ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

കാണ്മാൻ വെറാന്തയിൽ ഇറങ്ങി പോകയാൽ
ഞാൻ ഫുൽമോനിയോട, നീ ൟ പൈതങ്ങളെ
ദൈവത്തിന്റെ വകെക്കായിട്ട വളൎത്തിയതകൊണ്ട
ദൈവത്തിന്റെ ആശീൎവാദം നിന്റെ മേൽ ഇരി
ക്കും നിശ്ചയം: എന്തെന്നാൽ മാൎഗ്ഗസംബന്ധമായ
കാൎയ്യങ്ങൾ പഠിക്കുന്നതിനും തങ്ങളുടെ സ്വൎഗ്ഗസ്ഥ
നായ് പിതാവിന ഇഷ്ടമുള്ളവയെ ചെയ്യുന്നതിനും
എല്ലായ്പോഴും ശ്രമിപ്പാനും അവൎക്ക ആഗ്രഹമുണ്ടെ
ന്ന തോന്നുന്നു. അപ്പോൾ ഫുൽമോനിയുടെ ഹൃദയം
നന്ദികൊണ്ട നിറഞ്ഞ പറഞ്ഞതാവിത, ശമുയേലി
നെ ചെറുപ്രായംമുതലെ അവന്റെ അമ്മയപ്പന്മാ
ർ ദൈവത്തിനായിട്ട കൊടുക്കയാൽ അവനെയും,
തീമൊഥെയുസ ചെറുപ്രായത്തിൽ തന്നെ വേദപു
സ്തകം പഠിച്ചിരുന്നതകൊണ്ട അവനെയും ദൈവം
അനുഗ്രഹിച്ച വിവരം വായിക്കുമ്പോൾ ഞങ്ങൾ
ദൈവത്തെ സ്തുതിപ്പാനുള്ളവരാകുന്നു. ഞങ്ങൾ ഞ
ങ്ങളുടെ ആശ്രയത്തെ കൎത്താവിൽ വെക്കുകയും ഞ
ങ്ങളുടെ പൈതങ്ങളെ അവനായിട്ട വളൎത്തുന്നതി
ന ഞങ്ങളെ പഠിപ്പിക്കെണമെന്നും ശമുയേലിന്നും
തീമോഥെയുസിന്നും നൽകിയ അനുഗ്രഹത്തെ അവ
ൎക്കും നല്കണമെന്നും ഞങ്ങൾ പ്രാൎത്ഥിക്കയും ചെ
യ്യുന്നു. അതിന്ന ഞാൻ ഉത്തരമായിട്ട ഹുൽമോനീ!
അവൻ നിങ്ങളുടെ ആശെക്ക ഭംഗം വരുത്തുകയി
ല്ല. "എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കും,"
എന്ന അവൻ അരുളിചെയ്തിരിക്കുന്നു. അവങ്കൽ
ആശ്രയം വെച്ചവരെ അവൻ വെറുതെ വിട്ടയച്ചി
ട്ടുമില്ല. നിന്റെ മക്കളെ നന്നാകുന്നതിനായിട്ട നീ
കഴിക്കയും, നിന്നെപ്പോലെ അവളും ദൈവാനുഗ്ര
ഹത്തിന്നായിട്ട അപേക്ഷിക്കയും ചെയ്തിരുന്നുഎങ്കി
ൽ ഇപ്പോൾ അവളുടെ ഹൃദയത്തിലുള്ള വ്യാകുലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/134&oldid=180128" എന്ന താളിൽനിന്ന് ശേഖരിച്ചത്