ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

മൂൎദ്ധാവിൽ പല പ്രാവശ്യം ചുംബീച്ചു. രാജാവ "കപിലനാഥൻ" എന്ന
ശബ്ദം കെട്ടപ്പൊൾ ഇത്തിരിനെരം നിശ്ചെഷ്ടനായി ഇരുന്നു; പിന്നെ
ഹൎഷാശ്രുപ്ലുതനായി, രൊമാഞ്ചാന്വിതനായി "ൟശ്വരാ ! എന്റെ ൟ
അവസ്ഥ ജാഗ്രത്തൊ സ്വപ്നമൊ? സ്വപ്നമാവാനെ സംഗതിയുള്ളു" എന്ന
ഗൽഗദാക്ഷരമാകുംവണ്ണം പറഞ്ഞ, ആസനത്തിന്മെൽനിന്ന എഴുനീറ്റ
വെവിതാംഗനായി കൊണ്ട തന്റെ മുമ്പിൽ സാഞ്ജലിയായി നിൽക്കുന്ന
കപിലനാഥനെ ഗാഢമായി ആശ്ലെഷം ചെയ്തു."ഉണ്ണീ!" എന്ന പ്രതാ
പ ചന്ദ്രനെ വിളിച്ച, "ഉണ്ണിയെ വളരെ ചെറുപ്പത്തിൽ വിദ്യാഭ്യാസം
ചെയ്യിച്ച ഗുരുനാഥനാണിത; വന്ദിക്കു," എന്ന പറഞ്ഞ ഉടനെ പ്രതാ
പ ചന്ദ്രൻ അദ്ദെഹത്തിന്റെ അടുക്കെ ചെന്ന വന്നിച്ചു. പ്രതാപചന്ദ്ര
നെയും കപിലനാഥൻ ആശ്ലെഷീച്ച അടുത്തനിന്നിരുന്ന സ്വൎണ്ണമയിയെ
യും മാറത്തെക്കണച്ചകൊണ്ട തന്റെ ആനന്ദബാഷ്പത്താൽ രണ്ടു പെരെ
യും, പുതുതായി അഭിഷെകം ചെയ്കയും ചെയ്തു.

രാജാവ:-(കണ്ണുനീർ തുടച്ചകൊണ്ട) ൟ മഹാപാപിയായ എന്നെ
രണ്ടാമതും കാണണമെന്ന തൊന്നിയത കപിലനാഥന്റെ ബുദ്ധിഗു
ണം കൊണ്ടതന്നെയാണ. എന്റെ അല്പബുദ്ധികൊണ്ട, അങ്ങെക്ക അ
നിഷ്ടമായി ഞാൻ പറഞ്ഞതും പ്രവൃത്തിച്ചതും സകലവും ക്ഷമിക്കെണം
എന്ന മാത്രം ൟ വൃദ്ധന്ന ഒരു അപെക്ഷയുണ്ട.

കപിലനാഥൻ: - എന്റെ സ്വാമിയുടെ ആജ്ഞ, ഇഷ്ടമെങ്കിലും,
കഷ്ടമെങ്കിലും, അതിനെ ലംഘിച്ച, രാജ്യത്തെയും സ്വാമിയെയും വെടി
ഞ്ഞ പൊവാൻ തൊന്നിയത എന്റെ അവിവെകം കൊണ്ടാണ. അതി
നെക്കുറിച്ച ഇവിടുത്തെക്ക എന്റെ മെൽ തിരുവുള്ളക്കെടുണ്ടാകാതിരി
പ്പാൻ യാചിക്കുന്നു.

രാജാവ:- ദുഷ്ടന്മാരായ ചില സചിവന്മാരുടെ ഉപദെശത്തിന്മെ
ൽ എന്റെ മൂഢതകൊണ്ട, ആ കഠിനമായ കല്പന കല്പിച്ച പൊയതാ
ണ. കപിലനാഥൻ പൊയതിൽ പിന്നെ ഞാൻ ചെയ്തതിനെക്കുറിച്ചു
ണ്ടായ പശ്ചാത്താപം തന്നെ എനിക്ക തക്കതായ ഒരു ദണ്ഡനയായിരിക്കു
ന്നു. ഇനി ആ കഥകളെ രണ്ടാമതും ഓൎമ്മപ്പെടുത്തി എന്നെ വ്യഥപ്പെ
ടുത്താതിരിക്കണെ.

കപിലനാഥൻ:- ഇവിടുത്തെ ദാസന്ന ഒരു യാചനകൂടിയുണ്ട.

രാജവ:- ഞാൻ എത്ര തന്നെ ഒരു വലിയ വരപ്രദാനം ചെയ്താലും
കപിലനാഥൻ എനിക്ക ചെയ്തിട്ടുള്ളതിന്ന തക്കതായ ഒരു പ്രതിക്രിയയാ
വാൻപാടില്ല. അതകൊണ്ട എന്തതന്നെയായാലുംവെണ്ടതില്ല ചൊദിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/112&oldid=192902" എന്ന താളിൽനിന്ന് ശേഖരിച്ചത്