ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

നത്തെ കുറിച്ച പറയാതെ ഇരിക്ക തന്നെ നല്ലതെ
ന്ന വിചാരിച്ചിട്ട, ഞാൻ അവളോട കോറുണയെ!
നിനക്ക ഇപ്പോൾ വേണ്ടുന്നത ആത്മഭക്ഷണം
ആകുന്നു: എന്നാൽ നിന്റെ നിൎഭാഗ്യം കട്ടിയാകു
ന്നു എന്ന സങ്കടം പറഞ്ഞുംകൊണ്ട നടന്നാൽ
ആ ഭക്ഷണം കണ്ടുകിട്ടുകയില്ല. അതിനാൽ നീ
നിന്റെ ഹൃദയത്തെ ദൈവവഴികൾക്ക വിരോധ
മായൊ കഠിനപ്പെടുത്തുകെയുള്ളു: നിന്റെ കണ്ണുനീ
രും വൃഥാവായിപോകും. ലോകത്തിൽ ദുഃഖം വരു
ന്നതിനുള്ള കാരണം എന്തെന്ന നിനക്ക പറയാ
മോ/ അതിന്ന അവൾ ഉത്തരമായിട്ട പാപം തന്നെ
അതിന്റെ കാരണം എന്ന പറഞ്ഞു. അതെ ശരിത
ന്നെ; ആകയാൽ ദൂഃഖംതീരുന്നതിനുള്ള വഴി അ
തിന്റെ കാരണമാകുന്ന പാപങ്ങളെ കുറിച്ച ദുഃ
ഖിച്ച കരകയും അവയെ ഉപേക്ഷിക്കയും ചെ
യ്യുന്നത തന്നെ. "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, അ
തെന്തകൊണ്ടെന്നാൽ അവർ ആശ്വസിക്കപ്പെ
ടും" എന്ന യേശു പറഞ്ഞിരിക്കുന്നു. മത്തായി. ൫. ൪.
പാപത്തെ കുറിച്ച ദുഃഖിക്കുന്നവർ ഭാഗ്യവാന്മാരെ
ന്ന ആകുന്നു അതിന്റെ അൎത്ഥം. എന്തെന്നാൽ
ഞാൻ മുമ്പൊരിക്കൽ പറഞ്ഞതപോലെ നമ്മുടെ
വ്യാധിയെ നാം അറിഞ്ഞ അതിന്ന തക്കതായിട്ടു
ള്ള ഔഷധം സേവിക്കാതെ ഇരുന്നാൽ ആ രോ
ഗം സൌഖ്യം ആകുകയില്ല, എന്ന ഞാൻ പറഞ്ഞു.
ഉടനെ അവൾ, അത സത്യം തന്നെ എന്നാൽ ഇ
നിക്ക ൟ നിൎഭാഗ്യം ഒക്കെയും വന്നിരിക്കുന്നത
എന്റെ സ്വന്ത കുറ്റം കൊണ്ടല്ല; അവയിൽ മിക്ക
തും എന്റെ ഭൎത്താവിന്റെ കുറ്റം കൊണ്ടത്രെ. ദൃ
ഷ്ടാന്തമായിട്ട, ഇന്നതന്നെ ഭക്ഷണസാധനം വാ
ങ്ങിപ്പാനായിട്ട പണം ഹോദിച്ചുംകൊണ്ട ചാരാ
യകടവരെക്കും അവന്റെ പിന്നാലെ ചെന്നാറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/136&oldid=180130" എന്ന താളിൽനിന്ന് ശേഖരിച്ചത്