ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

എന്നറിയിക്കുവാൻ അവൾതന്നെ ഉത്സാഹത്തൊടു കൂടി വെറെ ഉദാഹ
രണങ്ങളെ തെടി പിടിക്കുകയും, സംശയമുണ്ടായാൽ അത ജാഗ്രതയൊ
ടകൂടി ചൊദിച്ച മനസ്സിലാക്കുകയും, സൂക്ഷ്മമായി ഓരൊ സംഗതികളെ
ഗ്രഹിച്ചാൽ മുഖ പ്രസാദംകൊണ്ട തന്റെ തൃപ്തിയെ പ്രത്യക്ഷപ്പെടുത്തുക
യും ചെയ്യും. ഇങ്ങിനെ യൊഗീശ്വരന്റെ ബുദ്ധികൌശലം കൊണ്ട മറ്റ
പലരുടെയും വിദ്യാഭ്യാസത്തിന്നുണ്ടാകുന്ന ദു:ഖങ്ങളും ദുൎഘടങ്ങളും അ
റിവാനിടവരാതെ കുന്ദലതയുടെ വിദ്യാഭ്യാസം അവൾക്ക ഏറ്റവും വി
നൊദകരമായി ഭവിച്ചു. ൟ വിധം വിദ്യഭ്യാസം വളരെ ചെറുപ്പ
ത്തിൽ തന്നെ തുടങ്ങിയിരുന്നു എങ്കിലും, പന്ത്രണ്ട വയസ്സായതിന്ന ശെ
ഷമാണ കുന്ദലതക്ക അക്ഷര വിദ്യയെ അഭ്യസിപ്പിച്ചത: രണ്ട സംവ
ത്സരത്തിന്നുള്ളിൽ സ്വഭാഷ എഴുതുവാനും വായിക്കുവാനും നല്ല പരിച
യമായി. അതിന്റെ പുറമെ, ജഗദീശ്വരനെ പ്രാൎത്ഥിക്കുവാനായി എട്ട
പത്ത ഗാനങ്ങൾ അൎത്ഥത്തൊടു കൂടി പഠിപ്പിച്ചിട്ടുണ്ടായിരുന്നത ചി
ലപ്പൊൾ യൊഗീശ്വരന്റെ കൎണ്ണാനന്ദത്തിന്നായിട്ട പാടുമാറുണ്ടായിരു
ന്നു. അതല്ലാതെ വെറെ ഒരു വിധ ഗാനങ്ങളും വശമാക്കീട്ടുണ്ടായിരുന്ന
തും ഇല്ല!

കുന്ദലതക്ക ശൈശവം മുതൽക്ക ഓരൊ പ്രായത്തിന്നടുത്ത കളിക
ളും ഉണ്ടായിരുന്നു. ചങ്ങാതി യൊഗീശ്വരൻ തന്നെ. അദ്ദെഹം അവ
ളുടെ ഇഷ്ടം ഇന്നതെന്നറിഞാൽ ഉടനെ അത സാധിപ്പിക്കും. കൂട്ടിക്കാ
ലത്ത വല്ലതും ഹിതംപൊലെ ആവാഞ്ഞിട്ട കരഞ്ഞാൽ അതിന്ന കാര
ണമെന്തെന്നറിഞ്ഞ ഹിതത്തെ ചെയ്തകൊടുക്കും. എന്തിനെറെ പറയുന്നു,
അദ്ദെഹം അവളുടെ കുട്ടിക്കളികൾക്കൊക്കെയും താലൊലിച്ച നിൽക്കും.
ചിലപ്പൊൾ താൻ തന്നെ ബാലചാപല്യം നടിച്ച അവളുടെ കൂടെ ക
ളിക്കും. ആപത്തുള്ള കളികളിൽനിന്ന വിരമിപ്പിക്കും. വ്യായാമം കൊ
ണ്ട ശരീരത്തിന്ന ലാഘവവും അംഗപുഷ്ടിയും ഉണ്ടാകുന്ന വിനൊദങ്ങ
ളിൽ ഇഷ്ടം ജനിപ്പിക്കും. ഇങ്ങിനെ അവളുടെമെൽ അച്ശന്റെ സ്നെ
ഹത്തൊടും, കളിയിൽ സഖാവിന്റെ സഹൃദയതയൊടും, ചില സമയ
ങ്ങളിൽ ഉപദെഷ്ടാവിന്റെ ഗാംഭീൎയ്യത്തൊടും, എപ്പൊഴും അമ്മയുടെ
ലാളനയൊടും , ഒരിക്കലും അപ്രിയം കൂടാതെയും വളൎത്തിക്കൊണ്ടുവരുവാ
ൻ യൊഗീശ്വരൻ ചെയ്ത പ്രയത്നം, കുന്ദലത തന്റെ അപരിമിതമായി
രിക്കുന്ന ഗുണൊൽരക്കൎഷങ്ങളെക്കൊണ്ട ഏറ്റവും സഫലമാക്കി തീൎക്കുക
യും ചെയ്തു. ഇങ്ങിനെയെല്ലാമാണ കുന്ദലതയുടെ അവസ്ഥ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/20&oldid=192769" എന്ന താളിൽനിന്ന് ശേഖരിച്ചത്