ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

അവൾക്ക ഉണ്ടാകാഞ്ഞേനെ. കുറഞ്ഞപക്ഷം അവ
ളുടെ മകന്റെ രക്തത്തിൽനിന്ന അവളുടെ സ്വന്ത
ആത്മാവെങ്കിലും ഒഴിഞ്ഞിരിക്കുമായിരുന്നു എന്ന
പറഞ്ഞപ്പോൾ പൈതങ്ങൾ വരികയാൽ ഫുൽമോ
നി വീട്ടിൽ പോകുന്നതിന എഴുനീറ്റു. ഹാ! ൟ സാ
ധുശീലക്കാരിയായ സ്തീയോടും അവളുടെ മക്കളോ
ടും ഞാൻ സംസാരിച്ച ചുരുക്കമായ സംഭാഷണം
എന്റെ ഹൃദയത്തിന്ന എത്ര സന്തോഷമായിരുന്നു:
ആകയാൽ എന്റെ ഹൃദയത്തിൽ ഞാൻ ധ്യാനിച്ച
ത എന്തെന്നാൽ, ഹിന്ദുദേശത്തിൽ ഇങ്ങിനെ ദൈ
വഭക്തിയുള്ള ആളുകളെ കണ്ടത ഇതിനെക്കാൾ ന
ല്ലതായിട്ടുള കാലം വരുമെന്നുള്ളതിന ഒരു അച്ചാ
റ്റം ആകുന്നു. ആകാലത്തിൽ ഒന്ന രണ്ട പേർ മാ
ത്രമല്ല, കൂരിരുളാൽ മൂടപ്പെട്ട ഇന്ദ്യായിലെ കുടിക
ളിൽ അനേകായിരം പേർ ദൈവനാമത്തിൽ വിളി
ക്കും. കൎത്താവേ ഇപ്രകാരമുള്ള കാലത്തെ ശീഘ്രത്തി
ൽ വരുത്തുകയും ൟ അനുഗ്രഹിക്കപ്പെട്ട വേല
യെ നടത്തിന്നതിന നിന്റെ ദാസിയെ ഒരു വി
റകുവെട്ടുകാരിയൊ വെള്ളം കോരുന്നവളൊ ആയി
ട്ടെങ്കിലും ഏൎപ്പെടുത്തിക്കൊള്ളേണമെ.

ഏകദേശം ആറ ആഴ്ച കഴിഞ്ഞപ്പോൾ ഇനിക്ക
മുമ്പിലത്തെ പോലെ നടക്കാറായതിനാൽ ആദ്യംത
ന്നെ ഞാൻ കോരുണയുടെ വീട്ടിൽ പോയാറെ അ
വൾക്ക എന്നെ കണ്ടതകൊണ്ട സന്തോഷമായി
രുന്നു എങ്കിലും മുമ്പിലത്തെ തവണ ഞങ്ങൾ തമ്മി
ൽ കണ്ടപ്പോൾ ഉണ്ടായ കാൎയ്യം ഓൎത്ത അവളുടെ
കണ്ണിൽ കൂടെ കണ്ണുനീർ വന്ന പറഞ്ഞത എന്തെ
ന്നാൽ, മദാമ്മേ! എന്റെ നിൎഭാഗ്യം എത്ര കഠിനം.
ഞാൻ അരിഷ്ടയാകുന്നു. അങ്ങിനെ തന്നെ അവ
ളെ കണ്ടാറെ ബഹു അലസലും പരവശവും ക്ഷീ
ണവും തോന്നി. ആകയാൽ കഴിഞ്ഞ ദുഃഖവൎത്തമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/135&oldid=180129" എന്ന താളിൽനിന്ന് ശേഖരിച്ചത്