ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരാമെന്ന പറഞ്ഞതിനെ ഞാൻ കേട്ടന്ന ഇനിക്ക
തോന്നിയല്ലൊ. അത കേട്ട, കോരുണ ചിരിച്ചും കൊ
ണ്ട പറഞ്ഞു, അത ഉള്ളത തന്നെ. എന്നാൽ ഞാൻ
പോകാഞ്ഞതകൊണ്ട ദേവസഹായം തന്റെ ഭാ
ൎയ്യയോടകൂടെ ഇരിപ്പാൻ പരമായിയെ വിളിച്ചാക്കി.
ഞാനൊ മോശയുടെ ഭാൎയ്യ ഒരുമാസം മുമ്പെ ഒളിച്ച
ഓടിപ്പോയ കഥ മുഴുവൻ കേട്ട രസിച്ചകൊണ്ടിരു
ന്നുപോയി. അവളെ ഇന്നലെ കാളീപുരത്തവെച്ച
കണ്ടവസ്തുത നീ അറിഞ്ഞുവോ? അവിടെ അവൾ
ചുള്ളിൽ പെറുക്കി വിറ്റാകുന്നു ഉപജീവനം കഴി
ച്ചവരുന്നത. അവൾ ഇവിടെനിന്ന പോയപ്പോ
ൾ അവളുടെ ദേഹത്തിന്മേൾ ഉണ്ടായിരുന്ന ആഭ
രണങ്ങളുടെ കാൎയ്യത്തെക്കുറിച്ച ഒന്നും തന്നെ ഇപ്പോ
ൾ ഉരിയാടുന്നില്ല. അവ എല്ലാം ആദ്യം അവളോട
ബഗു ദയയായിരുന്ന ഒരു കിഴവിയുടെ വീട്ടിൽ ഉ
റങ്ങി കിടന്നപ്പോൾ, ആ കിഴവി എടുത്തുകൊണ്ട
താകുന്നു എന്ന വിചാരിച്ചിരിക്കയാകുന്നു. പിറ്റെ
ദിവസം കാലത്ത ചീവൎത്തനം എഴുനീറ്റ അവളു
ടെ ആഭരണങ്ങൾ പോയ്പോയി എന്ന കണ്ട കര
ഞ്ഞ തുടങ്ങിയപ്പോൾ ആ കിഴവി അവൾക്ക രണ്ട
രൂപാ കൊടുത്ത അവളെ പിടിച്ച വീട്ടിൽനിന്ന
വെളിയിൽ ഇറക്കി നീ --- കാൎയ്യത്തെ പറ്റി എന്റെ
ങ്കിലും സംസാരിക്കയുണ്ടായാൽ നിന്നെ ന്യായാധി
കാരിയുടെ അടുക്കൽ കൊണ്ടുകെന്ന എന്റെ ആ
ഭരണങ്ങൾ നീ മോഷ്ടിച്ച പ്രകാരത്തിൽ നിന്നെ കു
റ്റം ധരിപ്പിക്കുമെന്ന പറഞ്ഞു. ഇത എങ്ങിനെ ആ
യാലും അവൾ ആഭരണങ്ങളെ കൊണ്ടുവന്നില്ല എ
ങ്കിൽ അവളെ ക്കള്ളിയാക്കി ഢാണാവിൽ അയക്കു
മെന്ന അവളുടെ കെട്ടിയവൻ പറയുന്നു. അപ്പൊ
ൾ ഫുൽമോനി പറഞ്ഞത, അവന അങ്ങിനെ ചെ
യ്വാൻ വഹിയാ. എങ്ങിനെ എന്നാൽ ആ ആഭരണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/14&oldid=179996" എന്ന താളിൽനിന്ന് ശേഖരിച്ചത്