ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

പറഞ്ഞ കൂടാ, അദ്ദെഹം തന്റെ സന്തൊഷത്തെയും കൃതജ്ഞതയെയും
കുറിച്ച യവനന്മാരൊട കുറഞ്ഞൊന്ന പറഞ്ഞു. അതിന്റെ ശെഷം
അഘൊരനാഥൻ കറുത്ത താടിയുടെ ചെവിയിൽ അല്പം ഒന്ന മന്ത്രിച്ച
ആയാളെ മറ്റെ ഒരു അകത്തെക്ക കൂട്ടിക്കൊണ്ട പൊയി. വെള്ളത്താ
ടിയും മനസ്സിന്ന സ്വസ്ഥതയില്ലാത്തതുപൊലെ താഴെത്തെക്കിറങ്ങി പടി
ക്കൽ പൊയി നിൽക്കുമ്പൊൾ രണ്ട ഡൊലികൾ ഉദ്യാനത്തിലെക്ക വരു
ന്നതകണ്ടു. അതിന്റെ പിന്നിൽ ചുവന്നതാടിയും ഉണ്ടായിരുന്നു.
ഡൊലികൾ അകത്തെക്ക കടത്തി, അതിൽനിന്ന നാലാളുകൾ പുറത്തെ
ക്കിറങ്ങി, ഭവനത്തിന്റെ ഇടത്തഭാഗത്തുള്ള ഒരു കൊണിയിന്മെൽ കൂടി
മുകളിലെക്ക പൊകയും ചെയ്തു. യുവരാജാവ അതിന്നിടയിൽ അച്ശന്ന
തരക്കെട ഒന്നും ഇല്ലെല്ലൊ എന്ന അറിവാനും, അരചനെ അച്ശന്റെ
മുമ്പാകെ കൊണ്ടുപൊയി, ആയാൽ തനിക്ക ചെയ്ത ഉപകാരത്തെക്കുറിച്ച
അച്ശനൊട പറയുവാനും വെണ്ടി വലിയ രാജാവിന്റെ സമീപത്തെക്ക
പൊയി. സ്വൎണ്ണമയീ അവിടെത്തന്നെ ഉണ്ടായിരുന്നു. ഭൎത്താവ വരു
ന്നത കണ്ടപ്പൊൾ അവൾ വെഗത്തിൽ ഓടിച്ചെന്ന, യുദ്ധത്തിൽ ആപ
ത്തുകൾ ഒന്നും സംഭവിക്കാതെ ജയിച്ച പൊന്നതിനെ കുറിച്ച രണ്ട പെ
രും തമ്മിൽ പറഞ്ഞ സന്തൊഷിച്ചു. അരചൻ രാജ്ഞിയെയും വലിയ
രാജാവിനെയും താണ തൊഴുതു. രാജാവ അരചനൊടും പ്രതാപചന്ദ്ര
നൊടും യുദ്ധത്തെക്കുറിച്ച ഓരൊ വൎത്തമാനങ്ങൾ ചൊദിച്ചപ്പൊൾ അ
വർ രണ്ടുപെരും ഒരുപൊലെ യവനന്മാരെ കുറിച്ച വളരെ പ്രശംസിച്ച
പ റഞ്ഞു.

പ്രതാപചന്ദ്രൻ :- ആ യവനന്മാരെ തന്നെയാണ, കുന്തളൻ ഇന്ന
അച്ശനെ ഞങ്ങൾ ആരും അറിയാതെ കൊണ്ടു പൊകുമ്പൊൾ തടുത്ത
നിൎത്തി ഇവിടെ കൊണ്ടുവന്നാക്കിയത. അവർ നമുക്ക ചെയ്ത സഹായ
ത്തിന്ന നാം ഒരിക്കലും തക്കതായ ഒരു പ്രത്യുപകാരം ചെയ്വാൻ കഴിക
യില്ല. അവർ വന്നിട്ടില്ലെങ്കിൽ നമ്മുടെ കുലമഹിമയൊക്കെയും, ഇന്ന
സൂൎയ്യൻ അസ്തമിക്കുന്നതൊടുകൂടി മെലാൽ, ഉദിക്കാത്തവണ്ണം അസ്തമിക്കുന്ന
തായിരുന്നു.

രാജാവ:- ആൎത്തത്രാണപരായണനായിരിക്കുന്ന ൟശ്വരൻ
തന്നെ അശരണന്മാരായ നമ്മുടെ സഹായത്തിന്ന അവരെ അയച്ചത
ന്നിരിക്കയൊ! ഇത്ര യൊഗ്യന്മാരായ അവരെ എനിക്ക വെഗത്തിൽ
കാണെണം. അവർ എവിടെയാണ?

പ്രതാപചന്ദ്രൻ!- അവർ ൟ മന്ദിരത്തിൽ തന്നെയുണ്ടു. അഘൊ
രനാഥനൊട സംസാരിച്ചകൊണ്ടിരിക്കയാണ. അദ്ദെഹം ആ യവന

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/110&oldid=192900" എന്ന താളിൽനിന്ന് ശേഖരിച്ചത്