ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

വെളിയിൽ കേൾക്കായിരുന്നു; അവൾ വിഷാദിച്ചി
രിക്കയാൽ അവളുടെ മുഖത്ത നോക്കുന്നതിന ഇനി
ക്ക ബഹു ദുഃഖമായിരുന്നു എന്ന വായനക്കാൎക്ക അ
റിയാമല്ലൊ. ൟ ആപത്ത ഉണ്ടായത ഒരു വൎഷം മു
മ്പെ ആയിരുന്നു എങ്കിൽ എല്ലാ തള്ളമാരെയും പോ
ലെ അവളും തന്റെ മകൻ ചത്തപോയി എന്ന ഓ
ൎത്ത ദുഃഖിക്ക്കുമായിരുന്നു; അത തന്നെയുമല്ല ഒരു ക
ള്ളന്ന അല്ലെങ്കിൽ പക്ഷെ ഒരു കുലപാതകന്ന ത
ള്ളയായിരിക്കുന്നത മാനഹാനിയെന്നും വിചാരി
ക്കുമായിരുന്നു: അവനെ സന്മാൎഗ്ഗശീലമായി വള
ൎത്താഞ്ഞത അവളുടെ കുറ്റമായിരുന്നു എന്ന വിചാ
രിച്ചും അവന്റെ അഴിവില്ലാത്ത ആത്മാവിന്റെ
നാശത്തെ വിചാരിച്ചും മനൊചഞ്ചലം കാണുമയി
ല്ലായിരുന്നേനെ. എന്നാൽ കുറെമുമ്പെ മാൎഗ്ഗത്തെ
കുറിച്ച തെളിവായിട്ടുള്ള അറിവ അവൾക്ക ഉണ്ടാ
യതിനാൽ പുതുവാൎച്ചയായി ഉണരപ്പെട്ട അവളു
ടെ എമനസ്സാക്ഷി അവളെ കുറ്റപ്പെടുത്തിയതകൊ
ണ്ട ഞാൻ അകത്തോട്ട കേറിചെന്ന ഉടനെ അവ
ൾ ഉച്ചത്തിൽ നിലവിളിക്കുന്നതിനെ കേട്ടാറെ അ
വളുടെ ആധികൊണ്ട അവൾക്ക ഭ്രാന്ത പിടിച്ചു എ
ന്ന ഇനിക്ക തോന്നിപ്പോയി. അവൾ നിലവിളിച്ച
പറഞ്ഞത എന്തെന്നാൽ, അവൻ കുലപാതകൻ എ
ന്ന പറഞ്ഞത ആര? ഇല്ല, ഇല്ല, അവനല്ല കുല
പാതകൻ ഞാൻ തന്നെ കുലപാതകി; എന്നെ അ
ധികാരിയുടെ അടുക്കൽ കൊണ്ടുപോയി കുറ്റം ധരി
പ്പിച്ച തൂക്കിക്കട്ടെ: ദൈവം എന്നെ നരകത്തിൽ ത
ള്ളി കുലപാതകന്റെ ശിക്ഷ എന്നെ ഏല്പിച്ചാൽ
അതിന ഞാൻ പാത്രമാകുന്നു. അയ്യൊ! അയ്യൊ! ത
ള്ളയായ ഞാൻ തന്നെ എന്റെ കുഞ്ഞിനെ കൊന്നു
വല്ലൊ; അവനെ ദൈവമഹത്വത്തിനായിട്ട വള
ൎത്താഞ്ഞതിനാൽ അവന്റെ ശരീരത്തെയും ആത്മാ


K

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/115&oldid=180108" എന്ന താളിൽനിന്ന് ശേഖരിച്ചത്