ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨

അല്പമെയുള്ളു എന്ന വരികിലും മേലാൽ അധികം
കിട്ടുമെന്നുള്ളതിന ഒരു അച്ചാരമായിരിക്കയാൽ ന
ന്ദിയോടെ ഇതിനെ ഞാൻ സ്വീകരിക്കുന്നു എന്ന പ
റഞ്ഞു. അവൻ ഇത ഗണ്യമാക്കാതെ എന്നോട ഇ
നിക്ക ഒരു തലക്കുന്നകൊണ്ട ബഹു സൌഖ്യക്കേടാ
കയാൽ വൈകീട്ടും കുറെ ഭക്ഷണം തരാമെങ്കിൽ
ഇന്ന ഞാൻ വേലെക്ക പോകാതിരിക്കാം എന്ന പ
റഞ്ഞപ്പോൾ, ഉവ്വ, തരാമെന്ന ഞാൻ പറകയും ചെ
യ്തു. നിങ്ങൾ രണ്ട രൂപാ തന്ന വിവിഅരം പറഞ്ഞാൽ
അത ചിലവാക്കുന്നതവരെ വേലെക്ക പോകയില്ല
എന്ന വിചാരിച്ചിട്ട ആ വിവരം ഞാൻ പറഞ്ഞില്ല.
അപ്പോൾ ഞാൻ അവളോട, കോരുണയെ! അത
ബുദ്ധിയായിപ്പോയി. നിന്റെ ഭൎത്താവ ഇന്നലെ
മുഴുവനും വീട്ടിൽതന്നെ താമസിക്കയല്ലാഞ്ഞൊ? അ
തെ മദാമ്മേ, അവൻ ചുമ്മാതെ ഇരിക്കാതെ വീട്ടി
ന്ന ചുരുമുള്ള കയ്യാല നന്നാക്കി: അതകൊണ്ടാകു
ന്നു ഇത ഇന്ന വൃത്തിയായിട്ട കാണപ്പെടുന്നത.
അന്നേരം ഞാൻ അവളോട, കാൎയ്യം ഇങ്ങിനെ ഇരി
ക്കയിൽ നിന്റെ ഭൎത്താവ നിന്റെ വേലെക്ക അ
ല്പംപോലും വിഘ്നം വരുത്താതെ നിനക്ക ഒത്താശ
ചെയ്യുന്നപ്രകാരം തോന്നുന്നുവല്ലൊ എന്ന പറ
ഞ്ഞ ഉടനെ അവൾ ഉത്തരമായിട്ട, അങ്ങിനെയെ
ന്ന അത്ര ശരിയായിട്ട പറഞ്ഞകൂടാ. എന്തെന്നാൽ
അവനെ കൂട്ടികൊണ്ടുപോകുന്നതിന അവന്റെ ദു
ഷ്ട സഖിമാർ ഇന്നലെ വൈകുന്നേരത്ത വന്നാ
റെ ആദ്യം പോരുന്നാതില്ലെന്ന പറഞ്ഞു, എങ്കിലും പി
ന്നീട സമ്മതിച്ച അവരോട കൂടെ പോയി. എന്നാ
ലും ഉമ്പത മണിക്ക വീട്ടിൽ വന്നപ്പോൾ കുറെ അ
ധികം കുടിച്ചിട്ടുണ്ടായിരുന്നു എങ്കിലും തീരെ ബോ
ധക്ഷയം വരത്തക്കവണ്ണം കുടിച്ചിട്ടില്ലാഞ്ഞു. അ
പ്പോൾ ഞാൻ അവളോട, ഇന്ന അവൻ എവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/148&oldid=180143" എന്ന താളിൽനിന്ന് ശേഖരിച്ചത്