ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

വന്നെത്തിയത. എല്ലാവരുംവഴി പൊക്കന്മാരുടെപതിവപൊലെ, കുറെ നെ
രം ആൽതറയിന്മെൽ കാറ്റ കൊണ്ടിരുന്നു. ചിലർ പതുക്കെ സ്നാനത്തി
ന്നുപൊയി. രണ്ടാളുകൾ പൊകാതെ പിന്നെയും ആൽതറയിന്മെൽ ത
ന്നെ ഇരിക്കുമ്പൊൾ യൊഗീശ്വരനും വന്നെത്തി. വെഷം ഒക്കെയും മു
മ്പെത്തെക്കുറി വന്നപ്പൊഴുണ്ടായിരുന്നതുപൊലെ തന്നെ വന്ന, ആൽതറ
യിന്മെൽ കയറി. കുറഞ്ഞൊന്ന ഇരുന്നതിന്റെ ശെഷം ആ രണ്ട പാ
ന്ഥന്മാരൊടും ഓരൊ വൎത്തമാനം ചൊദിക്കുവാനാരംഭിച്ചു. അവരിൽ
അധികം ചെറുപ്പക്കാരനായ പാന്ഥൻ യൊഗീശ്വരനെ കണ്ടപ്പൊൾ വള
രെ വിസ്മയത്തൊടുകൂടി സൂക്ഷിച്ചു നൊക്കിത്തുടങ്ങി. യൊഗീശ്വരനും,
ആ യുവാവിന്റെ കാന്തിയെറിയ മുഖവും, വിസ്തീൎണ്ണമായ മാറിടവും മ
റ്റും കാണുകയാൽ അധികമായ കൌതുകമുണ്ടായി. അദ്ദെഹത്തെ ക
ണ്ടാൽ ഒരു വൈഷ്ണവ ബ്രാഹ്മണനാണെന്ന തൊന്നും. ഗൊപി നാസികാ
ഗ്രം മുതൽ മൂൎദ്ധാവവരെ വളരെ വിശദമാകുംവണ്ണം കുറിയിട്ടിട്ടുണ്ട.
ആ വിഷ്ണുമുദ്രതന്നെ, മാറത്തും കയ്യിന്മെലും, പുറത്തും മറ്റും പലദിക്കി
ലും ചെറിയതായി കാണ്മാനുണ്ട. വളരെ ദക്ഷിണദിക്കിൽ നിന്നാണ വ
രുന്നത എന്നും, പല രാജ്യങ്ങളെയും പരിചയമുണ്ടെന്നും മറ്റും പറ
ഞ്ഞു ക്രമെണ, സംഭാഷണം യൊഗീശ്വരനും ആ യുവാവും തമ്മിൽ ത
ന്നെയായി. ആ കുറച്ച നെരത്തിന്നുള്ളിൽ യൊഗീശ്വരൻ തന്റെമെൽ
ആ യുവാവിന്ന എങ്ങിനെ എന്നറിയാതെ, ഒരു വിശാസം ജനിപ്പിച്ചു.
അപ്പൊഴെക്ക അപ്രശസ്തനായ മറ്റെ പാന്ഥൻസ്നാനത്തിന്നായിട്ടിറങ്ങി
പൊവുകയും ചെയ്തു.

യൊഗീശ്വരൻ:- "ഞാൻ അങ്ങെ സംസാരിച്ച താമസിപ്പിക്കുകയ
ല്ലെല്ലൊ? മറ്റവരെല്ലാവരും സ്നാനത്തിന്ന പൊയിതുടങ്ങി. അങ്ങുന്നും
കൂടെ പൊകുന്നില്ലെ? എന്നുചൊദിച്ചു.

പാന്ഥൻ:- എനിക്കു അങ്ങുന്നുമായുണ്ടായ പരിചയത്തിൽ കുറച്ച
അധികം നെരമുണ്ടായിരിക്കാം അവരുമായുള്ള പരിചയം. അല്ലാതെ അ
ധികമായ സംബന്ധം ഒന്നും ഇല്ല. സമീപം എവിടെ എങ്കിലും ഒരെട
ത്ത ഭക്ഷണത്തിന്ന തരമായി കിട്ടെണം. അവരുടെ കൂടെ പൊകെണ
മെന്ന നിഷ്കൎഷയില്ലതാനും.

യൊഗീശ്വരൻ:— കുറഞ്ഞൊരു പുഞ്ചിരിയൊടു കൂടി "വിരൊധ
മില്ലെങ്കിൽ എന്റെ ഒരുമിച്ച പൊന്നാൽ എന്റെ ഭവനത്തിൽ ഉള്ളതി
ന്ന ഒട്ടും അസ്വാധീനമില്ല. യഥെഷ്ടം എത്ര കാലമെങ്കിലും ഒരുമിച്ച താ
മസിക്കുന്നതും എനിക്ക വളരെ സന്തൊഷമാണെ" ന്ന പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/38&oldid=192797" എന്ന താളിൽനിന്ന് ശേഖരിച്ചത്