ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

യവനന്മാരെഎവിടുന്നൊ, സഹായത്തിന്ന ക്ഷണിച്ചവരുത്തിരിക്കയാണ.
രാജാവ അവരെ വെഗത്തിൽ കൂട്ടിക്കൊണ്ട വരട്ടെ എന്ന അരുളിച്ചെയ്ത
ഉടനെ അവരെ വിളിച്ച കൊണ്ടു വരുവാൻ ആൾ പൊയി. അല്പം
നെരം ഇരുന്നപ്പൊഴെക്ക അഘൊരനാഥൻ രാജാവിന്റെ മുമ്പാകെ
വന്ന കൂപ്പി "ഇവിടുത്തെ ഭാഗ്യതിരെകംകൊണ്ട ൟ വിധം ഒക്കെയും
കലാശിച്ചു" എന്ന പറഞ്ഞു. രാജാവ സംശയമില്ല, എന്റെ ഭാഗ്യം
തന്നെയാണ എനിക്ക ഇത്ര യൊഗ്യനായ ഒരു മന്ത്രിയുണ്ടാവാൻ സംഗതി
വന്നത.

അഘൊരനാഥൻ:- വിസ്മയത്തൊടുകൂടി എന്നെക്കുറിച്ചാണ ഇവി
ടുന്ന അരുളിച്ചെയ്യുന്നത എങ്കിൽ, എന്നെക്കൊണ്ട വിശെഷവിധിയായി
ഒന്നും ചെയ്വാൻ കഴിഞ്ഞിട്ടില്ലെന്ന, പൊൎക്കളത്തിൽ തന്നെയുണ്ടായിരുന്ന
ഇവരൊട ചൊദിച്ചാൽ അറിയാം. സകലവും മൂന്ന യവനന്മാരുടെ
പ്രയത്നത്താലാണ സാദ്ധ്യമായത.

പ്രതാപചന്ദ്രൻ :- അവരെക്കുറിച്ചതന്നെയാണ ഞങ്ങൾ ഇതുവരെ
അച്ശനൊട പറഞ്ഞിരുന്നത.

രാജാവ:- അവരെ വെഗത്തിൽ ഇങ്ങൊട്ട കൂട്ടിക്കൊണ്ട വരിക.
എനിക്ക ക്ഷമയില്ലാതായി.

അഘൊരനാഥൻ:- ഉടനെ മറ്റെ അകത്തെക്ക കടന്ന തന്നെപ്പൊ
ലെ തന്നെ വെഷമായ ഒരാളെ കൂട്ടിക്കൊണ്ടവന്ന രാജാവിന്റെ മുമ്പാ
കെ നിൎത്തി. "ഇന്ന രാവിലെ ഇവിടുത്തെ ശത്രുക്കളുടെ പക്കൽനിന്ന
വീണ്ട കൊണ്ട ആൾ ഇദ്ദെഹമാണ." എന്ന പറഞ്ഞു. അപ്പൊൾ തന്നെ
അദ്ദെഹം രാജാവിനെ വളരെ വിനയത്തൊടുകൂടി താണ തൊഴുതു അ
വിടെ ഉണ്ടായിരുന്നവർ എല്ലാവരും അതി വിസ്മയത്തൊടുകൂടി തെ
ജൊമയനായഅദ്ദെഹത്തെത്തന്നെ ഇമച്ചമിഴി കൂടാതെ നൊക്കിത്തുടങ്ങി.

രാജാവ- അവർ യവനന്മാരാണെന്നല്ലെ ഉണ്ണി പറഞ്ഞത? അവർ
എവിടെ? യവനന്മാർ എവിടെ?

അഘൊരനാഥൻ:- യവനവെഷ ധരിച്ചിരുന്നു. അത്രമാത്രമെയു
ള്ളു ഇദ്ദെഹം തന്നെയാണ ഇവിടുത്തെ വീണ്ടത വിശെഷിച്ച.

രാജാവ:- വിശെഷിച്ച എന്ത?

അഘൊരനാഥൻ:- വിശെഷിച്ച "ഇദ്ദെഹം വളരെക്കാലം ഇവി
ടുത്തെ പ്രധാനമന്ത്രിയായിരുന്ന കപിലനാഥനാണ. എന്റെ ജെഷ്ട
നാണ" എന്ന പറഞ്ഞപ്പൊഴെക്ക സ്വൎണ്ണമയി എന്റെ അച്ശനൊ! എന്ന
പറഞ്ഞ വെഗത്തിൽ കപിലനാഥന്റെ കാക്കൽ വീണു. അദ്ദെഹം ഉട
നെ തന്റെ പുത്രിയെ എഴുനീല്പിച്ച ആശ്ലെഷിച്ച, ഹൎഷാശ്രുക്കളൊടുകൂടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/111&oldid=192901" എന്ന താളിൽനിന്ന് ശേഖരിച്ചത്