ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯

ഹാ! നുകത്തിന നമ്മുടെ കഴുത്തുകളെ ചായിക്കുന്ന
തിന മുമ വടിയും അഗ്നിയും നമുക്ക എല്ലാവൎക്കും
എത്ര ആവശ്യമായിരിക്കുന്നു; അദാമ്മേ കോരുണ സ
ത്യക്രിസ്ത്യാനി ആയി തീരുമെങ്കിൽ അവളുടെ ഭൎത്താ
വും നന്നായി വരും എന്ന വിചാരിക്കുന്നതിന ഇ
ടയുണ്ട എന്ന ഇനിക്ക തോന്നുന്നു എന്ന പറഞ്ഞു.
അതിന്ന ഞാൻ അവളോട, അത ശരിതന്നെ എ
ന്ന ഞാനും വിചാരിക്കുന്നു: ആകയാൽ ഇനിയും
നാം ഉത്സാഹിക്കേണ്ടുന്നത അവന്റെ ഹൃദയത്തെ
തിരിപ്പാനാകുന്നു: അവനോട കൂടകൂടെ സംസാരി
ക്കുന്നതിന നമുക്ക ഇടയാകയില്ലായിരിക്കും എങ്കി
ലും അവന്ന വേണ്ടി പ്രാൎത്ഥിപ്പാൻ നമുക്ക കഴിയു
മല്ലൊ . "ഭൂമിയിൽ ഏതകാൎയ്യത്തെപറ്റി എങ്കിലും നി
ങ്ങളിൽ രണ്ടുപേർ ഒന്നിച്ച കൂടി അപേക്ഷിച്ചാൽ
സ്വൎഗ്ഗസ്ഥനായ എന്റെ പിതാവ അത നിങ്ങൾ
ക്ക ചെയ്തു തരും എന്ന യേശു പറകയും ചെയ്തിട്ടു
ണ്ടല്ലൊ. പിന്നീട ഞങ്ങൾ വേർപിരിഞ്ഞഞങ്ങളുടെ
വീടുകളിലേക്ക പോയി. അന്ന രാത്രി ആ കഠിന
പാപിയെകുറിച്ച ഞങ്ങൾ ഇരുപേരും മറന്നുപോ
കാതെ കൃപാസിംഹാസനത്തിങ്കൽ ബോധിപ്പിക്ക
യും ചെയ്തു.

൯ാം അദ്ധ്യായം.

ൟ ചരിത്രം വേഗത്തിൽ അവസാനിപ്പിക്കെ
ണ്ടിവന്നിരിക്കുന്നു; എങ്കിലും ഇതിന്റെ തുടസ്സത്തി
ൽ ഫുൽമോനിയുടെയും ഭാഗ്യനാഥന്റെയും മൂത്ത
മകളായ സാറാ എന്ന പൈണൈപതലിന്ന തന്റെ
മാതാപിതാക്കന്മാരോടുണ്ടായ സ്നേഹത്തെയും, ക
പടമില്ലാത്ത ദൈവഭക്തിയെയും കുറിച്ച അവളു
ടെ അമ്മ പറഞ്ഞ വൃത്താന്തങ്ങൾ വായിച്ചതിനാO 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/165&oldid=180160" എന്ന താളിൽനിന്ന് ശേഖരിച്ചത്