ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—20—

ഒരു നൊക്കിന്ന വീരാളിപട്ടുകൊണ്ട പൊതിഞ്ഞിരിക്കുന്നുവൊ എന്നു
തൊന്നത്തക്കവണ്ണം വിശെഷമായി ചായം കയറ്റിയിരിക്കുന്നു. തട്ടിന്നു
നാംവിരൽ കീഴായിട്ട നാലഭാഗത്തും ഇരുവിരൽ വീതിയിൽ കുമ്മായം
കൊണ്ട ഒരുദളമുണ്ട. അതിന്മെൽ പലെടത്തും പഞ്ചവൎണ്ണകിളികളുടെയും
വെള്ളപ്പിറാവുകളുടെയും മറ്റും ചിലപക്ഷികളുടെയും രൂപങ്ങൾ ഉണ്ടാ
ക്കിവെച്ചിരിക്കുന്നതു കണ്ടാൽ, അവ ചിറകവിരുത്തി, ഇപ്പൊൾ പറക്കു
മൊ എന്നു തൊന്നും. ശില്പികളുടെ സാമൎത്ഥ്യംകൊണ്ട അവക്ക അത്ര
ജീവസ്സും തന്മയത്വവും വരുത്തിയിരിക്കുന്നു. താഴ്വാരത്തിന്റെ നടുവിൽ
വെറെ ഒരു വിചിത്രപ്പണിയുണ്ട ഒറ്റക്കരിങ്കല്ലുകൊണ്ട കൊത്തിയുണ്ടാ
ക്കി, ഒറ്റക്കാലിന്മെൽ നിൎത്തിയ ഒരു വലിയ വൃത്താകാരമായ പാത്രത്തി
ൽ നിറഞ്ഞിരിക്കുന്ന അതിനിൎമ്മലമായ ജലത്തിൽ, ചുവന്നും സ്വൎണ്ണവ
ൎണ്ണമായും, മുത്തുശ്ശിപ്പിയുടെ നിറത്തിലും ഉള്ള ചെറിയ ഓരൊ മാതിരി മ
ത്സ്യങ്ങൾ, അതിൽ തന്നെ വളരുന്ന ജലജങ്ങളായ ചില ചെടികളുടെ
നീലക്കരിഞ്ചണ്ടികളിൽ പൂണ്ടുകൊണ്ട ഏറ്റവും കൌതുകമാകുംവണ്ണം ത
ത്തിക്കളിക്കുന്നു. വെറെ ഒരെടത്ത വളരെ അപൂൎവമായ ചില പക്ഷിക
ളെ ഭംഗിയുള്ള പഞ്ജരങ്ങളിലാക്കി തൂക്കീട്ടുമുണ്ട.

പൂമുഖത്തിന്റെ എടത്തും വലത്തും ഭാഗങ്ങളിൽനിന്ന രണ്ട കൊ
ണികൾ മെല്പട്ട പൊകുന്നുണ്ട. കയറിചെന്നാൽ ഒരു വലിയ ഒഴിഞ്ഞ മു
റിയിൽ എത്തും. ആ മുറിവളരെ തട്ടെകരവും ദീൎഘവിസ്താരവുമുള്ളതാണ.
പുറമെ ആരെങ്കിലും വന്നാൽ അവരെ സൽക്കരിക്കുവാനുള്ള സ്ഥലമാ
ണ. അതിൽ പലവിധമായ ആസന്നങ്ങൾ, കട്ടിലുകൾ, കൊസരികൾ,
ചാരകസാലകൾ, മെശകൾ, വിളക്കുകൾ, ചിത്രങ്ങൾ മുതലായവയുണ്ട.
അതിന്റെ പിൻഭാഗത്ത അതിലധികം വലുതായ വെറെ ഒരു ഒഴിഞ്ഞ
മുറിയുണ്ട. അതിൽമെൽപറ ഞ്ഞവയാതൊന്നുംതന്നെയില്ല. ആയ്ത, പുറത്ത
ഇറങ്ങി കളിക്കുവാൻ കഴിയാത്ത കാലങ്ങളിൽ പന്താടുവാനും മറ്റും
ഉള്ള സ്ഥലമാണ. ൟ രണ്ട അകങ്ങൾക്ക വിസ്താരമുള്ള ജനലുകൾ നാല
പുറത്തും വളരെയുണ്ടാകയാൽ വായുസഞ്ചാരം നല്ലവണ്ണമുണ്ട. മാളിക
യുടെ മുകളിൽ വിശെഷ വിധിയായി വെറെ ഒന്നും ഉണ്ടായിരുന്നില്ല.

താഴത്ത, പൂമുഖത്തിൽനിന്ന അകായിലെക്ക കടന്നാൽ, മുകളിൽ ഉ
ള്ള തിന്ന നെരെ കീഴിൽ, അതപോലെ തന്നെ ഒഴിഞ്ഞ രണ്ട സ്ഥലങ്ങ
ൾ ഉണ്ട. അതിൽ ഒരുസ്ഥലം ആയുധശാലയാണ. അതിനുള്ളിൽ പലവി
ധമായ വാളുകൾ വെട്ടുകത്തികൾ, വില്ലുകൾ, കുന്തങ്ങൾ, ൟട്ടികൾ, എ
മതാടകൾ, ഗദകൾ, കവചങ്ങൾ, വെണ്മഴുകൾ എന്നീമാതിരി പലവിധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/28&oldid=192785" എന്ന താളിൽനിന്ന് ശേഖരിച്ചത്