ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

സൂൎയ്യോദയത്തിന്ന അല്പം മുമ്പെ, ആയുധപാണികളായി ഏകദെശം ഒരു
നൂറാളുകൾ കലിംഗരാജ്യത്തിന്ന സമീപമുള്ള ഒരു വനപ്രദെശത്ത വട്ട
മിട്ട നിൽക്കുന്നത കാണായി. അവർ തമ്മിൽ തമ്മിൽ അകലമിട്ടാണ നി
ൽക്കുന്നത. അതകൊണ്ട അവരുടെ എല്ലാവരുടെയും മദ്ധ്യത്തിലുള്ള വൃത്താ
കരമായ സ്ഥലം ഒന്ന രണ്ട നാഴിക വിസ്താരമുള്ളതായിരിക്കണം.
അന്യൊന്യം ഒന്നും സംസാരിക്കുന്നില്ല. ആംഗ്യങ്ങളെക്കൊണ്ട മാത്രമെ
വിവരം അറിയിക്കുന്നുള്ളൂ. ചിലർ വില്ല കുലച്ചും, ചിലർ കുന്തം തെയ്യാ
റാക്കി പിടിച്ചും, മറ്റ ചിലർ വാളൂരി പിടിച്ചും , ഇങ്ങിനെ എല്ലാവരും
സന്നദ്ധന്മാരായി നിൽക്കുന്നുണ്ട. നായാട്ടകാരാണ, മൃഗങ്ങൾ വരുന്നവ
യെ സംഹരിപ്പാൻ തെയ്യാറായി നിൽക്കുന്നവരാണെന്ന അറിവാൻ പ്ര
യാസമില്ല. എല്ലാവരും സന്നദ്ധന്മാരായി നിശ്ശബ്ദന്മാരായി അങ്ങിനെ
നിൽക്കുംനെരം, കറുത്ത കുപ്പായവും, ചുവന്ന തൊപ്പിയും ഉള്ള നീണ്ട ഒരാ
ൾ, ഒരു വലിയ കുതിരപ്പുറത്ത കയറി, നായാട്ടുകാർ നിൽക്കുന്നതിന്റെ
ചുറ്റം ഓടിച്ച, അവരൊട വാളു കൊണ്ട ഓരൊ അടയാളം കാണിച്ചും
കൊണ്ട പൊയി. ആ അടയാളത്തിന്നനുസരിച്ച വെടന്മാർ എല്ലാവരും
വെഗത്തിൽ മുൻപക്കം വെക്കുംതൊറും അവരുടെ നടുവിലുള്ള വൃത്താകാ
രമായ സ്ഥലം ക്രമെണ ചുരുങ്ങിത്തുടങ്ങി. അതിന്നിടയിൽ ആ വൃത്താ
കാരമായ സ്ഥലത്തിന്റെ നടുവിൽനിന്ന, നാലുദിക്കുകളിൽനിന്നും മാ
റ്റൊലിക്കൊള്ളും വണ്ണം ഒരു കാഹള ശബ്ദം മുഴങ്ങി. ആ ശബ്ദത്തി
ന്റെ മുഴക്കം തീരുന്നതിന്ന മുമ്പെ തന്നെ അതെ സ്ഥലത്തനിന്ന ആൎപ്പും
വിളികളും. മറ്റ ശബ്ദങ്ങളും ഉച്ചത്തിൽ കെൾക്കുമാറായി അപ്പൊഴെക്ക
വട്ടത്തിൽ പതിയിരിക്കുന്ന വെടന്മാരുടെ പരിഭ്രമവും ജാഗ്രതയും സ
ന്തൊഷവും, പറഞ്ഞാൽ തീരുന്നതല്ല. കാടിളകി; മൃഗങ്ങൾ പല ദിക്കി
ലെക്കും പ്രാണരക്ഷക്കായി പാഞ്ഞ തുടങ്ങി എങ്ങൊട്ട പാഞ്ഞാലും ചെ
ന്ന വീഴുന്നത ആ അന്തകന്മാരുടെ മുമ്പാകെ തന്നെ. അവർ, അതാ
ഇതാ! പൊയി! പിടിച്ചൊ! എന്നിങ്ങിനെ ചില ശബ്ദങ്ങൾ പറയുന്നു.
മൃഗങ്ങളെ അതി വിദഗ്ദ്ധതയൊടുംകൂടി സംഹരിക്കുന്നു. ആയുസ്സ ഒടു
ങ്ങാത്ത ദുർലഭം ചില മൃഗങ്ങൾ വെടന്മാരുടെ ഇടയിൽകൂടി ചാടിയൊ
ടി ഒഴിക്കുന്നു. വ്യാഘ്രം, കരടി, പന്നി, മുതലായ വലിയ മൃഗങ്ങളെ
നടുവിൽനിന്ന കാടിളക്കിയവർ, നായ്ക്കളെക്കൊണ്ടും, കുരിരപ്പുറത്തനി
ന്ന കുന്തങ്ങളെക്കൊണ്ടും, ആട്ടിക്കൊണ്ട വരുമ്പൊൾ ചുറ്റും നിൽക്കുന്ന
വെടർ അവയെ വഴി തെറ്റിച്ച, കുണ്ടുകളിലെക്കും, പാറകളുടെയും വൃ
ക്ഷങ്ങളുടെയും ഇടുക്കുകളിലെക്കും പായിച്ച, എങ്ങും പൊകുവാൻ നിവൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/23&oldid=192775" എന്ന താളിൽനിന്ന് ശേഖരിച്ചത്