ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

ശന്റെ സൈന്യത്തിന്റെ വലിയൊരു ഭാഗം ഇങ്ങൊട്ട പുറപ്പാട തുട
ങ്ങിയിരിക്കുന്നു. അതിന്റെ ഉൗക്കൊടു കൂടിയ വരവ കണ്ടപ്പൊൾ
ഞങ്ങൾ ഒട്ടും താമസിയാതെ സ്വാമിയെ ഉണൎത്തിപ്പാൻ ഓടിപ്പൊന്ന
താണ," എന്ന ചാരന്മാർ പറഞ്ഞു.

അഘൊരനാഥൻ "നിങ്ങൾ കണ്ടൂ എന്ന തീൎച്ചയാണെല്ലൊ?" എന്ന
ചൊദിച്ചതിന്ന

ചാരന്മാർ "സ്വാമീ ഞങ്ങൾ ജീവിച്ചിരിക്കുന്നൂ എന്നുള്ളത
പൊലെ പരമാൎത്ഥമാണ," എന്നുത്തരം പറഞ്ഞു. അപ്പൊൾ അഘൊര
നാഥൻ ശത്രുക്കൾ വരുന്നത മുൻകൂട്ടി അറിയിച്ച ആ ചാരന്മാൎക്ക
ചില സമ്മാനം കൊടുത്തയക്കുകയും ചെയ്തു.

പ്രധാന സെനാനാഥന്റെ സ്ഥാനം വഹിക്കുവാനായിട്ട യൊഗ്യ
ന്മാരായ സെനാധിപന്മാർ ആരും ഇല്ലാതിരുന്നതിനാൽ, അഘൊര
നാഥൻ തന്നെ പ്രധാന സെനാനാഥനായി, തനിക്ക സഹായിപ്പാൻ
പതിനാറ സെനാപതിമാരെയും തിരഞ്ഞെടുത്തു. രാജധാനിയെയും
അതിന്ന ബലമായ ചിത്ര ദുൎഗ്ഗത്തെയും രക്ഷിച്ച നിന്ന കുന്തളെശന്റെ
അതിക്രമത്തെ തടുക്കുകയല്ലാതെ, അപ്പൊൾ ഉള്ള സൈന്യങ്ങളെക്കൊണ്ട
അദ്ദെഹത്തിന്റെ ഭയങ്കരമായ സൈന്യത്തിന്റെ വരവിനെത്തന്നെ
തടുക്കുവാൻ പ്രയാസമാണെന്ന കണ്ട ചിത്ര ദുൎഗ്ഗത്തിന്റെ നാല വാതിൽ
ക്കലും ഓരൊ സെനാപതിമാരെയും ഓരായിരം ഭടന്മാരെയും, ചുറ്റും
നാലവരി കുതിരച്ചെകവരെയും നിൎത്തി. ശെഷം സൈന്യത്തെ രണ്ടായി
പകുത്ത, ഏകദെശം മുവ്വായിരം കാലാളുകളും, കുറെ കുതിരച്ചെകവരും
ഉള്ള വലിയ ഭാഗത്തിന്ന യുവരാജാവിനെ നായകനാക്കി, കുന്തളെശൻ
വരുവാൻ തരമുള്ളതാണെന്ന തൊന്നിയ ഒരു വഴിയിൽ നിൎത്തി.
അങ്ങിനെയുള്ള മറ്റൊരു വഴിയിൽ സൈന്യത്തിന്റെ മറ്റെ പകുതി
യൊടും കൂടി പ്രധാന സെനാനാഥനായ അഘൊരനാഥനും പാളയമ
ടിച്ചു. ഇങ്ങിനെ സൈന്യങ്ങളെ ഒാരൊ ദിക്കിൽ ഉറപ്പിച്ച, അവിട
വിടെ കൈ നിലക്ക പടകുടികളും കെട്ടി, കുന്തളെശനും സൈന്യവും ഇ
താ എത്തി, ഇതാ എത്തി, എന്ന വിചാരിച്ചകൊണ്ട, അസ്തമനം വരെ
എല്ലാവരും കാത്തു കൊണ്ടിരുന്നു. പിന്നെ, രാത്രിയിൽ ഊഴമിട്ട കാക്കു
ന്നവർ ഒഴികെ മറ്റ എല്ലാവരും വെഗത്തിൽ ഉറങ്ങിക്കൊള്ളട്ടെ എ
ന്ന പ്രധാന സെനാനാഥന്റെ കല്പന പ്രകാരം ഭടന്മാരും, സെനാപ
തിമാരും നെരത്തെ ഉറക്കമാവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/96&oldid=192886" എന്ന താളിൽനിന്ന് ശേഖരിച്ചത്