന്നെ രണ്ട ദിവസം കഴിഞ്ഞിട്ടാണ മെല്പ്ര
കാരം പനി ദീനം തുടങ്ങി കിടപ്പായ്തഎന്നും കാണുന്നതാകയാലും
൨-ം ൧൧-ം സാക്ഷികളായ വയിദ്യന്മാരുടെ വാക്കിൽ പനി ദീന
മല്ലാതെ വെറെ ഒരു ദീനവും ഉള്ളതായി കാണുന്നില്ലായ്കകൊണ്ടും
ഇപ്പൊൾ ൟ അന്ന്യായക്കാരന ഉള്ളപ്രകാരം പറയുന്ന പനി ദീ
നം ആകുടിയിൽ വെറെയും അധികം ആളുകൾക്ക ഉള്ളതായി കാ
ണുന്നതാക കൊണ്ടും അന്ന്യായക്കാരന പനി ദീനം തന്നെ എ
ന്നല്ലാതെ പ്രതിക്കാരൻ മെല്പ്രകാരം ചെയ്തതിനാൽ ൟ ദീനം
ആരംഭിച്ചത എന്ന കാണുന്നില്ലാത്തതിനാൽ അന്ന്യായം മെയി
൨൯൹ നീക്കി പ്രതിയെ വിട്ടിരിക്ക കൊണ്ട ൟ കാൎയ്യത്തിന്റെ
ദസ്താപെജകൾ പെരീസ്തപ്രകാരം ഉള്ളത ഇതൊട കൂടി അയ
ച്ച വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦-൨൭ എടവമാ
സം ൨൨൹ക്ക ൧൮൫൨ ജൂൻ ൨൹ തിരൂരങ്ങാടി നിന്നു.

൧ാം സാക്ഷി കുട്ടുവിനൊട മെയി ൧൮൹

കുഞ്ഞാപ്പയുടെ മകൻ മന്മ മാസം ൹ ആഴ്ചയും എത്ര ദിവ
ത കുട്ടി എന്നവനെ എപ്പൊ സമായി എന്നും ഇനിക്ക പിടി
ഴെങ്കിലും ആരെങ്കിലും വല്ലതും ഇല്ലാ ഒരു ദിവസം നെരം വെളു
ചെയ്യുന്നത നീ കണ്ടിട്ടുണ്ടൊ ക്കുമ്പൊൾ മന്മത കുട്ടി ഞാനും
"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/68&oldid=179632" എന്ന താളിൽനിന്ന് ശേഖരിച്ചത്