ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

രിച്ച വളരെ ജനങ്ങളെ കാണ്മാനും സംസാരിപ്പാനും സംഗതി വന്നി
ട്ടുള്ള അങ്ങെക്ക ൟ പ്രാകൃതയായ എന്നൊട സംസാരിക്കുന്നതിലാണ
അധികം സന്തൊഷം എന്നപറഞ്ഞത, എന്നെ മുഖസ്തുതി ചെയ്കയല്ലെല്ലൊ?

രാമകിശൊരൻ:- കഷ്ടം! എന്നൊടിത്ര നിൎദ്ദയ കാണിക്കുരുതെ.
വളരെ ജനങ്ങളെക്കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഒരു കുന്ദലതയെ മാത്രമെ
കണ്ടിട്ടുള്ളൂ. ദൎശനം ചെയ്യണമെന്ന വളരെക്കാലമായി ആഗ്രഹിച്ച
വരുന്ന ഒരു പുണ്യസ്ഥലത്ത ഏറ്റവും പണിപ്പെട്ട എത്തിയ തീൎത്ഥവാസി
കൾക്ക തൊന്നും പൊലെ ഭവതിയെ ഒന്നാമതായി കണ്ടപ്പൊൾ എനിക്ക
ഒരു കൃതകൃത്യതയാണ തൊന്നിയത. പിന്നെ ഭവതിയുടെ ദയാപൂരം
കൊണ്ട എന്റെ സ്നെഹം വൎദ്ധിച്ചതും വിശ്വാസം ജനിച്ചതും, നൊം
തമ്മിൽ ഒന്നാമതായി സംഭാഷണമുണ്ടായ ദിവസം ഞാൻ വ്യക്തമായി
പറഞ്ഞുവെല്ലൊ. അന്ന ഞാൻ പറഞ്ഞത മറന്നിട്ടില്ലെങ്കിൽ ൟ
വിധം സംശയങ്ങളെക്കൊണ്ട എന്നെ വ്യസനിപ്പിക്കയില്ലായിരുന്നു.

കുന്ദലതാ:- എന്നെക്കുറിച്ച ദയയൊടുകൂടി പറഞ്ഞ ആ വാക്കു
കൾ ശിലാരെഖ പൊലെ എന്റെ മനസ്സിൽ പതിഞ്ഞിട്ടുള്ളത ഇതാ
ഇപ്പൊൾക്കൂടി എനിക്ക പ്രയാസം കൂടാതെ വായിക്കാം. എങ്കിലും
അങ്ങെടെ വസ്തുത സൂക്ഷ്മമായി അറിയായ്കയാലും, ആ വാക്കുകൾ
അങ്ങെടെ അവശസ്ഥിതിയിൽ, ഞാൻ കുറഞ്ഞൊരു ഉപകാരം ചെയ്ത
തിനെക്കുറിച്ച കൃതജ്ഞത ഹെതുവായിട്ട മാത്രം പറഞ്ഞതായിരിക്കുമൊ
എന്ന ശങ്കിച്ചു.

രാമകിശൊരൻ:- അയ്യൊ! ൟ ശങ്കകൾക്ക എന്ത കാരണം?
നമ്മിലെ അനുരാഗം നൊം തമ്മിൽ വാക്കുകളെക്കൊണ്ട പറഞ്ഞിട്ടില്ലെ
ങ്കിലും, നമ്മുടെ ഹൃദയങ്ങൾ അനുരാഗൊൽഭൂതങ്ങളായ പല ചെഷ്ടക
ളെക്കൊണ്ടും അന്യൊന്യം പ്രദൎശിപ്പിച്ചിട്ടില്ലെ? എന്റെ പ്രെമഭരം
അനിൎവ്വചനീയമാകയാൽ വാക്കുകളെക്കൊണ്ട അധികം വ്യക്തമാക്കു
വാൻ എനിക്ക കഴിയാഞ്ഞതാണെ.

കുന്ദലതാ:- അങ്ങെക്ക എന്റെ മെൽ അനുരാഗമുണ്ട, എന്ന
തൊന്നുമ്പൊൾ സന്തൊഷവും, പിന്നെ അങ്ങെടെ പരമാൎത്ഥം അറി
യായ്കയാൽ, വല്ല സംഗതികൊണ്ടും ആശാഭംഗം വന്നു പൊകുമൊ
എന്നുള്ള ഭയവും, രണ്ടിനെക്കുറിച്ചും സംശയവും, എന്റെ മനസ്സിൽ
ഇടകലൎന്ന കൊണ്ടാണ ഇത്രനാളും കഴിഞ്ഞത. അയ്യൊ ! ദൈവമെ;
എന്റെ ഹൃദയം ൟ വെദനകൾ അനുഭവിക്കെണ്ടതല്ലെ!, എന്നി
ങ്ങനെ പലപ്പൊഴും ഞാൻ ചിന്തിക്കുമാറുണ്ട. അങ്ങുമിങ്ങും ഉഴന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/89&oldid=192879" എന്ന താളിൽനിന്ന് ശേഖരിച്ചത്