ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൯

ൟ വാക്യങ്ങളുടെ സാരം നിനക്ക അറിയാമൊ എ
ന്ന ചോദിച്ചു. അതിന്ന അവൾ ഉത്തരമായിട്ട, അ
വയെ ശുദ്ധൻ ഇന്ന കൊണ്ടുവന്ന തന്നപ്പോൾ
തുടങ്ങി ഇതുവരെയും വിചാരിച്ചാറെ അവയിൽ
രണ്ട വാക്യം കുറെ പ്രയാസമെന്ന തോന്നുന്നു. എ
ന്ന പറകയാൽ ഞാൻ അവളോട, അവ ഏതല്ലാ
മാകുന്നു കോരുണയെ? ഞാൻ സന്തോഷത്തോട
അവയെ വിസ്തരിച്ചു പറകയും അവയുടെ രഹസ്യം
നിന്റെ ഹൃദയത്തിന വെളിപ്പെടുത്തുന്നതിന അ
പേക്ഷിക്കയും ചെയ്യാമെന്ന പറഞ്ഞു. അപ്പോൾ
കോരുണ മദാമ്മെ! നാലാമത്തെ ചട്ടത്തിൽ, "നി
ങ്ങൾ ക്രിസ്തുവിനുള്ളവരാകുന്നു എന്ന ഓൎത്തുകൊ
ള്ളുവാൻ" പറയുന്നു. എന്നാൽ നാം ഇത ഇടവിടാ
തെ ഓൎക്കുന്നത എന്തിനായിട്ടാകുന്നു? ഉടനെ ഞാ
ൻ അവളോട പറഞ്ഞു, കോരുണയെ! നിന്നെ ദു
ഷ്ടമനുഷ്യർ പിടികൂടി ഢാണാവിൽ ഇടുകയും, നി
നക്ക ൟ ടായിട്ട പതിനായിരം രൂപാ കൊടുക്കുന്ന
തിന ഒരു ആൾ ഇല്ലെങ്കിൽ നിന്നെ കുലെക്ക തീ
ൎപ്പാക്കയും ച്യ്കഎന്നവന്നാൽ നീ എന്ത ചെയ്യും?
നിന്റെ പക്കലൊ പണമില്ല; ൟ വലിയ തുക
യിൽ നൂറിട്ട ഒരു പങ്ക കൊടുക്കുന്നതിന പോലും
നിന്റെ സ്നേഹിതന്മാരാൽ ശേഷിയല്ലെന്ന നീ
അറികകൊണ്ട അവരോട ചോദിപ്പാൻ നിനക്ക
മനസ്സും ഇല്ല. ആകയാൽ മരണത്തിന ഒരുങ്ങി ഇ
രിക്ക മാത്രമെ നിന്നാൽ നിൎവാഹമുള്ളു. ഇങ്ങിനെ
യിരിക്കുമ്പോൾ കുലെക്കായിട്ട ആരാച്ചാര വാളും
കൊണ്ട അടുത്തവരികയും ഭയങ്കരങ്ങളുടെരാജാവാ
യ മരണം നിന്നെ പിടികൂടുമെന്ന നീ വിചാരിച്ചു
കൊണ്ട നിൽക്കയും ചെയ്യുന്ന ആ അത്യാപത്തസമ
യത്ത ഒരു അന്യൻ വന്ന സ്നേഹമുഖഭാവത്തോടും
കൂടെ നിന്നെ നോക്കി, മരണശിക്ഷെക്ക തീൎപ്പാക്കN 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/155&oldid=180150" എന്ന താളിൽനിന്ന് ശേഖരിച്ചത്