ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

കരിക്കുവാനാണ ആ മഹീയസ്സുകളായ തെജപ്പുഞ്ജങ്ങൾ സഞ്ചരിക്കുന്ന
തഎന്ന ചില മൂഢാത്മാക്കൾ വിശ്വസിക്കുന്നതിന്ന കാരണം ഒന്നാമത,
ഏറ്റവും ദുരസ്ഥന്മാരായിരിക്കുന്ന ആ ഗൊളങ്ങളുടെ സൂക്ഷ്മമായ വലി
പ്പത്തെ അറിയാത്തതിനാലുള്ള തുച്ശ ഭ്രമം; രണ്ടാമത, പ്രപഞ്ചത്തിൽ കാ
ണുന്നത ഒക്കെയും മനുഷ്യരായ നമ്മുടെ സുഖത്തിന്നും പ്രയൊജനത്തിന്നും
വെണ്ടി സൃഷ്ടിച്ചതാണെന്നുള്ള അതി നിന്ദ്യമായ തന്നിഷ്ടവിചാരം, ഇ
തകളാകുന്നു. അതിന്ന ദൃഷ്ടാന്തം:- സമുദ്രത്തിൽ അനവധി വലിയ ക
പ്പലുകൾ അങ്ങൊട്ടു മിങ്ങൊട്ടും പൊകുന്നതിന്റെ ഗതിഭെദംകൊണ്ട,
ചുമട്ടിൽ തുള്ളിക്കളിക്കുന്ന മീനങ്ങളുടെ സുഖദുഃഖാവസ്ഥയെ ഗണിക്കാമെ
ന്ന ആ ക്ഷുദ്രജീവികൾ വിചാരിക്കുന്നുവെങ്കിൽ എത്ര അബദ്ധമാണ അ
വയുടെ വിചാരം എന്ന നമുക്ക ഉടനെ തൊന്നുന്നില്ലെ? ദെഹികളുടെ സു
ഖദുഃഖങ്ങൾ പലപ്പൊഴും അവരുടെ പ്രവൃത്തിയിൽനിന്ന തന്നെ ഉത്ഭ
വിക്കുന്നവയാണെന്ന നമുക്ക അനുഭവമാണെല്ലൊ. അങ്ങിനെയിരിക്കെ
മൎത്ത്യന്മാർ ദ്യൂതം, മദ്യപാനം, ചൊരണം, മാരണം, എന്നിങ്ങിനെ ഓ
രൊ ദുഷ്കൎമ്മങ്ങളിൽ നിരതന്മാരായി തജ്ജന്യങ്ങളായ കഷ്ടതകളെയൊ
തൽഫലങ്ങളായ ദണ്ഡനകളെയൊ അനുഭവിക്കുമ്പൊൾ അടുത്തിരിക്കു
ന്ന അവയുടെ പ്രത്യക്ഷമായ ഹെതുക്കളെ ഗണിക്കാതെ, ആ ഫലങ്ങളൊ
ട യാതൊരു സംബന്ധവുമില്ലാത്ത ദൂരത്തെങ്ങാനുമുള്ള ഗ്രഹങ്ങളുടെ ഗതി
ഭെദങ്ങളാണ അവയുടെ ഹെതുക്കളെന്ന ഭ്രമിച്ച നിരപരാധികളായ ആ
ഗ്രഹങ്ങളുടെ മെൽ ദൊഷാരൊപണം ചെയ്യുന്നത, ഹെതുഫലങ്ങൾ തമ്മി
ലുള്ള സംബന്ധത്തെ സൂക്ഷ്മമായി അന്വെഷിച്ചറിവാൻ ബുദ്ധിശക്തിയി
ല്ലാത്തവരുംഅവ്യുല്പന്നന്മാരുമായ ബഹുജനങ്ങളുടെ സ്വഭാവമാകുന്നു".

രാമകിശൊരൻ:-എന്റെ സംശയങ്ങൾ മിക്കതും നീങ്ങി. എന്നാൽ
സൊമസൂൎയ്യന്മാരുടെ ഗ്രഹണം മുൻകൂട്ടി ഗണിക്കുന്നത എങ്ങിനെ എന്ന
തെളിവാകന്നില്ല.

യൊഗീശ്വരൻ:-ഗ്രഹങ്ങൾ സൂൎയ്യമണ്ഡലത്തിന്നചുറ്റും ഗമിക്കുന്ന
തിന്ന ഒരിക്കലും വ്യത്യാസം വരുന്നതല്ല. അവ ഇത്രനേരംകൊണ്ട ഇ
ത്ര ദൂരം സഞ്ചരിക്കുമെന്നുള്ളതിന്ന നല്ല നിശ്ചയമുണ്ട. അതിന്ന ഒന്ന
കൊണ്ടും ഒരു വ്യത്യാസം വരുന്നത അസംഭവമാണ. ആകയാൽ ഒരു
ഗ്രഹം മറ്റൊന്നിന്റെ ഛായയിൽ പെടുവാൻ എത്ര കാലം വെണമെ
ന്ന നമുക്ക ഗണിപ്പാൻ പ്രയാസമില്ല. ഗ്രഹങ്ങൾ ഒക്കെയും ഇപ്പൊഴത്തെ
പൊലെ തന്നെ പൊയ്കൊണ്ടിരുന്നാൽ, മെലാൽ ഏതെങ്കിലും ഒരു കാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/62&oldid=192834" എന്ന താളിൽനിന്ന് ശേഖരിച്ചത്