ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

കമായതെയുള്ളു. അദ്ദെഹത്തിന്റെ സ്വഭാവത്തിന്റെ ഗുണം വളരെ
പരിചയമുള്ളതായിരുന്നതകൊണ്ട ഒട്ടും പരിഭ്രമം ഉണ്ടായില്ല.

യൊഗീശ്വരൻ "എന്തായാലും വെണ്ടതില്ല, നിങ്ങളുടെ വ്യസ
നത്തിന്റെ കാരണം എന്നൊട പറഞ്ഞാൽ ഞാൻ നിവൃത്തിയുണ്ടാക്കാം.
നിങ്ങൾ വ്യസനിക്കുന്നത കണ്ടിട്ട എനിക്കും വളരെ വ്യസനമുണ്ടാകുന്നു"
എന്ന പറഞ്ഞു. സ്നെഹത്തൊടും വളരെ ദയയൊടും കൂടി പറഞ്ഞ ആ
വാക്കുകൾ കെട്ടപ്പൊൾ, രാമകിശൊരൻ കുന്ദലത കഠിനമായി വ്യസനി
ക്കുന്നതിന്റെ കാരണം ചുരുക്കത്തിൽ പറഞ്ഞു. അതുതന്നെ തനിക്കും വ
ളരെ വ്യസന കാരണമായിരിക്കുന്നു എന്നും അറിയിച്ചു.

യൊഗീശ്വരൻ "ഇതിന്ന വെണ്ടീട്ടാണ ൟ കാറും മഴയും ?
താമസിയാതെ നമുക്കെല്ലാവൎക്കും കൂടി തന്നെ രാമകിശൊരന്റെ നാട്ടി
ലെക്ക പൊയി സൊദരിയെക്കണ്ട മടങ്ങി വരാമെല്ലൊ. അതല്ല നാം
രണ്ടപെരും അവിടെ തന്നെ താമസിച്ചെ കഴിയൂ എന്നാണ രാമകിശൊ
രന്റെ ആവശ്യം എങ്കിൽ അങ്ങിനെ ചെയ്യുന്നതിന്നും തരക്കെട എന്ത?
ഏതായാലും ഇങ്ങിനെ വ്യസനിക്കെണ്ട ആവശ്യമില്ലെല്ലൊ" എന്നിങ്ങി
നെ യൊഗീശ്വരൻ പറഞ്ഞപ്പൊഴെക്ക കുന്ദലതയുടെ മുഖത്തനിന്ന "കാ
റും മഴയും" നീങ്ങി ശരച്ചന്ദ്രനെ പൊലെ പ്രകാശിച്ചു.

രാമകിശൊരൻ:- ഞങ്ങളുടെ ആവശ്യവും ഇതതന്നെയായിരുന്നു.
അങ്ങെ അറിയിക്കുവാൻ മടിച്ചതാണ. ഇന്ന എല്ലാംകൊണ്ടും ഒരു സു
ദിനമാണ. ഞങ്ങളുടെ മനൊരഥം സാധിച്ചുവല്ലൊ.

യൊഗീശ്വരൻ, "എനിക്കും സുദിനമാണെന്ന പറയാം. ഞാൻ രാ
വുലെ നടക്കാൻ പൊയത വൃഥാവിലായില്ല. എനിക്ക പണ്ടെത്തെ ശിഷ്യ
ന്മാരാരെങ്കിലുമാണെന്ന തൊന്നുന്നു, ൟ പട്ട അയച്ചതന്നത" എന്ന
പറഞ്ഞ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ പെട്ടിയിൽ നിന്ന
ഒരു പട്ട എടുത്തകാണിച്ചു.

കുന്ദലത "അത എടുത്ത നൂൎത്തി "നല്ല പട്ട" എന്നുപറഞ്ഞു. അതിൽ
ഉണ്ടായിരുന്ന ചില സുവൎണ്ണ രെഖകളെ കണ്ട വിസ്മയിച്ചു.

രാമകിശൊരൻ:- ഇത അയച്ച ശിഷ്യൻ ഏതാണ ? ധനികനാ
ണെന്ന തൊന്നുന്നു. എങ്ങിനെ കിട്ടി?

യൊഗീശ്വരൻ, "എനിക്ക തരുവാനായി ധൎമ്മപുരിയിൽ എന്റെ
പരിചയക്കാരനായ ഒരു ബ്രാഹ്മണന്റെ പക്കൽ ഇന്നലെ കൊടുത്ത
താണത്രെ. ആരയച്ചതാണെന്ന സൂക്ഷ്മം അറിവാൻ കഴിഞ്ഞിട്ടില്ല,
വഴിയെ അറിയാം". എന്ന പറഞ്ഞ രാമകിശൊരനെയും കുന്ദലത
യെയും അകത്തെക്ക പറഞ്ഞയച്ച, താൻ രാമദാസനൊട ചിലത

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/94&oldid=192884" എന്ന താളിൽനിന്ന് ശേഖരിച്ചത്