ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮

ളുടെ ആവശ്യങ്ങളെ ഒക്കെയും ഞാൻ അല്പ വാക്കി
ൽ അടക്കി; മുട്ടിന്മേൽ നിന്ന എഴുനീറ്റപ്പോൾ അ
വൾ ക്ണ്ണുനീരിൽ കുളിച്ചിരുന്നു.

ദൈവം അവളെ ചൂളയിൽ ഇട്ട ശോധന ചെ
യ്കയും അവളുടെ പാപകഠിനതയെ കുറിച്ച അവ
ളെ ബോധം വരുത്തുകയും ചെയ്തതിനാൽ താമസി
യാതെ അവൻ അവൾക്ക അനുതാപത്തെയും ആ
ശ്വാസത്തെയും സന്തോഷത്തെയും നല്കുമെന്ന
എന്റെ മനസ്സിൽ നിശ്ചയിച്ചിട്ട, നേരം തുലോം
വൈകിയതകൊണ്ട ഹൃദയസന്തോഷത്തോടു കൂ
ടെ അവളോട യാത്രപറഞ്ഞ പിരികയും ചെയ്തു.

ബങ്കാളത്തിള്ള ഒരു കവിതക്കാരൻ പറയുന്നത
പോലെ "നീതിമാന്മാർ ശോധനചെയ്യപ്പെടുമ്പോ
ൾ അവർ സന്തോഷിക്കും എന്നുള്ളത നിശ്ചയം ത
ന്നെ". ആകാശങ്ങളും ഇതിന്ന സാക്ഷിപ്പെടുത്തു
ന്നു, "രാവ മുമ്പിം, പകൽ പിമ്പും അല്ലയൊ"? എല്ലാ
കാൎയ്യങ്ങളിലും അവന്റെ സത്യം നാം കാണുന്നു
ണ്ട. പൊന്നും വെള്ളിയുമൊ, അവ അഗ്നിയിൽ ഇ
ട്ട സ്പുടം ചെയ്യപ്പെടുന്നില്ലയൊ?

൮ാം അദ്ധ്യായം

കോരുണയുടെ ആത്മയവസ്ഥ എങ്ങിനെയിരി
ക്കുന്നു എന്ന അറിവാാൻ ആഗ്രഹമാകയാൽ രണ്ട
ദിവസം കഴിഞ്ഞാറെ പിന്നെയും ഞാൻ അവളു
ടെ വീട്ടിൽ പോയി. അവളുടെ വീട കാഴ്ചക്ക മു
മ്പിലത്തേതിലും ഭംഗിയായിരുന്നു എങ്കിലും ഫുൽ
മോനിയുടേതിനോട ശരിയല്ല. മുറ്റം അടിച്ചു വാ
രി ഇട്ടിരുന്നു എന്ന വരികിലും ചപ്പുംകുപ്പയും ദൂ
രെകളയാതെ ഒരു കോണിൽ കൂട്ടിയിരിക്കയായിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/144&oldid=180138" എന്ന താളിൽനിന്ന് ശേഖരിച്ചത്