ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ത്തിന്റെ തിരുനാമത്തിന തന്നെ മഹത്വം ഒക്കെ
കൊടുത്തുകൊൾക. എന്നാൽ മുഖസ്തുതി പറയെണ
മെന്ന ഞാൻ ഭാവിക്കുന്നില്ല എങ്കിലും കാൎയ്യ പറ
യാമല്ലൊ. ദൈവവചനമാകുന്ന നല്ല വിത്ത ഞാ
ൻ വിതച്ച സ്ഥലങ്ങളിൽ നീ എന്റെ സഹായക്കാ
രിയായി ഇരിക്കാതെയും, നിന്റെ നല്ല ഗുണദോ
ഷം കൊണ്ടും, പ്രാൎത്ഥനകൊണ്ടും, ദയകൊണ്ടും ആ
വിത്തിനെ നനെക്കാതെയും ഇരുന്നു എങ്കിൽ, അ
ത സൂക്ഷക്കുറവകൊണ്ടും, വളക്കുറവകൊണ്ടും ഉണ
ങ്ങി നശിച്ചുപോയേനെ. ഹാ! നമ്മുടെ നാട്ടസഭക
ളിൽ ദൈവഭക്തിയുള്ള സ്ത്രീകൾ ആയുള്ളവർ വഴി
തെറ്റിപോയവൎക്ക ഗുണദോഷം പറഞ്ഞകൊടുക്ക
യും ബലഹീനന്മാരായ ശിഷ്യരെ ഉത്സാഹിപ്പിക്ക
യും, തങ്ങളുടെ അയല്പക്കത്തുള്ള അജ്ഞാനികൾ
ക്ക തങ്ങളാൽ ആകുന്ന നന്മ ചെയ്വാൻ ശ്രമിക്കയും
ചെയ്യുന്നത തങ്ങളുടെ മുറ ആകുന്നു എന്ന വിചാരി
ച്ചെങ്കിൽ എത്ര നല്ല കാൎയ്യമായിരുന്നു. യോറോപ്പിലെ
ക്രിസ്ത്യാനികളുടേതിനെക്കാൾ നാട്ടുക്രിസ്ത്യാനികളു
ടെ ഗുണദോഷംകൊണ്ട, ൟ അജ്ഞാനികൾക്ക
അധികം ഗുണം വരുന്നത്തിന ഇടയുണ്ട. എങ്ങിനെ
യെന്നാൽ നാട്ടുകാർ ഗുണദോഷം പറയുമ്പോൾ,
ഇവർ ഒരിക്കൽ ഞങ്ങളെപ്പോലെയുള്ളവരും അജ്ഞാ
നിമാൎഗ്ഗത്തിന്റെ സാരം അറിഞ്ഞവരുമായിരുന്നു:
എന്നാൽ ഇവർ ൟ പുത്തൻ മാൎഗ്ഗത്തെ പരീക്ഷി
ച്ചറിഞ്ഞശേഷം അത പഴയതിനെക്കാൾ നല്ലതെ
ന്ന കണ്ടിരിക്കുന്നു എന്ന അവർ വിചാരിക്കും എ
ന്ന ഞാൻ പറഞ്ഞപ്പോൾ, ഫുൽമോനി അത ശരി
തന്നെ എന്ന ഇനിക്ക തോന്നുന്നു. ഇങ്ങിനെ ചെ
യ്യുന്നതിന മാൎഗ്ഗത്തിന്റെ ശക്തിയെ തങ്ങളുടെ സ്വ
ന്ത ആത്മാവിൽ സത്യമായിട്ട അറിയുന്ന സ്ത്രീകൾ
വേണം. ഇങ്ങിനെയുള്ളവർ മറ്റുള്ളവരെയും അത

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/109&oldid=180102" എന്ന താളിൽനിന്ന് ശേഖരിച്ചത്