ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

തുടെച്ച, ജ്യേഷ്ഠത്തി, സന്തോഷ സമയത്ത നീ ക
രയെണ്ടാ എന്ന പറഞ്ഞുംവെച്ച, ആ സംഗതി
വിട്ട വേറൊരു കാൎയ്യം പറഞ്ഞുതുടങ്ങുന്നതിനാ
യിട്ട എന്നോട മദാമ്മേ! സാറാ കല്ക്കത്തായിൽനി
ന്ന ഞങ്ങൾക്ക കൊണ്ടുവന്നിട്ടുള്ള വിശേഷ പദാ
ൎത്ഥങ്ങളെ എല്ലാം കാണ്മാൻ മനസ്സുണ്ടൊ? എന്ന
ചോദിച്ചു. ഉവ്വ എന്ന ഞാൻ പറകയാൽ അവ
ൾ ഓടിചെന്ന അവയെ എടുത്ത കൊണ്ടുവന്നു.
അവയിൽ അവളുടെ പേൎക്കായിട്ട മദാമ്മമാരുടെ
ഉടുപ്പിട്ട ഒരു മരപ്പാവയും പൌഴങ്ങളാൽ അലങ്ക
രിക്കപ്പെട്ട രണ്ട മെഴുകവളകളും, അവളുടെ ആ
ങ്ങള പഠിത്വത്തിന ഉത്സാഹമുള്ളവനായിരുന്നതി
നാൽ അവന്റെ പേൎക്ക സഭചരിത്രം എന്ന ഒരു
പുസ്തകവും, പുസ്തകങ്ങൾ വച്ച സൂക്ഷിക്കുന്നതി
ന പൂട്ടുള്ള ഒരു പെട്ടിയും, ഭാഗ്യനാഥന്റെ പേ
ൎക്ക ബഹുവിശേഷമായ ഒരു ആങ്ക്രകായും ഉണ്ടാ
യിരുന്നു: ആ അങ്ക്രകായിന്മേൽ സാറാ അവളുടെ
യജമാനന്റെ മൂന്ന പഴയ സൂൎയ്യപടകുപ്പായങ്ങ
ളിന്മേൽ ഉണ്ടായിരുന്ന പുഷ്പ തയ്യൽകളെ വെട്ടി
വെച്ച തൈച്ചിട്ടുണ്ടായിരുന്നു. അത കണ്ട സത്യ
ബോധിനി എന്നോട മദാമ്മെ! ൟ ചട്ട, ഇടുമ്പോ
ൾ അപ്പനെ കണ്ടാൽ ഒരു പ്രഭുവെന്ന തോന്നി
പ്പോകും എന്ന പറഞ്ഞു. ഉടനെ സാറാ അവളോട
അതിന അപ്പന യോഗ്യതയുമുണ്ട; ഞാൻ കൽക്കത്താ
യിൽ വളരെ പ്രഭുക്കന്മാരെ കണ്ടിട്ടുണ്ട: എന്നാൽ
ആ പേരിന അപ്പനെക്കായിൽ അധിക യോഗ്യത
യുള്ളവരായിട്ട ഞാൻ ആരെയും കണ്ടിട്ടില്ല. ഉത്ത
മശീലവും, മൎയ്യാദയും ആയിരിക്കയും ദരിദ്രന്മാരോ
ടും ഗ്രഹസ്ഥന്മാരോടും ഒരുപോലെ എല്ലായ്പോഴും ദ
യയായിരിക്കയും ചെയ്യുന്നത തന്നെ സത്യപ്രഭുവി
നുള്ള ലക്ഷണം. ൟ ലക്ഷണങ്ങൾ ഒക്കെയും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/168&oldid=180164" എന്ന താളിൽനിന്ന് ശേഖരിച്ചത്