ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൭

ൾ എന്ന വിചാരിച്ചിട്ട വയസ്സചെന്ന ആയയോ
ടുള്ളതപൊലെ എന്നോട സ്നേഹവും ഇല്ലാഞ്ഞു. ഇ
തിന ഞാൻ എന്തവേണ്ടു എന്ന ഇനിക്ക അറിവാ
ൻ വഹിയാഞ്ഞതിനാൽ ഞാൻ ചെയ്യേണ്ടുന്ന മുറ
എന്നെ കാണിച്ച തരെണമെന്ന ഞാൻ ദൈവ
ത്തോട അപേക്ഷിച്ചു. ആ ആയ എന്നോട ദയയു
ള്ളവളും ഓരോ കാൎയ്യം ഇന്നപ്രകാരം ചെയ്യെണമെ
ന്ന ഇനിക്ക കാണിച്ചതന്നവളും ആകയാൽ അവ
ളുടെ കാൎയ്യം മദാമ്മയോട പറയുന്നതിന ഇനിക്ക മ
നസ്സില്ലാഞ്ഞു. കടശിയിൽ മദാമ്മ തന്നെ കാൎയ്യം മുഴു
വനും അറിയുന്നതിന ഇടവന്നു; എങ്ങിനെയെന്നാ
ൽ ഒരുദിവസി വൈകുന്നേരം മദാമ്മ നടപ്പാൻ
പോയി; അപ്പോൾ ആറാട്ടുസമയം ആയിരുന്നതി
നാൽ കുഞ്ഞുങ്ങളെയും കൊണ്ട നമുക്ക ആറാട്ടു കാ
ണ്മാൻ പോകാമെന്ന ആയ എന്നോട പറഞ്ഞു. മ
ദാമ്മ ൟ വിവരം കേട്ടാൽ എന്ത പറയും എന്ന
ഞാൻ ചോദിച്ചാറെ, അവൾ ഉത്തരമായിട്ട, മദാമ്മ
അത അറിഞ്ഞിട്ട ആവശ്യമില്ല വരിക നമുക്ക പോ
കാം എന്ന പറഞ്ഞപ്പോൾ, ഞാൻ എതിരുത്തരമാ
യിട്ട, നിനക്ക ആറാട്ട കാണെനമെന്നുണ്ടെങ്കിൽ
പൈതങ്ങളെ എന്റെ അരികെ ആക്കിയും വെച്ച
തനിച്ച പോകേ വേണ്ടി എന്ന പറഞ്ഞു. ഉടനെ
അവൾ എന്നോട നീ കൂടെ പോരുന്നില്ലെങ്കിൽ
ഞാൻ പോയ വിവരം നീ മദാമ്മയെ അറിയിക്കും
എന്ന പറഞ്ഞപ്പോൾ ഞാൻ അവളോട, ഇല്ല,
പൈതങ്ങളെക്കൂടെ നീ കൊണ്ടുപോകുന്നുണ്ടെങ്കിൽ
ഞാൻ പറയും നിശ്ചയം; എന്നാൽ അവരെ കൊ
ണ്ടുപോകാതിരുന്നാൽ അതിനെകുറിച്ച ഞാൻ ഒന്നും
തന്നെ പറകയില്ല. ഇങ്ങിനെ സമ്മതിച്ച അവൾ
പോയി: എന്നാൽ ഞങ്ങൾ സംസാരിച്ചത ഒന്നും
കൊച്ച മേറികുഞ്ഞിന മനസ്സിലാകയില്ലെന്ന ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/173&oldid=180169" എന്ന താളിൽനിന്ന് ശേഖരിച്ചത്