ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

വളരെ പ്രയാസങ്ങൾ വരും എങ്കിലും ദൈവേഷ്ട
ത്തെയും, നിന്റെ സ്വന്ത വലഹീനതയെയും, പാ
പത്തെയും നീ വിചാരിച്ചാൽ ദൈവസഹായത്തി
നായിട്ട ഇടവിടാതെ നീ അപേക്ഷിക്കും; ദൈവം
നിന്നെ സഹായിക്കയും ചെയ്യും എന്ന പറഞ്ഞു. ഉ
ടനെ കോരുണ ദീൎഘശ്വാസമിട്ട വിചാരത്തോടെ
പറഞ്ഞതെന്തെന്നാൽ നല്ലശിലമായി ഇരിക്കെണ
മെന്ന എന്റെ ഭൎത്താവിന കൂടെ ആഗ്രഹമില്ലാതെ
ഞാൻ തന്നെ ശ്രമിച്ചാൽ ഫലം എന്ത? അതകൊ
ണ്ട ഏറെ സൌഖ്യം വരികയില്ല. അതിന്ന ഞാൻ
അവളോട പറഞ്ഞു, കോരുണയെ, നിന്റെ ഭൎത്താ
വ നന്നാകെണമെങ്കിൽ നിന്റെ സ്നേഹവും ദയ
യും കണ്ട വേണം. ഒരുവേള അവൻ നന്നാകുന്ന
തിന ഭാവമില്ലെങ്കിലും, നീ നിന്റെ സ്വന്തകാൎയ്യ
ത്തിന ദൈവത്തോടെ ഉത്തരവാദം പറവാനുള്ളവ
ളല്ലയൊ? നീ അവന്റെ സൃഷ്ടി ആകയാൽ നീ അ
വനെ അനുസരിക്കയും സ്നേഹിക്കയും ചെയ്യുന്നത
നിന്റെ മുറയാകുന്നുവല്ലൊ; ഇതതന്നെ നിന്റെ
നടപ്പിനുള്ള പ്രമാണം: ൟ മുഖ്യമായ കാരണം വി
ചാരിച്ചിട്ട മാത്രമെ നീ നിന്റെ നടപ്പ മാറ്റാവു.
എന്നാൽ ഇത വിട്ട നിന്റെ ഭൎത്താവ മൎയ്യാദക്കാര
നായി ഇരിക്കെണമെന്നും വീട്ടകാൎയ്യങ്ങൾ നല്ലവ
ണ്ണം നടക്കെണമെന്നും ഉള്ള നീചകാരണം വിചാ
രിച്ചിട്ട മാത്രം നല്ലവണ്ണം നടക്കുന്നതിന ശ്രമിക്ക
യെന്ന വന്നാൽ നിന്റെ പ്രയത്നം സാധിക്കയി
ല്ല നിശ്ചയം: അധൈൎയ്യം തോന്നത്തക്ക കാൎയ്യം ഉ
ണ്ടാകുമ്പോൾ പണ്ടത്തെ യഹൂദന്മാരെപോലെ "യ
ഹോവായിക്ക ശുശ്രൂഷ ചെയ്യുന്നത വ്യൎത്ഥം ആകു
ന്നു; ഞങ്ങൾ അവന്റെ കല്പനകളെ പ്രമാണിച്ച
തകൊണ്ടും, സൈന്യങ്ങളുടെ യഹോവായിക്ക മുമ്പാ
കെ ബുഃഖിച്ച നടന്നതകൊണ്ടും എന്ത പ്രയോജന

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/142&oldid=180136" എന്ന താളിൽനിന്ന് ശേഖരിച്ചത്