ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

അഘൊരനാഥൻ. എന്തൊ ഒരു ശങ്ക തൊന്നിയതപൊലെ ആ
ഒാലയിൽ എഴുതിയത കുറെ നെരം സൂക്ഷിച്ച നൊക്കി, ഇത ഇപ്പൊൾ എ
ന്റെ പക്കൽഇരിക്കട്ടെ എന്ന പറഞ്ഞ ഓലയും കൊണ്ട പൊയി.

രാജാവ :- പ്രതാപചന്ദ്രനെ സമീപത്തിരുത്തി, തന്റെ മനൊ
രാജ്യങ്ങളെ ഒക്കെയും അറിയിച്ചശെഷം, രാജധൎമ്മത്തെയും, രാജ്യ
പരിപാലനത്തെയും മറ്റും കുറിച്ച പല ഉപദെശ വാക്കുകളെ പറഞ്ഞ
കൊടുക്കുകയും ചെയ്തു.

അഘൊരനാഥൻ. രാജാവിന്റെ തിരുമുമ്പാകെ നിന്ന വിട വാ
ങ്ങിപ്പൊന്ന ഉടനെ, ആ ഒാല രാജകുമാരന്റെ പക്കൽ കൊടുത്ത സ
ന്യാസിയെ എവിടുന്നെങ്കിലും കണ്ട പിടിച്ച കൊണ്ട വരെണമെന്ന പറ
ഞ്ഞ ഏല്പിച്ച പല വഴിക്കും ആളുകളെ അയച്ച ചന്ദനൊദ്യാനത്തിലെ
ക്ക പൊയി. അവിടെ എത്തിയ ഉടനെ തന്റെ ആസ്ഥാന മുറിയിൽ
ചെന്ന അഭിഷെകത്തിന്ന വെണ്ടുന്നവരെ ഒക്കെയും വരുത്തുവാൻ എഴു
ത്തുകൾ എഴുതുമ്പൊൾ, ഒരു ഭൃത്യൻ കടന്ന ചെന്നു.

അഘൊരനാഥൻ:- എന്തിന്ന വന്നു എന്ന ചൊദിക്കും ഭാവത്തിൽ
അവന്റെ മുഖത്തെക്ക നൊക്കി.

ഭൃത്യൻ :- ഇന്നലെ രാത്രി സന്ധ്യ മയങ്ങിയ ഉടനെ, ശരീരവും
മുഖവും മുഴുവനും മറച്ച ഒരു മനുഷ്യൻ ഇവിടുത്തെ കാണണമെന്ന
പറഞ്ഞകൊണ്ട ഇവിടെ വന്നിരുന്നു. അടിയന്തിരമായി ഒരു കാൎയ്യം
കൊണ്ട പറവാനാണെന്നും പറഞ്ഞു.

അഘൊരനാഥൻ:- എവിടുന്നാണ, എന്നും മറ്റും വിവരം
ചൊദിച്ചുവൊ?

ഭൃത്യൻ:- അത ഞങ്ങൾ ചൊദിക്കായ്കയല്ല. ഞങ്ങളൊട യാതൊ
ന്നും പറഞ്ഞില്ല. ചൊദിച്ചത മാത്രം ശെഷിച്ചു.

അഘൊരനാഥൻ:- ഇനി എപ്പൊൾ വരുമെന്നാണ പറഞ്ഞത?

ഭൃത്യൻ:- അതും പറകയുണ്ടായില്ല. "ഞാൻ, അദ്ദെഹത്തെ എ
വിടെവെച്ചെങ്കിലും കണ്ടു കൊള്ളാം" എന്ന മാത്രം പറഞ്ഞ പൊയി.

അഘൊരനാഥൻ:- "ഇനി വരുന്നതറിയട്ടെ" എന്ന പറഞ്ഞ
ഭൃത്യനെ അയച്ച, തന്റെ പണി നൊക്കി തുടങ്ങുകയും ചെയ്തു. അന്ന
നാലഞ്ച നാഴിക രാചെന്നപ്പൊൾ ദൂരത്തനിന്ന ഒരു കുതിരയെ ഓ
ടിക്കുന്നതകെട്ടു. ആ അസമയത്ത ഉദ്യാനത്തിലെക്ക വരുന്നതാരായിരിക്കു
മെന്ന അഘൊരനാഥൻ ആലൊചിച്ച കൊണ്ടിരിക്കെ ഒരു ഭൃത്യൻ ഓ
ടിക്കൊണ്ട വന്നു. "ഇന്നലെ വന്ന ആൾ തന്നെയാണെ ന്ന തൊന്നുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/49&oldid=192817" എന്ന താളിൽനിന്ന് ശേഖരിച്ചത്