ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

അഘൊരനാഥൻ വന്ന ഉടനെ തന്റെ അഭിലാഷം ഒക്കെയും തുറന്ന പ
റഞ്ഞു. "ഞാൻ സംസാരസാഗരത്തിൽ നിമഗ്നനായി, ഇഹത്തിലെക്കും
പരത്തിലെക്കും കൊള്ളാതെ, ഇങ്ങിനെ കഷ്ടമായി കാലക്ഷെപം ചെയ്ത
വരുന്നതിനാൽ വളരെ വ്യസനമുണ്ട. വാൎദ്ധക്യം കൊണ്ട ബുദ്ധി മന്ദി
ച്ചിരിക്കുകയാൽ എന്റെ പ്രവൃത്തികളെക്കൊണ്ട പ്രജകൾക്ക ക്ഷെമം വഴി
പൊലെ ഉണ്ടാവില്ലെന്ന തന്നെയല്ല, മെലാൽ, വിചാരിക്കാതെകണ്ടുള്ള സ
ങ്കടങ്ങൾ നെരിടുവാനും, ദുഷ്ടന്മാൎക്ക ശിക്ഷിക്കപ്പെടുമെന്നുള്ള ഭയം കൂടാ
തെ അധികമായ അന്യായങ്ങൾ പ്രവൃത്തിപ്പാനും മറ്റും പല പല ദൊ
ഷങ്ങൾക്കും ഇടയുണ്ടാവുന്നതാണ. അതകൊണ്ട കഴിയുന്ന വെഗത്തിൽ
നമ്മുടെ കുമാരന്റെ അഭിഷെകത്തിന്ന ഒരുക്കുകൂട്ടുകവെണം".

അഘൊരനാഥൻ മുഖപ്രസാദത്തൊടുകൂടി, "കല്പിക്കും പ്രകാരം
ചെയ്യാ’മെന്ന പ റഞ്ഞു. പിന്നെ അഭിഷെകത്തെക്കുറിച്ച രാജാവും മ
ന്ത്രിയും കൂടി സംസാരിച്ചകൊണ്ടിരിക്കെ രാജകുമാരൻ അവിടെക്കെത്തി.
രാജാവ തന്റെ നിശ്ചയത്തെ പുത്രനെയും അറിയിച്ചു.

രാജകുമാരൻ:- ആശ്ചൎയ്യം! ൟശ്വരകല്പിതം ഇത്ര സൂക്ഷ്മമായി
അറിയാമെല്ലൊ എന്ന പറഞ്ഞു.

രാജാവ:- എന്താ, ൟശ്വര കല്പിതം അറിഞ്ഞത? എന്ന ചൊ
ദിച്ചു.

രാജകുമാരൻ:- രണ്ടു ദിവസം മുമ്പെ ഒരു വൈരാഗി ഇവിടെ
വന്നിരുന്നു. ആയാൾ എന്റെ പക്കൽ ഒരു എഴുത്ത തന്നിട്ടുണ്ടായിരു
ന്നു. ആയാൾ പറഞ്ഞപ്രകാരം, ഇന്ന അത പൊളിച്ച നൊക്കിയപ്പൊൾ,
അച്ഛൻ പറഞ്ഞ കാൎയ്യം തന്നെയാണ അതിലും കണ്ടത. അച്ശനൊട
ആ വിവരം ആരെങ്കിലും പറകയുണ്ടായൊ?

രാജാവ:- എന്നൊട ആരും പറഞ്ഞിട്ടില്ല. എനിക്ക വളരെ
ക്കാലമായുണ്ടായിരുന്ന മനൊരാജ്യം, താമസിയാതെ സഫലമാക്കെണമെ
ന്ന നിശ്ചയിച്ച ഞാൻ അഘൊരനാഥനെ വിളിച്ച പറഞ്ഞതാണ. എ
ന്താണ ആ ഓലയിൽ കണ്ടത അത വായിക്കു.

രാജകുമാരൻ:- "താമസിയാതെ അഭിഷെകം കഴിച്ച ചിരകാ
ലം കീൎത്തിമാനായി വാഴുക" എന്ന സംസ്കൃതത്തിൽ എഴുതിയിരുന്നത
വായിച്ചു. അപ്പൊൾതന്നെ അഘൊരനാഥൻ ആ ഒാല വാങ്ങി നൊക്കി.

രാജാവ:- ദൈവകല്പിതം ഇങ്ങിനെ അറിവാനിടവന്നത
തന്നെ അത്ഭുതം. എന്റെ മനൊരഥവും അതിനൊട അനുകൂലിച്ചത
അധികം അത്ഭുതം. ഏതെങ്കിലും ഇനി കാല വിളംബം ഒട്ടും അരുത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/48&oldid=192816" എന്ന താളിൽനിന്ന് ശേഖരിച്ചത്