ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

ള്ള മഴവെള്ളത്തെ വേഗത്തിൽ കുടിക്കുന്നതപോ
ലെ ആ ചാകാറായ ക്രിസ്ത്യാനിയുടെ വായിൽനി
ന്ന വീഴുന്ന വാക്കുകളെ ആഗ്രഹത്തോട കേൾക്ക
യായിർന്നു എന്ന പറഞ്ഞു. കോരുണ അപ്പോൾ
വാവിട്ട കരയാതെ ദുഃഖത്തോടുംകൂടെ കൈകെട്ടിയും
തന്റെ മരിച്ച മകനെ നോക്കിയുംകൊണ്ട ഇരുന്നി
രുന്നു. ഫുൽമോനിയും ഞാനുംകീടെ അവളുടെ ഓരൊ
കൈക്ക പിടിച്ച അവളെയും കൂട്ടികൊണ്ടുപോയി.
ഞങ്ങൾ അവളെ എവിടെ കൊണ്ടുപ്പൊകുന്നു എ
ന്ന ചോദിക്കകൂടെ ചെയ്യാതെ ഞങ്ങൾ പരമായി
യുടെ വീട്ടിൽചെന്ന കേറുന്നതവരെ അവൾ ഞ
ങ്ങളുടെ പുറകേ ഉരികാടാതെ വരികയും ചെയ്തു.

പരമായി എന്നെ കണ്ട ഉടനെ അവളുടെ പതി
വിൻപ്രകാരമുള്ള സന്തോഷഭാവം കാണിച്ച, മദാ
മ്മേ! നിങ്ങൾ എന്റെ മരണം കാണ്മാൻ വരിക
യായിരുന്നൊവൊ? എന്ന ചോദിച്ചതിന്ന ഉത്തരമാ
യിട്ട ഞാൻ അവളോട, ഇനിയും സ്വൎഗ്ഗത്തിൽ ന
മ്മൾ എതിരേൽക്കുന്നതവരെക്ക നിനക്ക സലാംപറ
വാൻ ഞാൻ വിരികയായിരുന്നു എന്ന പറഞ്ഞു. അ
വളുടെ മരണം അടുത്തിരുന്നതിനാൽ അവൾക്ക
അല്പവാക്ക മാത്രമെ പറവാൻ കഴിഞ്ഞുള്ളു; അതും
ഉറക്കെയല്ലാഞ്ഞു. അന്ന കാലത്ത ഉണ്ടായ വൎത്തമാ
നം അവളോട ആരും അറിയിച്ചില്ല: ആ ഭയങ്കര
സംഗതി കേട്ടാൽ അവളുടെ മനസ്സിന്ന ചഞ്ചലം
വരുമെന്ന വിചാരിച്ചിട്ടത്രെ ഫുൽമോനി ആ വി
വരം പറയാഞ്ഞത എന്നാലും അവൾ തത്സമയ
ത്ത കോരുണയോട ഒരു വാക്ക പറയണമെന്ന
ഇനിക്ക വളരെ ആഗ്രഹമായിരുന്നു എങ്കിലും പര
മായി അവളെ അറിയാഞ്ഞതിനാൽ ഞാൻ അവ
ളോട, പരമായി, തന്റെ പാപത്തെകുറിച്ച ബോ
ധം വന്നിരിക്കുന്ന ഒരു സ്ത്രീ ഇവിടെ ഉണ്ട. അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/120&oldid=180113" എന്ന താളിൽനിന്ന് ശേഖരിച്ചത്