ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൧

ന്ത ചെയ്യണമെന്ന തോന്നുന്നു? ഉടനെ കോരു
ണ ഉത്തരമായിട്ട, ഇനിക്ക സംഭവിപ്പാനിരുന്ന
ഭയങ്കരമായ മരണത്തെയും അതിൽനിന്ന എന്റെ
ദയയുള്ള ഉപകാരി എന്നെ രക്ഷിച്ചതിനെയും, അ
വൻ എന്നെ വിലെക്ക വാങ്ങിച്ചിരിക്കകൊണ്ട
ഞാൻ അവനുള്ളവനായി തീരുകയാൽ ഇനിയും മ
റ്റൊരുത്തനെ സേവിക്കുന്നതിന മുറിയില്ല എന്നും
ഞാൻ സദാ വിചാരിക്കേണ്ടുന്നതാകുന്നു എന്ന പ
റഞ്ഞു. അപ്പോൾ ഞാൻ അവളോട കോരുണയെ!
നീ ചോദിച്ച ചോദ്യത്തിന്ന ഉത്തരം ൟ ഉദാഹ
രണത്താൽ നിന്നെകൊണ്ട തന്നെ ഞാൻ പറയി
ച്ചു എന്നിരിക്കുന്നുവല്ലൊ. നീ ക്രിസ്തുവിനിള്ളവളാകു
ന്നു എന്ന ഓൎക്കെണമെന്നുള്ള വേദവാക്യം ഒരു പ്ര
മാണമായിട്ട ഫുൽമോനി നിനക്ക തരുവാൻ കാര
ണമെന്തെന്ന ഇപ്പോൾ നിനക്ക അറിയാമെന്ന
തോന്നുന്നു. ഉടനെ കോരുണ സന്തോഷത്തോട
പറഞ്ഞതെന്തെന്നാൽ, ഉവ്വ, അതിന്റെ സാരം ഇ
പ്പോൾ ഇനിക്ക മനസ്സിലായി; ഞാൻ അക്രമങ്ങ
ളിലും പാപങ്ങളിലും മരിച്ച നരകത്തിൽ പോകാറാ
യിരുന്നപ്പോൾ യേശു കുരിശിന്മെൽ മരിച്ച എന്റെ
പാപത്തിന്റെ ശിക്ഷയെ അവൻ ഏറ്റ, പതിനാ
യിരം രൂപാകൊണ്ടല്ല, തന്റെ സ്വന്ത തിരുരകതം
കൊണ്ട തന്നെ എന്നെ വീണ്ടെടുത്തിരിക്കയാൽ ഞാ
ൻ അവന്നുള്ളവൻ ആകുന്നു: അവന്റെ ശത്രുവാ
യ പിശാചിനെ സേവിക്കുന്നതിനും ഇങ്ങിനെ
നരകത്തിൽ നിന്ന എന്റെ ആത്മാവിനെ രക്ഷിച്ച
രക്ഷിതാവിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കുന്ന
തിനും, ഇടവരാതെയിരിപ്പാനായിട്ട ഇതിനെ കുറി
ച്ച എല്ലായ്പോഴും ഞാൻ ഓൎക്കെണ്ടുന്നത തന്നെ. കോ
രുണ ഇത പറഞ്ഞപ്പോൾ കൎത്താവ എന്തെ പ്രാ
ൎത്ഥനയെ കേട്ട ക്രിസ്തുവിനോടുള്ള സംബന്ധത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/157&oldid=180152" എന്ന താളിൽനിന്ന് ശേഖരിച്ചത്