ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

രാജധാനിയുടെ കിഴക്ക ഭാഗത്ത കുന്തളെശന്റെ സൈന്യം ഭയ
ങ്കരമായി അങ്ങിനെ പൊരുതുവാൻ തുടങ്ങിയപ്പൊഴെക്ക, എകദെശം
അത്ര തന്നെ വലുതായ മറ്റൊരു സൈന്യം ആരും വിചാരിക്കാത്ത
ദുൎഘടമായ ഒരു സ്ഥലത്തകൂടെ കടന്ന, അധികം ശബ്ദങ്ങളും കൊലാ
ഹലങ്ങളും മറ്റും കൂടാതെ, രാജധാനിയുടെ പശ്ചിമ ഗൊപുരത്തിന്ന
സമീപം എത്തി. എത്തിയ ഉടനെ അവിടെ നിൎത്തിയിരുന്ന ചെറിയ
സൈന്യത്തൊട ചുരുക്കത്തിൽ ഒന്ന ഏറ്റു. അവരുടെ എണ്ണം കുറക
യാലും സാമൎത്ഥ്യം പൊരായ്കയാലും ശത്രുക്കൾക്ക രാജധാനിക്കുള്ളിൽ
കടക്കുവാൻ അധികം പ്രയാസമുണ്ടായില്ല. ഉള്ളിൽ കടന്നതിന്റെ
ശെഷമാണ അഘൊരനാഥനെ ആ വൎത്തമാനം അറിയിക്കുവാൻ ആൾ
പൊയത. ആ സൈന്യത്തിന്റെ അധിപതി കൃതവീൎയ്യൻ താൻ തന്നെ
യായിരുന്നു. അദ്ദെഹം രാജധാനിക്കുള്ളിൽ കടന്ന ഉടനെ ഒരു നിമിഷം
പൊലും കളയാതെ, വൃദ്ധനായ കലിംഗരാജാവിന്റെ അരമനയുടെ
മുകകളിലെക്ക കയറിച്ചെന്നു. ദുൎബ്ബലന്മാരായ രക്ഷിജനം, കുന്തളെശനും
ഭടന്മാരും വരുന്നത കണ്ടപ്പൊൾ വ്യാഘ്രത്തെക്കണ്ട ശ്വാക്കളെപ്പൊലെ
അവരവരുടെ സ്ഥാനം വിട്ട മണ്ടിത്തുടങ്ങി. കുന്തളെശൻ മഹാരാജാ
വിന്റെ മുമ്പിൽ എത്തിയ ഉടനെ, കൂടെ കൊണ്ടു വന്നിട്ടുണ്ടായിരുന്ന
ഉറപ്പുള്ള ഒരു ഡൊലി തിരുമുമ്പാകെ വെപ്പിച്ച "തിരുമനസ്സകൊണ്ട,
അതിൽ കയറി ഇരിക്കണം" എന്ന ഉറപ്പിച്ച പറഞ്ഞു. വൃദ്ധൻ
വസ്തുത മുഴുവൻ ഗ്രഹിയാതെ "എന്തിന്ന?" എന്ന ചൊദിച്ചു. "അത
ഞാൻ വഴിയെ ഉണൎത്തിക്കാം" എന്ന പറഞ്ഞ കൃതവീൎയ്യൻ തന്നെ വൃദ്ധ
നായ മഹാരാജാവിനെ പതുക്കെ താങ്ങിപ്പിടിച്ച എടുത്ത വണക്കത്തൊടു
കൂടി ഡൊലിയിൽ വെച്ച വാതിൽ അടച്ചു, ഡൊലിക്കാരൊട വെഗ
ത്തിൽ കൊണ്ടു പൊകുവാൻ, അടയാളം കാണിക്കുകയും ചെയ്തു. ഡൊലി
ക്കാർ ഗൊപുരത്തിൽ എത്തിയപ്പൊഴെക്ക രക്ഷക്ക കുന്തളെശന്റെ ഭടന്മാർ
മുപ്പത ആളുകൾ കൂടെ കൂടി, കഴിയുന്നവെഗത്തിൽ കുന്തള രാജ്യത്തിന്റെ
നെരിട്ട ഡൊലിയും കൊണ്ട പൊകയും ചെയ്തു. ഇതിന്നിടയിൽ പശ്ചിമ
ഗൊപുരവും രാജധാനിക്കുള്ളിൽ ഭണ്ഡാര ശാല മുതലായ പല പല
മുഖ്യമായ സ്ഥലങ്ങളും കുന്തളെശന്റെ സൈന്യം കൈവശമാക്കി, താമ
സിയാതെ രാജധാനി മുഴുവനും കുന്തളെശൻ കരസ്ഥമാക്കുമെന്ന തീൎച്ച
യായിത്തുടങ്ങിയപ്പൊഴെക്ക, കിഴക്ക ഭാഗത്ത കൂടി വന്നിരുന്ന സൈന്യം
മിക്കതും, അഘൊരനാഥന്റെയും, വെടൎക്കരചന്റെയും അത്ഭുതമായ പരാ
ക്രമം കൊണ്ട ഒടുങ്ങി ആ സമയത്താണ കൃതവീൎയ്യനും സൈന്യവും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/100&oldid=192890" എന്ന താളിൽനിന്ന് ശേഖരിച്ചത്