ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

രക്തത്തിന എന്നെപോലെയുള്ള കൊടിയ പാപി
യുടെ പാപത്തെ കഴുകി ശുദ്ധമാക്കുവാൻ കഴിയു
മെന്ന ഇനിക്ക തോന്നുന്നില്ല; ഇല്ല, ഒന്നുംതന്നെ
എന്റെ പാപത്തെ ശുദ്ധീകരിക്കയില്ല എന്ന കോ
രുണ പറഞ്ഞപ്പോൾ ഞാൻ അവളോട, കോരുണ
യെ! ഉവ്വ, അതിന്ന നിന്റെ പാപത്തെ ശുദ്ധീക
രിപ്പാൻ കഴിയും സംശയമില്ല. "യേശുവിന്റെ ര
ക്തം സകല പാപത്തിൽനിന്നും ശുദ്ധീകരിക്കുന്നു"
എന്നുള്ളത നിന്നെ ബോധം വരുത്തെണമെന്ന
നീ ദിനമ്പ്രതി അപേക്ഷിച്ചുകൊള്ളുമെന്ന എന്നോ
ട വാഗ്ദത്തം ചെയ്യുമൊ? എന്ന ചോദിച്ചു.

കോരുണ അങ്ങിനെ വാഗ്ദത്തം ചെയ്കയിൽ ഞാ
ൻ അവളോട, എന്റെ ഗുണദോഷപ്രകാരം ചെയ്യാ
മെന്ന നിനക്ക സമ്മതം ആകയാൽ, നിന്റെ ഭൎത്താ
വ വീട്ടിൽ വരുമ്പോൾ സന്തോഷം വരുത്തുവാൻ
ഇന്നത വേണമെന്ന ഞാൻ പറയാം. നിന്റെ
സ്വന്ത നടപ്പിനെ മാറ്റിതുടങ്ങുക; പക്ഷെ ആദ്യം
അവൻ അത അറികയില്ലായിരിക്കും, അങ്കിലും ക്ര
മേണ അറിയുന്നതിന ഇടവരും. നീ വൃത്തിയും ഉ
ത്സാഹവും സമാധാനശീലവും ഉള്ളവളായിരിക്ക. ഫു
ൽമോനി ഭാഗ്യനാഥന്ന ചെയ്യുന്നതപോലെ നീ
യും നിന്റെ ഭൎത്താവ നിന്നോട ഒരു അന്യായവും
ചെയ്തിട്ടില്ലാത്തപ്രകാരത്തിൽ അവന സൌഖ്യമാ
കുംവണ്ണം സകലവും യത്നമാക്കുകയും, നേരായിട്ടു
ള്ള വഴിയിൽ നടപ്പാൻ നിങ്ങളെ സഹായിക്കെണ
മെന്നും, നിങ്ങളുടെ ഇരുവരുടെയും ഹൃദയങ്ങളെ
ദൈവത്തിങ്കലേക്ക തിരിക്കെണമെന്നും പ്രാൎത്ഥിക്ക
യും ചെയ്താൽ അല്പനാൾക്കകം നിന്റെ വീട്ടകാൎയ്യ
ത്തിന വ്യത്യാസം വരികയില്ലയൊ എന്ന പരീക്ഷി
ച്ചുനോക്കുക. നിന്റെ കൊച്ചുചെറുക്കനൊ അവൻ
മിക്കപ്പോഴും എന്റെ വിചാരത്തിങ്കീഴാകുന്നു എM

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/139&oldid=180133" എന്ന താളിൽനിന്ന് ശേഖരിച്ചത്