ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

രാമകിശൊരൻ:- ദുൎല്ലഭമായിരിക്കുന്ന ൟ മഹാ ഭാഗ്യം അനുഭ
വിപ്പാൻ തക്കവണ്ണം ഞാൻ എന്തൊരു സല്ക്കൎമ്മം ചെയ്തു?.

കുന്ദലത:- യൊഗ്യനായിരിക്കുന്ന അങ്ങെക്ക തുച്ശമായ ൟ ഉപ
കാരമെങ്കിലും ചെയ്വാൻ സംഗതി വന്നതിനാൽ എനിക്ക വളരെ സന്തൊ
ഷമുണ്ട. എന്നാൽ അങ്ങുന്ന കൊണ്ടാടിയതിന്ന തക്കവണ്ണം അത്ര അ
ധികം ഒന്നും ഞാൻ ചെയ്തിട്ടില്ല അങ്ങെക്ക വെണ്ടി ചെയ്താൽ കൊള്ളാ
മെന്നുള്ള എന്റെ ആഗ്രഹത്തെക്കുറിച്ചായിരുന്നൂ അങ്ങെടെ ൟ അതി
ശയൊക്തിഎങ്കിൽ വളരെ പിഴച്ചിട്ടില്ല.

രാമകിശൊരൻ:- ഭവതിയുടെ ക്രിയക്ക അനുരൂപമായ ൟ മധു
രവാക്കുകൾ എനിക്ക പരമാനന്ദകരമായി ഭവിക്കുന്നു.

കുന്ദലത:- എന്നാൽ എന്റെ കാംക്ഷിതം സഫലമായി, അങ്ങെ
ടെ പ്രീതിയെ കാംക്ഷിച്ച കൊണ്ടിരിക്കുന്ന ഞാൻ കൃതാൎത്ഥയായി, പക്ഷെ
എന്റെ മനൊരഥം ഇത്ര അനായാസെന സാധിക്കുവാൻ സംഗതിവ
ന്നതിനാൽ മാത്രം അത്ഭുതപ്പെടുന്നു.

രാമകിശൊരൻ:- പ്രിയ കുന്ദലതെ, ഭവതിയുടെ ക്രിയകൾക്കും,
വിചാരത്തിന്നും സദൃശമായ ഒരു പ്രത്യുപകാരം എന്നെക്കൊണ്ട ചെയ്വാൻ
കഴിഞ്ഞല്ലാതെ ഞാൻ കൃതകൃത്യനാവുന്നതല്ല.

കുന്ദലത വിചാരിച്ചു:- "പ്രിയകുന്ദലതെ എന്നല്ലെ എന്നെ
വിളിച്ചത- "പ്രിയ, കുന്ദലത- ഞാൻ ചെയ്തതിനെക്കുറിച്ചുള്ള സന്തൊഷം
കൊണ്ടായിരിക്കും - അല്ലാതെ എനിക്ക അങ്ങൊട്ട ഉള്ളത പൊലെ ഇ
ങ്ങൊട്ടും പ്രെമം ഉണ്ടാവുകയാലായിരിക്കുമൊ? അതല്ല- എന്റെ മെൽ
ഇത്ര യൊഗ്യനായിരിക്കുന്ന ഇദ്ദെഹത്തിന്ന പ്രെമം ജനിക്കുവാൻ സംഗ
തിയെന്ത? അതു പൊലെ അദ്ദെഹത്തിന്റെ കുതിരയും അദ്ദെഹത്തിന്ന
പ്രിയമായിട്ടുള്ളത തന്നെ- വാളും പ്രിയമായിട്ടുള്ളത തന്നെ- പ റഞ്ഞ
സ്വരംകൊണ്ടും മുഖഭാവംകൊണ്ടും പ്രിയശബ്ദത്തിന്ന അതിലധികം
അൎത്ഥം കരുതീട്ടുണ്ടെന്ന തൊന്നുന്നില്ല."

രാമകിശൊരൻ:- എന്റെ പ്രിയ കുന്ദലതെ, ഭവതിയുടെ ക്ഷെമ
ത്തിന്നും അഭ്യുദയത്തിന്നും, സദാ ആഗ്രഹിച്ചകൊണ്ടിരിക്കുന്ന ഒരു സു
ഹൃത്താണെന്ന എന്നെക്കരുതി ഭവതിയുടെ അക്ഷീണമായ കാരുണ്യത്തി
ന്നും, സുദൃഢമായ സ്നെഹവിശ്വാസങ്ങൾക്കും ഒരു പാത്രമാക്കിക്കൊ
ള്ളെണമെ.

കുന്ദലത:-ൟ അപെക്ഷ ഞാൻ അങ്ങൊട്ട ചെയ്യെണ്ടതായിരുന്നു.
എന്റെ ലജ്ജകൊണ്ട ചെയ്വാൻ കഴിയാഞ്ഞതാണേ. അങ്ങുന്ന ബുദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/70&oldid=192845" എന്ന താളിൽനിന്ന് ശേഖരിച്ചത്